HOME
DETAILS

"പിന്നിലും വേണം കേട്ടോ": സീറ്റ് ബെൽറ്റ് മുൻസീറ്റുകാർക്ക് മാത്രമല്ല; മുന്നറിയിപ്പുമായി കേരള പൊലിസ്

  
March 12, 2026 | 4:01 PM

safety for all kerala police issue urgent reminder on mandatory seat belts for rear-seat passengers

തിരുവനന്തപുരം: വാഹന യാത്രയിൽ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി കേരള പൊലിസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. യാത്രകളിൽ  മുൻസീറ്റിലെ യാത്രക്കാരെപ്പോലെ തന്നെ പിൻസീറ്റിലിരിക്കുന്നവരും നിർബന്ധമായും സീറ്റ്ബെൽറ്റ് ധരിക്കേണ്ടതുണ്ടെന്ന് പോസ്റ്റ് ഓർമ്മിപ്പിക്കുന്നു.

കാറപകടങ്ങളിൽ സംഭവിക്കുന്ന മരണങ്ങളിൽ 45 ശതമാനവും, ഗുരുതര പരുക്കുകളിൽ 60 ശതമാനവും കൃത്യമായി സീറ്റ് ബെൽറ്റ് ധരിക്കുന്നതിലൂടെ ഒഴിവാക്കാനാകുമെന്ന് പോസ്റ്റ് വ്യക്തമാക്കുന്നു. കൂടാതെ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഓരോ യാത്രയും സുരക്ഷിതവും അപകടരഹിതവുമാക്കുമെന്നും കേരള പൊലിസ് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പിന്നിലും വേണം കേട്ടോ

വാഹനം ഓടിക്കുമ്പോൾ മുന്നിലിരിക്കുന്ന യാത്രക്കാരെ മാത്രം സീറ്റ്ബെൽറ്റ് ധരിക്കാൻ നിർബന്ധിക്കുന്ന പ്രവണതയുണ്ട്. എന്നാൽ അപകടം സംഭവിക്കുമ്പോൾ മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാരെ ഒരുപോലെ അപകട സാധ്യതകളിൽ നിന്ന് രക്ഷിക്കുന്നത് സീറ്റ്ബെൽറ്റ് ആണ്.

പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്ബെൽറ്റ് ധരിക്കാത്ത പക്ഷം, തങ്ങൾക്ക് മാത്രമല്ല, മുന്നിൽ ഇരിക്കുന്നവർക്കും ഗുരുതരമായ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്.

സെക്കൻഡറി, ടെറിഷറി ഇമ്പാക്ടുകളിൽ നിന്ന് സംരക്ഷണം നൽകുന്ന സീറ്റ് ബെൽറ്റ് യാത്രക്കാർ വാഹനത്തിൽ നിന്ന് തെറിച്ചു പോകുന്നതും, ഗുരുതര പരിക്കുകൾ സംഭവിക്കുന്നതും തടയുന്നു. കാറപകടങ്ങളിൽ 45% മരണവും, 60% ഗുരുതര പരിക്കുകളും സീറ്റ് ബെൽറ്റ് ധരിച്ചാൽ ഒഴിവാക്കാം.

അതിനാൽ, വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മുന്നിലായാലും പിന്നിലായാലും എല്ലാ യാത്രക്കാരും സീറ്റ്ബെൽറ്റ് ധരിക്കേണ്ടത് നിയമപരമായും സുരക്ഷക്കായും നിർബന്ധമാണ്. യാത്രയുടെ ആരംഭത്തിൽ തന്നെ എല്ലാവരും സീറ്റ്ബെൽറ്റ് ധരിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കണം.

സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, ഓരോ യാത്രയും സുരക്ഷിതമാക്കുകയും ചെയ്യുക.

Kerala Police have taken to social media to emphasize the critical importance of rear-seat passengers wearing seat belts. Highlighting that safety is not exclusive to the driver and front passenger, the post warns that unbelted rear passengers pose a severe threat to themselves and those in front during a collision. According to the awareness post, wearing seat belts can reduce road accident fatalities by 45% and minimize serious injuries by 60%. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  2 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  2 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  2 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  2 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  3 days ago
No Image

ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ

Kerala
  •  3 days ago
No Image

ബുള്‍ഡോസര്‍ രാജിനെതിരായ പ്രതിഷേധത്തെ കശ്മീരിനോട് ഉപമിച്ച് ബംഗാള്‍ മുഖ്യമന്ത്രി

National
  •  3 days ago