പാചകവാതക പ്രതിസന്ധി; ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍; വിതരണം മുന്‍ഗണന ക്രമത്തില്‍
തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയില്‍ ഇടപെട്ട് സംസ്ഥാന സര്‍ക്കാര്‍. വിതരണത്തില്‍ മുന്‍ഗണന ക്രമം നിശ്ചയിക്കാനാണ് തീരുമാനം. ഇതുപ്രകാരം ആശുപത്രികള്‍ക്കും, സ്‌കൂളുകള്‍ക്കും പ്രഥമ പരിഗണന നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നടപടി.
പാചകവാതക സിലിണ്ടറുകളുടെ ഉപഭോഗം നിരീക്ഷിക്കാന്‍ സംസ്ഥാന അടിസ്ഥാനത്തില്‍ മോണിറ്ററിങ് കമ്മിറ്റി സജ്ജീകരിക്കും. ഗാര്‍ഹികേതര വിതരണത്തിനും മുന്‍ഗണനക്രമം നിശ്ചയിക്കും. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘം രൂപീകരിക്കാനും തീരുമാനമായി. കൂടാതെ സംസ്ഥാനത്തിന് അനുവദിച്ച ഗാര്‍ഹികേതര ഗ്യാസ് സിലിണ്ടറുകളുടെ പരിധി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗത്തില്‍ ധാരണയായി.
നേരത്തെ എൽപിജി വിതരണം നിരീക്ഷിക്കാനായി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. കരിഞ്ചന്തയോ പൂഴ്ത്തിവെപ്പോ ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം നിർദേശം നൽകിയിട്ടുള്ളത്.
കേന്ദ്ര സെക്രട്ടറി ഗോവിന്ദ് മോഹനാണ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്. കരിഞ്ചന്തയോ പൂഴ്ത്തിവെപ്പോ ഉണ്ടായാൽ ഇത് എൽപിജി ക്ഷാമത്തിലേക്ക് നയിച്ചേക്കാമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം ചേർന്ന് വേർച്വൽ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. എൽപിജി സിലിണ്ടറുകളുടെ വിൽപ്പനയിലും വിതരണത്തിലും ക്രമസമാധാനം തകർച്ച ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കാനും ചീഫ് സെക്രട്ടറിമാരോടും ഡിജിപിമാരോടും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം വാതക വില നിയന്ത്രണ വിധേയമായി തുടരുന്നതിനായി കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് വർധിച്ച ചെലവിന്റെ ഒരു പ്രധാന ഭാഗം ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിതരണം തടസ്സപ്പെട്ടതിന് പിന്നാലെ ഇന്ത്യയിൽ ഉടനീളം എൽപിജി ക്ഷാമം ഉണ്ടായ സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ പ്രതികരണം.
kerala state government has intervened in the lpg gas shortage. the government decided to set a priority system for distribution. hospitals and schools will get first priority. the decision was taken in a meeting led by pinarayi vijayan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."