HOME
DETAILS

അമേരിക്കൻ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ജെറാൾഡ് ഫോർഡിൽ അഗ്നിബാധ; രണ്ട് അമേരിക്കൻ സൈനികർക്ക് പരുക്ക്

  
March 12, 2026 | 4:41 PM

fire breaks out on worlds largest aircraft carrier uss gerald r ford two us sailors injured amid regional tensions

വാഷിംഗ്ടൺ: അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡിൽ തീപിടിത്തം. അപകടത്തിൽ രണ്ട് അമേരിക്കൻ നാവികർക്ക് പരുക്കേറ്റതായി സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ ഇറാനും അമേരിക്കയും തമ്മിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് ഈ സംഭവം.

ഇറാനുമായുള്ള സംഘർഷത്തിന്റെ ഭാഗമായുള്ള സൈനിക നീക്കത്തിനിടയിലാണ് അപകടമെങ്കിലും, ഇതൊരു ശത്രുപക്ഷ ആക്രമണമല്ലെന്നാണ് യുഎസ് സേന നൽകുന്ന വിശദീകരണം. അതേസമയം, തീപിടുത്തത്തിന്റെ കാരണമോ, കപ്പലിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയോ ഇതുവരെ വ്യക്തമല്ല. ഇസ്റാഈൽ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ തീപിടിത്തത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തീപിടുത്തത്തിൽ പരുക്കേറ്റ സൈനികരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന. ഇറാനെ പ്രതിരോധിക്കുന്നതിനും ഇസ്റാഈലിന് പിന്തുണ നൽകുന്നതിനുമായി മേഖലയിൽ വിന്യസിച്ചിരിക്കുന്ന അമേരിക്കയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലുകളിൽ ഒന്നാണ് യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡ്.

A fire erupted aboard the USS Gerald R. Ford, the world’s largest and most advanced aircraft carrier, currently stationed off the coast of Israel. The US military confirmed that two sailors sustained minor injuries in the incident but remain in stable condition. While the fire occurred amidst heightened military readiness due to tensions between the US and Iran, American officials have clarified that the blaze was not the result of an enemy attack.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  4 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  4 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  4 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  4 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  4 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  4 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  4 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  4 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  4 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  4 days ago