HOME
DETAILS

"കുട്ടിയെ ഞാൻ കൊന്നു"; വാമനപുരത്തെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകം; മാതാവ് കസ്റ്റഡിയിൽ

  
Web Desk
March 12, 2026 | 5:13 PM

vamanapuram shocker one-year-old girl found dead mother detained after allegedly confess

തിരുവനന്തപുരം: വാമനപുരത്ത് ഒരു വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന സംശയത്തെത്തുടർന്ന് അമ്മ അശ്വതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്തിയതായി അശ്വതി സമ്മതിച്ചതായാണ് വിവരം.

അശ്വതിയുടെ മാതാവ് തൊഴിലുറപ്പ് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് കുഞ്ഞിനെ തറയിൽ പായയിൽ കിടക്കുന്ന നിലയിൽ കണ്ടത്. കുട്ടി ഉറങ്ങുകയാണെന്ന് കരുതിയെങ്കിലും പിന്നീട് തട്ടിവിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല.

കുഞ്ഞിനെ നിലത്ത് നിന്ന് എടുക്കുന്നതിനിടെ "കുട്ടിയെ ഞാൻ കൊന്നു" എന്ന് അശ്വതി വെളിപ്പെടുത്തിയതായി മാതാവ് മൊഴി നൽകിയിട്ടുണ്ട്. ഉടൻ തന്നെ കുഞ്ഞിനെ കാരേറ്റിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പാടുകൾ കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വർധിപ്പിച്ചു. തുടർന്നാണ് വെഞ്ഞാറമൂട് പൊലിസ് അശ്വതിയെ കസ്റ്റഡിയിലെടുത്തത്.

അശ്വതിയുടെ മൂത്ത കുട്ടിക്ക് എട്ടുവയസുണ്ട്. രണ്ടാമത്തെ പ്രസവത്തിന് ശേഷം അശ്വതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ആരോടും അധികം സംസാരിച്ചിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നു. കുഞ്ഞിനോട് താൽപ്പര്യമില്ലാത്ത രീതിയിലുള്ള പെരുമാറ്റം അശ്വതിയുടെ ഭാഗത്ത് നിന്നുണ്ടായിരുന്നതായും വീട്ടുകാർ സൂചിപ്പിച്ചു.

കഴിഞ്ഞ ആഴ്ച വരെ അശ്വതി ഭർത്താവിന്റെ വീട്ടിലായിരുന്നു. പിന്നീട്, ഭർതൃവീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയതിനെത്തുടർന്നാണ് വാമനപുരത്തെ സ്വന്തം വീട്ടിലെത്തിയത്. അടുത്തദിവസം ഭർതൃ​ഗൃഹത്തിലേക്ക് തിരികെ പോകാനിരിക്കെയാണ് സംഭവം.

കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. അതേസമയം, അശ്വതിയുടെ മാനസികനില വിശദമായി പരിശോധിച്ച ശേഷമേ കൂടുതൽ നടപടികളിലേക്ക് കടക്കൂ എന്ന് പൊലിസ് അറിയിച്ചു.

In a chilling incident at Vamanapuram, Thiruvananthapuram, a one-year-old girl was found dead inside her home in what is suspected to be a case of infanticide. The Venjaramoodu police have taken the mother, Ashwathy, into custody after she reportedly confessed to strangling the child during preliminary questioning.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം; യുവതിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

Kerala
  •  4 hours ago
No Image

സെൻട്രൽ അബുദബിയിൽ പാർക്കിംഗ് പ്രതിസന്ധി രൂക്ഷം; മണിക്കൂറുകൾ റോഡിൽ കറങ്ങി നിവാസികൾ

uae
  •  4 hours ago
No Image

വി.ഡി സതീശനെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; പിന്തുണക്കത്ത് കൈമാറി; സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച 

Kerala
  •  4 hours ago
No Image

ദുബൈയിൽ നിന്നും സിഎസ്‌കെയിലേക്ക്: ഒരമ്മയുടെ ത്യാഗവും അച്ഛന്റെ ദീർഘവീക്ഷണവും; മക്നീൽ നൊറോണയുടെ കഥ

uae
  •  4 hours ago
No Image

യുപിയില്‍ നാശം വിതച്ച് മഴയും, കൊടുങ്കാറ്റും; നൂറിലധികം പേര്‍ മരിച്ചു; കാറ്റില്‍ പറന്നുപോയി വീണ യുവാവിന് പരിക്ക് 

National
  •  4 hours ago
No Image

കോർപ്പറേറ്റ് നികുതി പിഴയിൽ വൻ ഇളവ്; യുഎഇയിൽ 91,000-ത്തിലധികം നികുതിദായകർക്ക് ആശ്വാസം

uae
  •  4 hours ago
No Image

രാഷ്ട്രീയ ചർച്ചകളെ വർഗീയവൽക്കരിക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധം; എസ്.കെ.എസ്.എസ്.എഫ്

organization
  •  5 hours ago
No Image

ബുംറയെ പോലും ഞെട്ടിച്ച ബാറ്റിംഗ്! കൈവിട്ട ക്യാച്ച് മുംബൈയ്ക്ക് വിനയായി; റെക്കോർഡ് നേട്ടവുമായി പ്രഭ്‌സിമ്രാൻ

Cricket
  •  5 hours ago
No Image

എസ്എസ്എല്‍സി ഫലം നാളെ വൈകീട്ട് 3 മണിക്ക്; ഫലമറിയാനുള്ള ലിങ്കുകള്‍ അറിഞ്ഞിരിക്കാം 

Kerala
  •  5 hours ago
No Image

ചായ കുടിക്കാനിറങ്ങിയ സ്ത്രീകൾക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; വസ്ത്രങ്ങൾ വലിച്ചുകീറി, വംശീയമായി അധിക്ഷേപിച്ചു; 4 പേർ പിടിയിൽ

crime
  •  5 hours ago