HOME
DETAILS

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യണം; അവിശ്വാസം അവതരിപ്പിക്കാന്‍ ഇന്‍ഡ്യ സഖ്യം 

  
Web Desk
March 12, 2026 | 5:33 PM

india alliance has started an impeachment move against chief election commissioner gyanesh kumar

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി ഇന്‍ഡ്യ സഖ്യം. പാര്‍ലമെന്റിലെ ഇരുസഭകളിലുമായി 193 എംപിമാര്‍ ഒപ്പുവെച്ച നോട്ടീസ് പ്രതിപക്ഷം തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ലോക്‌സഭയിലെ 130 എംപിമാരും, രാജ്യസഭയിലെ 63 എംപിമാരും നോട്ടീസില്‍ ഒപ്പുവെച്ചു. പാര്‍ലമെന്റിന്റെ ഏതെങ്കിലും ഒരുസഭയില്‍ നോട്ടീസ് സമര്‍പ്പിക്കാനാണ് നീക്കം. ചരിത്രത്തില്‍ ഇതാദ്യമായാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ അവിശ്വാസം ചര്‍ച്ചക്ക് വരുന്നത്. 

ഔദ്യോഗിക പദവിയിലെ പക്ഷപാതപരമായ സമീപനം, വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കല്‍, തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ പരിശോധിക്കുന്നതിലെ കാലതാമസം തുടങ്ങി ഏഴ് പ്രധാന ആരോപണങ്ങളാണ് ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിയത്. ചട്ടപ്രകാരം ലോക്‌സഭയില്‍ കുറഞ്ഞത് 100 എംപിമാരും, രാജ്യസഭയില്‍ 50 എംപിമാരും നോട്ടീസില്‍ ഒപ്പുവെച്ചാല്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാമെന്നാണ് വ്യവസ്ഥ. 

ഇന്‍ഡ്യ മുന്നണിയിലെ എല്ലാ കക്ഷികളും, മുന്നണിയുടെ ഭാഗമല്ലാത്ത ആം ആദ്മി പാര്‍ട്ടിയും നോട്ടീസില്‍ ഒപ്പുവെച്ചിട്ടുണ്ട്. പശ്ചിമ ബംഗാള്‍, കേരളം, ഗുജറാത്ത്, ബിഹാര്‍ തുടങ്ങി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ എസ്.ഐ.ആറിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് ഇംപീച്ച് നടപടിയുമായി പ്രതിപക്ഷം രംഗത്തെത്തുന്നത്. അവിശ്വാസം പാസാവണമെങ്കില്‍ ഇരുസഭകളിലും ഏറ്റവും കൂടുതല്‍ എംപിമാര്‍ പിന്തുണയ്ക്കണം. ലോക്‌സഭയിലും, രാജ്യസഭയിലും നിലവില്‍ എന്‍ഡിഎ മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ പ്രതിപക്ഷ നീക്കം വിജയിക്കാനുള്ള സാധ്യത കുറവാണ്.

the india alliance has started an impeachment move against chief election commissioner gyanesh kumar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെത്രാന്‍മാര്‍ ഊളത്തരം കാണിക്കുന്നു, രാഷ്ട്രീയം പറഞ്ഞാല്‍ നേരിടും; അധിക്ഷേപ പരാമര്‍ശവുമായി പി.സി ജോര്‍ജ്

Kerala
  •  a day ago
No Image

ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ അവിശ്വസനീയ കുതിപ്പ്; മെഡലുറപ്പിച്ച് ഇന്ത്യൻ യുവതാരം

Others
  •  a day ago
No Image

പയ്യന്നൂരില്‍ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ച സി.പി.എം പ്രവര്‍ത്തകന്റെ വീട്ടില്‍ ആക്രമണം; കാര്‍ കത്തിച്ചു

Kerala
  •  a day ago
No Image

വിവാഹം കഴിഞ്ഞ് മടങ്ങവെ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരുക്ക്, മരിച്ചവരിൽ ഒരു കുട്ടിയും

National
  •  a day ago
No Image

വെടിനിര്‍ത്തല്‍ നടപ്പിലായാലും ഇന്ധന വില സാധാരണ നിലയിലാകാന്‍ 'മാസങ്ങള്‍' എടുത്തേക്കാമെന്ന് നിരീക്ഷകര്‍

International
  •  a day ago
No Image

യൂറോപ്പ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? പാസ്‌പോർട്ട് സ്റ്റാമ്പിംഗ് മാറുന്നു; പുതിയ 'എൻട്രി-എക്സിറ്റ്' നിയമങ്ങൾ ഇന്നു മുതൽ പ്രാബല്യത്തിൽ

tourism
  •  a day ago
No Image

സി.പി.ഒ ദിവ്യശ്രീ വധക്കേസ്: ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം; തലശ്ശേരി കോടതിയുടെ അപൂർവ്വ വിധി

crime
  •  a day ago
No Image

അഴിമതി ആരോപണം: ഇംപീച്ച്‌മെന്റ് നടപടികൾക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവച്ചു

National
  •  a day ago
No Image

ബി.ജെ.പിയുമായി ബന്ധമെന്ന്; പശ്ചിമബംഗാളില്‍ ഹുമയൂണ്‍ കബീറിന്റെ പാര്‍ട്ടിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ഉവൈസി, നീക്കം തെരെഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ 

International
  •  a day ago
No Image

വിനോദയാത്രക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് 1500 അടി താഴ്ച്ചയില്‍ നിന്ന്

Kerala
  •  a day ago