യുഎഇ വിസ കാലഹരണപ്പെട്ടവര്‍ക്ക് മാര്‍ച്ച് 31 വരെ മടങ്ങിവരാം
ദുബൈ: റസിഡന്‍സി വിസ കാലഹരണപ്പെട്ട പ്രവാസികള്‍ക്ക് മാര്‍ച്ച് 31 വരെ യുഎഇയിലേക്ക് മടങ്ങിവരാന്‍ അനുമതി. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) യുടേതാണ് അറിയിപ്പ്.
നിലവില്‍ വിദേശത്തുള്ള പ്രവാസികള്‍ക്ക് പുതിയ എന്‍ട്രി പെര്‍മിറ്റ് ലഭിക്കാതെ തന്നെ യുഎഇയിലേക്ക് മടങ്ങാം. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെ ഒരു മാസത്തേക്ക് ഈ തീരുമാനം ബാധകമാണ്.
ചില പ്രവാസികള്‍ക്ക് വിസ കാലഹരണപ്പെടുന്നതിന് മുമ്പ് യുഎഇയിലേക്ക് മടങ്ങാന്‍ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ഇളവ്. യുഎഇയില്‍ തിരിച്ചെത്തിയ ശേഷം റെസിഡന്‍സി സ്റ്റാറ്റസ് ശരിയാക്കാനും അനുവാദമുണ്ടാകും.
The Federal Authority for Identity, Citizenship, Customs, and Port Security (ICP) has announced a significant relief measure for expatriates with expired residency visas. Under the new directive, residents currently abroad whose visas have lapsed can return to the UAE without the need for a new entry permit.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."