HOME
DETAILS

എരുമപ്പെട്ടിയിൽ 84-കാരിയെ കടിച്ചുകൊന്ന തെരുവുനായ വലയിലായി; നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കും

  
March 13, 2026 | 1:15 AM

tragedy in thrissur stray dog mauls bedridden elderly woman to death animal captured after midnight search

തൃശ്ശൂർ: എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ വന്യജീവി സംരക്ഷകർ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതരുടെ നിർദേശപ്രകാരം നടത്തിയ തിരച്ചിലിനൊടുവിൽ അർധരാത്രിയോടെയാണ് നായയെ പിടികൂടിയത്. അതേസമയം, ഇതേ നായയുടെ ആക്രമണത്തിന് ഇരയായ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പ്രതിരോധ കുത്തിവെയ്പ്പ് നൽകി.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു എരുമപ്പെട്ടി സ്വദേശിനിയായ കാർത്യായനിയെ (84) സ്വന്തം വീടിനുള്ളിൽ വെച്ച് നായ കടിച്ചുകൊന്നത്. മുഖത്തും ശരീരമാസകലവും മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. കാർത്യായനിക്കൊപ്പം മുറിയിലുണ്ടായിരുന്ന മകൻ ദേവദാസനും നായയുടെ കടിയേറ്റു. ഭക്ഷണവുമായി എത്തിയ ഇളയ മകൻ മണിയാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അമ്മയെ ആദ്യം കണ്ടത്.

കാർത്യായനിയെ ആക്രമിച്ച ശേഷം നായ സമീപത്തെ വീട്ടിലെ ജോലിക്കാരെയും ആക്രമിച്ചു. വിവരമറിഞ്ഞതിനെത്തുടർന്ന് പൊലിസും നാട്ടുകാരും ചേർന്ന് രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ കണ്ടെത്താനായില്ല. പിന്നീട് പ്രത്യേക സംഘമെത്തിയാണ് നായയെ കീഴ്പ്പെടുത്തിയത്.

കാർത്യായനിയുടെ മൃതദേഹംപോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. പിടിയിലായ നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടക്കും.

In a horrifying incident in Erumappetty, Thrissur, an 84-year-old bedridden woman named Karthyayani was mauled to death by a stray dog inside her own home. The aggressive animal also attacked her son and three other locals before being captured by wildlife experts late Thursday night. Local authorities from the Kadangode Panchayat coordinated the search after the dog caused widespread panic in the neighborhood.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥിയും സഹായിയും അറസ്റ്റിൽ

Kerala
  •  4 days ago
No Image

നിതിൻ രാജിന്റെ മരണം: കേസെടുത്ത് ദേശീയ പട്ടികജാതി കമ്മീഷൻ; കളക്ടർക്കും എസ്പിക്കും നോട്ടീസ്, 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

Kerala
  •  4 days ago
No Image

ബംഗാളിൽ ഭരണഘടനാ പ്രതിസന്ധി; മമത വഴങ്ങുന്നില്ല, പുറത്താക്കാൻ ഗവർണർ 'ആർട്ടിക്കിൾ 164' പ്രയോഗിച്ചേക്കും; തെരുവിൽ ബുൾഡോസർ രാജ്!

National
  •  4 days ago
No Image

റെയിൽവേ ക്രോസുകളിൽ 'സാഹസികത' വേണ്ട: ലൈസൻസ് തെറിക്കും; നിയമലംഘകർക്ക് മുന്നറിയിപ്പുമായി എംവിഡി

Kerala
  •  4 days ago
No Image

ജനഗണമനയ്ക്കും വന്ദേമാതരത്തിനും ഇനി തുല്യ പദവി; തീരുമാനം കേന്ദ്രമന്ത്രിസഭ യോഗത്തിൽ

National
  •  4 days ago
No Image

'മെസ്സി പാർട്ടി വിട്ടുപോയി... കാരണം അരൂപ് ബിശ്വാസ്'; മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി മനോജ് തിവാരി

National
  •  4 days ago
No Image

സുദാൻ വിമാനത്താവള ആക്രമണം: പങ്കില്ല; ആരോപണങ്ങൾ തള്ളി യു.എ.ഇ

uae
  •  4 days ago
No Image

റൺവേട്ടയിൽ ഇതിഹാസവുമായി സൺറൈസേഴ്‌സ്; പഞ്ചാബിനും, ഗുജറാത്തിനുമൊപ്പം റെക്കോർഡ് ബുക്കിൽ

Cricket
  •  4 days ago
No Image

തിരഞ്ഞെടുപ്പ് തോൽവി: സ്ഥാനാർത്ഥി നിർണ്ണയത്തിലും കണ്ണൂരിലും പിഴച്ചു; സി പി എം സംസ്ഥാന സമിതിയിൽ നേതൃത്വത്തിന് നേരെ രൂക്ഷവിമർശനം

Kerala
  •  4 days ago
No Image

കോടതി ക്വാർട്ടേഴ്‌സിൽ വെച്ച് പാമ്പുകടിയേറ്റു: ചേർത്തല മുൻസിഫ് മജിസ്ട്രേറ്റ് ചികിത്സയിൽ

Kerala
  •  4 days ago


No Image

വിജയ്‌യുടെ പവർ ഷെയറിങ് വാഗ്ദാനം തള്ളി സിപിഎം; നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു; തമിഴ് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുന്നു

National
  •  4 days ago
No Image

ആരാകും കേരളത്തിന്റെ അമരക്കാരൻ? നിരീക്ഷകർ തലസ്ഥാനത്തെത്തി, എകെ ആന്‍റണിയുമായി കൂടിക്കാഴ്ച നടത്തി, നാളെ പത്തരയ്ക്ക് നിയമസഭ കക്ഷിയോഗം

Kerala
  •  4 days ago
No Image

ഭാര്യയെയും മകളെയും കൊന്നു കുഴിച്ചുമൂടി യുവാവ് ജീവനൊടുക്കി; ആറുമാസം പഴക്കമുള്ള ഇരട്ടക്കൊലപാതകം പുറംലോകമറിഞ്ഞത് ആത്മഹത്യാക്കുറിപ്പിലൂടെ

crime
  •  4 days ago
No Image

മകന്റെ വേർപാടിൽ നീതിക്കായി 17 വർഷം; ഒടുവിൽ മാതാപിതാക്കൾക്ക് 8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

National
  •  4 days ago