'മൗലികാവകാശങ്ങളിൽ കൈകടത്തേണ്ട'; വീടിനുള്ളിലെ നിസ്കാരം തടഞ്ഞ പൊലിസിന് തിരിച്ചടി; യു.പിയിൽ യുവാവിന് സായുധ സുരക്ഷയൊരുക്കാൻ ഹൈക്കോടതി ഉത്തരവ്
അലഹബാദ്: സ്വന്തം വീട്ടില്‍ നിസ്‌കരിക്കുന്നത് തടയുകയും പൊലിസുകാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന പരാതിയില്‍ യു.പിയിലെ ബറേയ്‌ലി സ്വദേശിയായ യുവാവിന് 24 മണിക്കൂറും സായുധ സുരക്ഷയൊരുക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. ബറേയ്‌ലിയിലെ മുഹമ്മദ് ഗഞ്ച് സ്വദേശി ഹസീന്‍ ഖാനാണ് ജസ്റ്റിസ് അതുല്‍ ശ്രീധരന്‍, ജസ്റ്റിസ് സിദ്ധാര്‍ഥ് നന്ദന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സുരക്ഷയൊരുക്കാന്‍ നിര്‍ദേശം നല്‍കിയത്. തനിക്കും തന്റെ കുടുംബത്തിനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹസീന്‍ ഖാന്‍ നല്‍കിയ ഹരജിയിലാണ് നടപടി.
വീട്ടില്‍ നിസ്‌കരിക്കുന്നതിനിടെ ഹസീന്‍ ഖാനെ കസ്റ്റഡിയിലെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. തങ്ങള്‍ ആവശ്യപ്പെടുന്നതുപോലെ കോടതിയില്‍ മൊഴി നല്‍കിയില്ലെങ്കില്‍ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായും, ഉള്ളടക്കം എന്താണെന്ന് വിശദീകരിക്കാതെ വെള്ള പേപ്പറുകളില്‍ പൊലിസ് നിര്‍ബന്ധിച്ച് വിരലടയാളം പതിപ്പിച്ചതായും അദ്ദേഹം കോടതിയെ അറിയിച്ചു.
യുവാവിന് മുഴുവന്‍ സമയവും സുരക്ഷയൊരുക്കാന്‍ രണ്ട് സായുധ ഗാര്‍ഡുകളെ നിയോഗിക്കാന്‍ കോടതി ഉത്തരവിട്ടു. ഹസീന്‍ ഖാന്‍ പോകുന്നിടത്തെല്ലാം ഈ ഗാര്‍ഡുകള്‍ അനുഗമിക്കണം. ഇദ്ദേഹത്തിനോ സ്വത്തുക്കള്‍ക്കോ നേരെ എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ അത് പ്രഥമദൃഷ്ട്യാ ഭരണകൂടത്തിന്റെ അറിവോടെയാണെന്ന് കണക്കാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
സ്വകാര്യ ഭൂമിയില്‍ പ്രാര്‍ഥനകള്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ യാതൊരുവിധ അനുമതിയും ആവശ്യമില്ലെന്ന് ജനുവരി 27ന് മറ്റൊരു കേസില്‍ അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള മൗലികാവകാശമാണിതെന്നും, ക്രിസ്ത്യന്‍ സംഘടനകള്‍ (മറാനാഥ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രി, ഇമ്മാനുവല്‍ ഗ്രേസ് ചാരിറ്റബിള്‍ ട്രസ്റ്റ്) നല്‍കിയ ഹരജിയില്‍ കോടതി നിരീക്ഷിച്ചിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് ഹസീന്‍ ഖാനെതിരേ പൊലിസ് നടപടിയെടുത്തത്. ഇതേത്തുടര്‍ന്നാണ് അദ്ദേഹം കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തത്.
The Allahabad High Court has directed authorities to provide 24-hour armed security to Haseen Khan, a resident of Bareilly, Uttar Pradesh, who alleged police officers threatened and barred him from praying at home [1].
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."