HOME
DETAILS

ജി. സുധാകരനെതിരെ സി.പി.എം പ്രതിഷേധം കടുക്കുന്നു: വീടിന് പൊലിസ് സുരക്ഷ, 'വര്‍ഗവഞ്ചകന്‍' എന്ന് വിശേഷിപ്പിച്ച് ബാനറുകള്‍

  
March 13, 2026 | 2:56 AM

cpm Intensifies protest against G sudhakaran Police security tightened near his residence

 

ആലപ്പുഴ: സി.പി.എം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന ജി. സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആലപ്പുഴയില്‍ രാഷ്ട്രീയ സാഹചര്യം കടുക്കുന്നു. സുധാകരനെതിരെ 'വര്‍ഗവഞ്ചകന്‍' എന്നാരോപിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കിയതോടെ അദ്ദേഹത്തിന്റെ വീടിന് പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി.

പുന്നപ്ര പൊലിസിനാണ് നിലവില്‍ സുരക്ഷാ ചുമതല. ഇതിനിടെ സുധാകരന്റെ വീടിന് സമീപം 'കുലംകുത്തികളെ കാലം വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കും' എന്നെഴുതിയ ബാനറുകളും പ്രത്യക്ഷപ്പെട്ടു. 'ഭഗവതിക്കല്‍ സഖാക്കള്‍' എന്ന പേരിലാണ് ഈ പ്രതിഷേധ ബാനറുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ സുധാകരനെ രാഷ്ട്രീയമായിത്തന്നെ നേരിടാനാണ് സി.പി.എം തീരുമാനം. ആദ്യഘട്ടത്തില്‍ പുലര്‍ത്തിയ മൃദുസമീപനം ഉപേക്ഷിച്ച നേതൃത്വം, സുധാകരന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ താഴെത്തട്ടിലുള്ള കമ്മിറ്റികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

 പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും അദ്ദേഹത്തോടൊപ്പം പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ലോക്കല്‍, ഏരിയ കമ്മിറ്റികള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് സുധാകരന്‍ താമസിക്കുന്ന പറവൂരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ശക്തിപ്രകടനം നടത്തും. വി.എസ് അച്യുതാനന്ദന്റെ വീടിന് സമീപത്തുനിന്ന് സുധാകരന്റെ വീട് വരെയാണ് പ്രകടനം നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം താമരക്കുളത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം കെ. രാഘവന്റെ നേതൃത്വത്തില്‍ സുധാകരനെതിരെ പ്രതിഷേധ പ്രകടനം നടന്നിരുന്നു. സോഷ്യല്‍ മീഡിയയിലും അദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളുമാണ് പാര്‍ട്ടി അനുകൂലികള്‍ ഉയര്‍ത്തുന്നത്. നിര്‍ണായകമായ ഈ ഘട്ടത്തില്‍ അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും സുധാകരന്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ പ്രതിരോധിക്കാനുമാണ് സി.പി.എം ലക്ഷ്യമിടുന്നത്.

Following G. Sudhakaran's decision to contest as an independent candidate in Ambalappuzha, the CPM has intensified its political opposition and protests, leading to the deployment of police security at his residence.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി കാത്ത് കേരളം; ആവേശക്കൊടുമുടിയിൽ മുന്നണികൾ; ഇന്ദിരാ ഭവനിൽ പായസവട്ടങ്ങൾ റെഡി

Kerala
  •  7 days ago
No Image

"ഞങ്ങൾക്ക് മറ്റൊരു വീടില്ല": കുഞ്ഞുമാലാഖയുടെ വാക്കുകൾ കേട്ട് ശൈഖ് മുഹമ്മദ്; ജോർദാനിൽ കുടുങ്ങിയ കുടുംബത്തെ യുഎഇയിലേക്ക് തിരികെയെത്തിച്ചു

uae
  •  7 days ago
No Image

യുപിയില്‍ വിവാഹ ദിവസം വരനെ വെടിവെച്ചു കൊന്നു; പ്രതികള്‍ വധുവിന്റെ ബന്ധുക്കളെന്ന് പൊലിസ് 

National
  •  7 days ago
No Image

ഫാസ്‌ടാഗ് വിൻഡ്‌സ്‌ക്രീനിൽ ഒട്ടിച്ചില്ലെങ്കിൽ പണി കിട്ടും; 'ബ്ലാക്ക്‌ലിസ്റ്റ്' ചെയ്യുമെന്ന് എൻ.എച്ച്.എ.ഐയുടെ മുന്നറിയിപ്പ്

National
  •  7 days ago
No Image

റിയൽ എസ്റ്റേറ്റിൽ റെക്കോർഡ് കുതിപ്പുമായി ദുബൈ; ഏപ്രിലിൽ വിറ്റഴിച്ചത് 19.7 ബില്യൺ ദിർഹത്തിന്റെ അപ്പാർട്ടുമെന്റുകൾ

uae
  •  7 days ago
No Image

ബെംഗളൂരുവിൽ പൂജയുടെ പേരിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വ്യാജ ജ്യോത്സ്യനെതിരെ കേസെടുത്ത് പൊലിസ്

National
  •  7 days ago
No Image

പ്രവാസികൾക്ക് ശുഭവാർത്ത; യുഎഇ വ്യോമാതിർത്തി തുറന്നു, ഈദ് യാത്രകൾക്ക് ടിക്കറ്റ് നിരക്ക് കുറയും

uae
  •  7 days ago
No Image

വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് യുവാവ് പുറത്തേക്ക് ചാടി; ചെന്നൈ വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച

National
  •  7 days ago
No Image

'സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മുന്നില്‍ അഞ്ചു തവണ മാപ്പപേക്ഷ നല്‍കി, പശുവിനെ ദൈവമായല്ല ഉപകാരമുള്ള ഒരു മൃഗമായാണ് കണക്കാക്കിയത്' കോടതിയില്‍ സവര്‍ക്കറുടെ ചെറുമകന്‍

National
  •  7 days ago
No Image

കുഞ്ഞുമക്കളുടെ രക്തസാക്ഷിത്വത്തിന്റെ ഓര്‍മകളുറങ്ങുന്ന മിനബ് സ്‌കൂള്‍ ഇനി പ്രതിരോധത്തിന്റെ മ്യൂസിയം

International
  •  7 days ago


No Image

കൂട്ടുകാര്‍ക്കൊപ്പം ഇറങ്ങിയില്ല, പിന്നെ ഇറങ്ങി, കൂട്ടുകാര്‍ തിരിച്ചു കയറിയപ്പോള്‍ കരയില്‍ അവനില്ല, ഒടുവില്‍...; കോടഞ്ചേരി പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

Kerala
  •  7 days ago
No Image

സ്വന്തം വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച് ആൺസുഹൃത്തിനൊപ്പം കടന്നുകളഞ്ഞു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയും ആൺസുഹൃത്തും പിടിയിൽ

Kerala
  •  7 days ago
No Image

കോഴിക്കോട് ജില്ലയിലെ നിരോധനാജ്ഞയില്‍ ഇളവ്; വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ മാത്രമെന്ന് കലക്ടര്‍

Kerala
  •  7 days ago
No Image

വില നോക്കിയാണോ താരങ്ങളെ ടീമിലിറക്കുന്നത്?; സിഎസ്കെ മാനേജ്‌മെന്റിനെതിരെ തുറന്നടിച്ച് മുൻ സിഎസ്കെ താരം

Cricket
  •  7 days ago