HOME
DETAILS

പാചകവാതക ബുക്കിങ് ഇടവേള 45 ദിവസമാക്കി; പ്രതിസന്ധി മറികടക്കാന്‍ ഉല്‍പാദനം 28 ശതമാനം വര്‍ധിപ്പിച്ചു

  
March 13, 2026 | 3:27 AM

lpg booking gap extended to 45 Days domestic production hHiked by 28 to tackle fuel crisis

 

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് രാജ്യം നേരിടുന്ന പാചകവാതക ക്ഷാമം പരിഹരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഗ്രാമീണ മേഖലകളില്‍ സിലിണ്ടര്‍ ബുക്കിങ്ങിനുള്ള ഇടവേള നിലവിലെ 25 ദിവസത്തില്‍ നിന്നും 45 ദിവസമായി വര്‍ധിപ്പിച്ചു. വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ നീക്കുന്നതിനായി ആഭ്യന്തര എല്‍.പി.ജി ഉത്പാദനത്തില്‍ 28 ശതമാനം വര്‍ധനവ് വരുത്താനും തീരുമാനമായി.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയിലുണ്ടായ കുറവ് നികത്താന്‍ അമേരിക്ക, നോര്‍വെ, കാനഡ, അള്‍ജീരിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഇന്ധനം എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇന്ധന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിലൂടെ വിതരണത്തിലെ അനിശ്ചിതത്വം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

എണ്ണക്കമ്പനികള്‍ക്ക് ഉത്പാദനം കൂട്ടാന്‍ നല്‍കിയ നിര്‍ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം 25 ശതമാനം വര്‍ധിപ്പിച്ചിരുന്ന ഉത്പാദനം വ്യാഴാഴ്ചയോടെയാണ് 28 ശതമാനമായി ഉയര്‍ത്തിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ സിലിണ്ടറുകള്‍ ലഭ്യമാക്കാന്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാനങ്ങളോട് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും.

നിലവില്‍ രാജ്യത്ത് സിലിണ്ടറുകള്‍ക്ക് കുറവില്ലെന്നും ജനങ്ങള്‍ക്കിടയിലുള്ള അനാവശ്യ ഭീതി മൂലമാണ് ബുക്കിങ് വര്‍ധിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 25,000 വിതരണക്കാര്‍ വഴി പ്രതിദിനം 50 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നുണ്ട്. ആഗോള സാഹചര്യം കണക്കിലെടുത്ത് ഇന്ധനം മിതമായി ഉപയോഗിക്കാനും പരിഭ്രാന്തി ഒഴിവാക്കാനും കേന്ദ്ര സര്‍ക്കാര്‍ ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു.

 

Amidst the Middle East conflict and rising fuel shortages, the Indian government has extended the LPG refill interval for rural areas to 45 days and boosted domestic production by 28% to ensure a steady supply.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  4 days ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  4 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  4 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  4 days ago
No Image

കിം ജോങ് ഉന്നിനൊപ്പം വികാരാധീനരായി താരങ്ങൾ; വിലക്കുകൾ കാറ്റിൽപ്പറത്തി ചരിത്രം കുറിച്ച് വനിതാ താരങ്ങൾ, വിജയാഘോഷ വീഡിയോ വൈറൽ!

Football
  •  4 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; ആദ്യദിനം പിടികൂടിയത് 137 പേരെ; 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Kerala
  •  4 days ago
No Image

ഇനി എസ്എംഎസും ടിക്കറ്റും വേണ്ട; എഐ അധിഷ്ഠിത സ്മാർട്ട് പാർക്കിങ് സംവിധാനവുമായി അബുദബി

uae
  •  4 days ago
No Image

അതിർത്തി കാക്കാൻ വീണ്ടുമൊരു 'സുദർശൻ ചക്ര'; റഷ്യയിൽ നിന്ന് നാലാം എസ്-400 സ്‌ക്വാഡ്രൺ ഇന്ത്യയിലെത്തി!

National
  •  4 days ago
No Image

ഡല്‍ഹി തീപിടിത്തം; മരിച്ച 21ല്‍ 18 പേരും വിദേശികള്‍; അപകടത്തിന് കാരണം ഹോട്ടലിലെ സുരക്ഷാവീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

National
  •  4 days ago
No Image

കിരീടമില്ലാതെ രാജാവ് മടങ്ങില്ല! അമേരിക്കൻ മണ്ണിൽ പോർച്ചുഗൽ പടയൊരുക്കുന്നത് ആ ചരിത്ര നിമിഷത്തിന് വേണ്ടി

Football
  •  4 days ago