ട്രംപിന് വീണ്ടും വന്‍ തിരിച്ചടി; യു.എസ് വിമാനം ഇറാഖില്‍ തകര്‍ന്ന് വീണു, വെടിവെച്ചിട്ടതെന്ന് ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ്, നിഷേധിച്ച് അമേരിക്ക
തെഹ്‌റാന്‍: ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കക്ക് വീണ്ടും വന്‍ തിരിച്ചടി. യു.എസിന്റെ വിമാനം ഇറാഖില്‍ തകര്‍ന്നു വീണു. ആകാശത്ത് വെച്ച് മറ്റു വിമാനങ്ങളിലേക്ക് ഇന്ധനം നിറക്കുന്ന വിമാനമാണ് തകര്‍ന്നു വീണത്. ആറ് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. യു.എസ് വിമാന വാഹിനി കപ്പലിലെ തീപിടിത്തത്തിന് പിന്നാലെയാണ് യുഎസ് വിമാനവും തകര്‍ന്നുവീണിരിക്കുന്നത്.
വിമാനം തകര്‍ന്നുവീണതിന് പിന്നില്‍ ആക്രമണമല്ലെന്നാണ് യു.എസ് അവകാശപ്പെടുന്നത്. പൈലറ്റുമാരെ കണ്ടെത്താനുള്ള തീവ്രശ്രമം തുടരുകയാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (CENTCOM)അറിയിച്ചു.
'സൗഹൃദ വ്യോമാതിര്‍ത്തിയില്‍' രണ്ട് വിമാനങ്ങള്‍ ഒരു 'സംഭവത്തില്‍' ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്ത യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പിന്നീട് ഇത് തിരുത്തി. ഒരു വിമാനം പടിഞ്ഞാറന്‍ ഇറാഖില്‍ തകര്‍ന്നതായും രണ്ടാമത്തേത് ഇസ്‌റാഈലില്‍ സുരക്ഷിതമായി ഇറങ്ങിയതായും അവര്‍ റിപ്പോര്‍ട്ട് ചെയ്തു.
'ഇത് ശത്രുതാപരമായ വെടിവയ്‌പ്പോ സൗഹൃദപരമായ വെടിവയ്‌പ്പോ മൂലമല്ല,' CENTCOM അറിയിപ്പില്‍ അവകാശപ്പെടുന്നു. പറഞ്ഞു.
എന്നാല്‍ അമേരിക്കന്‍ വിമാനം വെടിവെച്ചുവീഴ്ത്തിയതിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ് ഏറ്റെടുത്തു. തങ്ങളുടെ ഔദ്യോഗിക ടെലിഗ്രാം ചാനലില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലാണ് ഇറാന്‍ പിന്തുണയുള്ള സായുധ വിഭാഗങ്ങളുടെ ഒരു കൂട്ടായ്മയായ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ് ഇക്കാര്യം അറിയിച്ചത്.
പരമകാരുണികനും കരുണാമയനുമായ അല്ലാഹുവിന്റെ നാമത്തില്‍.
'യുദ്ധം ചെയ്യപ്പെടുന്നവര്‍ക്ക് യുദ്ധം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്, കാരണം അവര്‍ അനീതിക്ക് ഇരയായി. തീര്‍ച്ചയായും, അല്ലാഹു അവര്‍ക്ക് വിജയം നല്‍കാന്‍ കഴിവുള്ളവനാണ്.'
അധിനിവേശ സേനയുടെ വിമാനങ്ങള്‍ ലംഘിക്കുന്ന നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെയും വ്യോമാതിര്‍ത്തിയെയും പ്രതിരോധിക്കുന്നതിനായി, ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സിന്റെ പോരാളികള്‍ പടിഞ്ഞാറന്‍ ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിന്റെ ഭാഗമായ ഒരു കെസി-135 വിമാനം ആയുധങ്ങള്‍ ഉപയോഗിച്ച് വെടിവച്ചു വീഴ്ത്തി' അവര് ടെലിഗ്രാമില്‍ കുറിച്ചു.

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ അമേരിക്കന്‍ അധിനിവേശത്തിന്റെ ഭാഗമായ രണ്ടാമത്തെ കെസി-135 വിമാനവും ലക്ഷ്യമിട്ടതായി അവര്‍ മറ്റൊരു പ്രസ്താവനയില്‍ അറിയിക്കുന്നു. അതേസമയം, അത് ഇടിച്ചതിനുശേഷം അതിലെ ജീവനക്കാര്‍ക്ക് അതിനൊപ്പം രക്ഷപ്പെടാന്‍ കഴിഞ്ഞെന്നും അറിയിപ്പില്‍ പറഞ്ഞു. അത് ശത്രുവിന്റെ വിമാനത്താവളങ്ങളിലൊന്നില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയതായും പ്രസ്താവനയില്‍ പറയുന്നു.
ചെറുത്തുനില്‍പ്പ് സംഘത്തിന്റെ വ്യോമ പ്രതിരോധം യു.എസ് വിമാനം തകര്‍ത്ത് വിമാനത്തിലുണ്ടായിരുന്ന ആറ് പേരെ കൊലപ്പെടുത്തിയതായി ഐ.ആര്‍.ജി.സിയും പ്രതികരിച്ചു.
ഇറാന്‍ യു.എസ്- ഇസ്‌റാഈല്‍ കേന്ദ്രങ്ങള്‍ക്ക് നേരായ ആക്രമണവും ശക്തമായി തുടരുകയാണ്. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്‌റാഈലിലെ ഗലീലിയില്‍ 15 പേര്‍ക്ക് പരുക്കേറ്റതായി ഇസ്‌റാഈല്‍ പാരാമെഡിക്കല്‍ വിഭാഗം സ്ഥിരീകരിച്ചു. തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിയവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
അതേസമയം, ഇറാഖിലെ കുര്‍ദിസ്ഥാനില്‍ ഇറാന്‍ സഖ്യ ആക്രമണത്തില്‍ ഒരു ഫ്രഞ്ച് സൈനികന്‍ കൊല്ലപ്പെട്ടതായി ഫ്രഞ്ച് പ്രസിഡന്റ് സ്ഥിരീകരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പ്രസിഡന്റ് വ്യക്തമാക്കി. ഇറാന്‍-ഇസ്‌റാഈല്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി സ്ഥിരീകരിക്കുന്ന ഫ്രഞ്ച് സൈനികരുടെ മരണമാണിത്.
നേരത്തെ, ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞടുക്കപ്പെട്ട മുജ്തബ ഖാംനഈ പദവി ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യസന്ദേശത്തില്‍, ഇറാന്റെ രക്തസാക്ഷികളുടെ ചോരക്ക് പകരം ചോദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് തുടരുമെന്നും മേഖലയിലെ എല്ലാ യു.എസ് സൈനിക താവളങ്ങളും പൂട്ടണമെന്നും ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തില്‍ മുജ്തബ ഖാംനഈ മുന്നറിയിപ്പ് നല്‍കുന്നു. അയല്‍രാജ്യങ്ങളുമായി സൗഹൃദം തുടരുമ്പോഴും യു.എസ് താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കുന്നു. യു.എസുമായി ചേര്‍ന്ന് ഇസ്‌റാഈല്‍ ഇറാനെ ആക്രമിച്ചതിന്റെ 13ാം ദിവസത്തിലാണ് പരമോന്നത നേതാവിന്റെ പ്രസ്താവന.
us aircraft crashes in iraq amid rising tensions. islamic resistance in iraq claims it shot down the plane, while the united states denies the claim. the incident adds pressure on donald trump and raises security concerns in the region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."