ഓണത്തിന്റെ ഐതീഹ്യം മാറ്റിമറിക്കാന്‍ ചിലര്‍ശ്രമിക്കുന്നത് തിരിച്ചറിയണമെന്ന് മന്ത്രി പി തിലോത്തമന്‍
മണ്ണഞ്ചേരി:ഓണത്തിന്റെ ഐത്യഹ്യം മാറ്റിമറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് തിരിച്ചറിയണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍വ്യാപാരി വ്യവസായി സമിതി ഓണോത്സവ് 2016 വ്യാപാരമേളയുടെ ഭാഗമായി സംഘടിപ്പിച്ച
പ്രതിഭകളെ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓണത്തെ വാമനോത്സവമാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്.മാവേലി ചവിട്ടി താഴ്ത്തിയ വാമനനെ വില്ലനായായിട്ടാണ് ഇന്നും കാണുന്നത്.ഇദ്ദേഹത്തെ എങ്ങനെ ദൈവമായി കാണാനാകുമെന്നും മന്ത്രി.
മാവേലിയെപ്പോലെ ജനക്ഷേമ, ജനാധിപത്യ ചക്രവര്‍ത്തി പിന്നീട് ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മഞ്ജു രതികുമാര്‍ അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ അടിവാരം, ജാബിര്‍ നൈന, കെ.റ്റി.മാത്യു, വിലഞ്ചിത ഷാനവാസ്, എസ്.നവാസ്, കെ.പി.ഉല്ലാസ്,വി.വേണു, അലി പനക്കല്‍, കലാധരന്‍, എന്‍.വി.ജയശ്രീ ദേവ് തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ഇപ്റ്റ നാട്ടരങ് കേരളോത്സവം നാടന്‍ ദൃശ്യ കലാ മേള ഒരുക്കി.മണ്ണഞ്ചേരിയില്‍ വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെ മന്ത്രി ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."