HOME
DETAILS

വേണാട് എക്സ്പ്രസ് ഉടൻ നിലമ്പൂരിലെത്തില്ല; കോച്ചുകളുടെ എണ്ണവും സമയക്രമവും വില്ലനായി; യാത്രക്കാരുടെ കാത്തിരിപ്പ് തുടരും

  
Web Desk
March 13, 2026 | 4:17 AM

venad express extension to nilambur faces hurdles

നിലമ്പൂർ: ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യം ഉടൻ നടപ്പാകില്ല. ഷൊർണൂർ - നിലമ്പൂർ പാതയിലെ വിവിധ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളുടെ പരിമിതിയും സമയക്രമത്തിലെ മാറ്റവുമാണ് പദ്ധതിക്ക് തടസമായത്. ഇതോടെ ട്രെയിൻ നീട്ടാനുള്ള നീക്കത്തിൽ നിന്ന് റെയിൽവേ താൽക്കാലികമായി പിന്മാറിയതായാണ് സൂചന.

വേണാട് എക്സ്പ്രസിന് നിലവിൽ 22 കോച്ചുകളാണുള്ളത്. എന്നാൽ നിലമ്പൂർ പാതയിലെ ഭൂരിഭാഗം സ്റ്റേഷനുകളിലും 18 കോച്ചുകൾ നിർത്താനുള്ള പ്ലാറ്റ്‌ഫോം സൗകര്യമാണുള്ളത്. ഇക്കാരണത്താൽ, ട്രെയിനിന്റെ ഏകദേശം ആറ് ബോഗികളോളം പ്ലാറ്റ്‌ഫോമിന് പുറത്തുനിൽക്കുന്ന സാഹചര്യം ഉണ്ടാകും. ഇത് റെയിൽവേ നിയമങ്ങൾക്ക് വിരുദ്ധമായതിനാലാണ് അനുമതി നിഷേധിക്കുന്നത്. കൂടാതെ, ട്രെയിൻ നിലമ്പൂരിലേക്ക് നീട്ടിയാൽ നിലവിലെ സമയക്രമം പാലിക്കാൻ കഴിയില്ലെന്നും, ഇത് മറ്റ് യാത്രക്കാരെ ബാധിക്കാൻ സാധ്യതയുണ്ടെന്നും റെയിൽവേ വ്യക്തമാക്കുന്നു. 

ഒരു വർഷം മുൻപ് പി.പി. സുനീർ എം.പി റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവിനെ കണ്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. പാതയിൽ വൈദ്യുതീകരണം പൂർത്തിയായതോടെ പദ്ധതി പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകുകയും റെയിൽവേ സാധ്യതാ പഠനം നടത്തുകയും ചെയ്തിരുന്നു. 

The proposal to extend the Shornur-Thiruvananthapuram Venad Express to Nilambur is facing delays due to platform limitations and schedule changes on the Shornur-Nilambur route, prompting the Railway to temporarily put the plan on hold.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും

Kerala
  •  6 days ago
No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  6 days ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  6 days ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  6 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  6 days ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  6 days ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  6 days ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  6 days ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  6 days ago