HOME
DETAILS

ഇറാന്റെ വൈദ്യുതി സംവിധാനങ്ങൾ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി; ഈ 'കണക്കുകൂട്ടലുകൾക്ക്' ഗുരുതരമായ വില നൽകേണ്ടി വരും, ശക്തമായ മറുപടിയുമായി ഇറാൻ 

  
Web Desk
March 13, 2026 | 5:06 AM

iran warns of serious consequences after trump threatens to destroy iranian power systems

വാഷിങ്ടൺ: ഇറാന്റെ വൈദ്യുതി ഉത്പാദനം 'ഒരു മണിക്കൂറിനുള്ളിൽ' നിർത്തലാക്കുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ ഇറാൻ ആക്രമണം ശക്തമാക്കിയാൽ ഇറാന്റെ വൈദ്യുതി സംവിധാനങ്ങൾ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. 

തകർക്കാൻ തീരുമാനിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ അത് നടപ്പാക്കാൻ യു.എസിന് കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇത് പുനർനിർമിക്കാൻ ഇറാൻ 25 വർഷമെടുക്കുമെന്നും അതുകൊണ്ട് തന്നെ അത്തരമൊരു ആക്രമണം ഒഴിവാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാട്ടി. സുരക്ഷ തേടി ഓടുന്ന യു.എസ് സൈനികരെ വേട്ടയാടാൻ ഈ ഇരുട്ട് തങ്ങൾക്ക് ധാരാളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അവർ അങ്ങനെ ചെയ്താൽ, അര മണിക്കൂറിനുള്ളിൽ മുഴുവൻ മേഖലയും ഇരുട്ടിലാവും, സുരക്ഷയ്ക്കായി ഓടുന്ന യു.എസ് സൈനികരെ വേട്ടയാടാൻ ഇരുട്ട് ധാരാളം അവസരം നൽകും' ലാരിജാനി വ്യാഴാഴ്ച എക്സിൽ കുറിച്ചു.

ഒരു യുദ്ധം ആരംഭിക്കുന്നത് എളുപ്പമാണ്. എന്നാൽ കുറച്ച് ട്വീറ്റുകൾ കൊണ്ട് അത് ജയിക്കാൻ കഴിയില്ല. ഈ ഗുരുതരമായ തെറ്റായ കണക്കുകൂട്ടലിന് നിങ്ങൾ ഖേദിപ്പിക്കുന്നതുവരെ ഞങ്ങൾ പിന്മാറില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 28 ന് യു.എസ്-ഇസ്‌റാഈൽ ഏകപക്ഷീയമായ തുടക്കമിട്ട യുദ്ധത്തിൽ ഇറാന്റെ സൈനിക ശേഷിയെ വലിയതോതിൽ നിർവീര്യമാക്കിയെന്ന് ട്രംപ് പറഞ്ഞതിന് ഒരു ദിവസത്തിന് ശേഷമാണ് ലാരിജാനിയുടെ പ്രതികരണം വന്നിരിക്കുന്നത്.

'അവർക്ക് നാവികസേനയില്ല, വ്യോമസേനയില്ല, വിമാനവിരുദ്ധ ശേഷിയില്ല... ഞങ്ങൾ ആ രാജ്യത്തിന് മുകളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുകയാണ്,' യു.എസ് പ്രസിഡന്റ് മേരിലാൻഡിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചതിങ്ങനെയാണ്. 

പിന്നീട്, കെന്റക്കിയിലെ ഹെബ്രോണിൽ നടന്ന ഒരു പ്രചാരണ റാലിയിൽ, യു.എസ് ഇറാനുമായുള്ള യുദ്ധം ഇതിനകം 'ജയിച്ചു' എന്നും ഇപ്പോൾ അവസാനിപ്പിക്കാൻ പോവുകയാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ തന്റെ ആദ്യ പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെയാണ് ലാരിജാനിയുടെ  പ്രതികരണം വന്നത്. ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത അദ്ദേഹം, ഇറാന്റെ ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഒരു പ്രധാന ആഗോള കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും വ്യക്തമാക്കിയിരുന്നു. 

 

iran issues a strong warning after donald trump threatens to target the country’s electricity infrastructure. iran says such calculations will come with a heavy price, escalating tensions between the two nations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 1.5 ബില്യൺ ദിർഹത്തിന്റെ അധിക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

uae
  •  17 days ago
No Image

സീസണിലെ അവസാന മത്സരത്തിലും ധോണി കളിക്കില്ല; പരുക്കുമൂലം താരം മടങ്ങി

Cricket
  •  17 days ago
No Image

ഹോർമുസ് പ്രതിസന്ധി: കുടങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് ജെല്ലിഫിഷ് ഭീഷണി; ഇരുപതിനായിരത്തോളം നാവികർ ദുരിതത്തിൽ

uae
  •  17 days ago
No Image

തൊഴിലാളികളുടെ അവകാശ സംരക്ഷണം; ബലിപെരുന്നാള്‍ മുന്നില്‍ക്കണ്ട് ശമ്പള വിതരണം വേഗത്തിലാക്കാന്‍ തൊഴില്‍ മന്ത്രാലയ നിര്‍ദേശം

oman
  •  17 days ago
No Image

ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാനുള്ള ഇറാന്റെ നീക്കം വെറും പകൽക്കിനാവ്: യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  17 days ago
No Image

ബംഗാളില്‍ സ്‌കൂള്‍ക്ക് പിന്നാലെ മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധമാക്കി ബി.ജെ.പി സര്‍ക്കാര്‍

National
  •  17 days ago
No Image

യാത്രാസൗകര്യങ്ങള്‍ക്ക് കൂടുതല്‍ കരുത്ത്; സുല്‍ത്താന്‍ തുര്‍ക്കി ബിന്‍ സയിദ് റോഡിന്റെ പുതിയ ഭാഗം തുറന്ന് ഒമാന്‍

oman
  •  17 days ago
No Image

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; ഇടപെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, റിപ്പോര്‍ട്ട് തേടി

Kerala
  •  17 days ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്കെതിരായ ആക്രമണം; ബഹ്‌റൈനില്‍ യുവാവിന് ജയില്‍ ശിക്ഷ

bahrain
  •  17 days ago
No Image

ഫോളോവേഴ്‌സ് എണ്ണം ബി.ജെ.പിയെ മറികടന്നതിനു പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് പൂട്ട്

National
  •  17 days ago

No Image

വിജയ് സര്‍ക്കാരില്‍ 23 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു; 5 പതിറ്റാണ്ടിന് ശേഷം തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ 

National
  •  17 days ago
No Image

ഒരു ദിവസം മലയാളി എത്ര കപ്പ് ചായ കുടിക്കും? ചായ പ്രേമികൾ അറിയേണ്ട ചില രഹസ്യങ്ങൾ; ഇന്ന് അന്താരാഷ്ട്ര ചായ ദിനം

National
  •  17 days ago
No Image

മുൻ ആരോഗ്യമന്ത്രി വന്ന് കെട്ടിപ്പിടിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞതല്ലാതെ ഒപ്പമില്ലായിരുന്നു; കെ.കെ ഹർഷിന 25 ന് മുഖ്യമന്ത്രിയെ കാണും

Kerala
  •  17 days ago
No Image

'പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ പുനപരിശോധനയില്ല, പിണറായി തന്നെ തുടരും'; പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് നേതൃമാറ്റത്തിനുള്ള ചര്‍ച്ചയല്ലെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  17 days ago