HOME
DETAILS

യുവതിയെ 'പോട്ടറ്റോ' എന്ന് വിളിച്ച് വംശീയ അധിക്ഷേപം; തൊഴിലുടമ 29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

  
March 13, 2026 | 5:08 AM

woman awarded 29 lakh compensation after boss called her a potato in racial slur

 

ലണ്ടന്‍: ജോലിസ്ഥലത്ത് കീഴുദ്യോഗസ്ഥയെ 'പോട്ടറ്റോ' (ഉരുളക്കിഴങ്ങ്) എന്ന് വിളിച്ച് നിരന്തരം അധിക്ഷേപിച്ച തൊഴിലുടമയ്ക്ക് വന്‍ പിഴ. വംശീയമായി അധിക്ഷേപിച്ചുവെന്ന പരാതിയില്‍ ഐറിഷ് സ്വദേശിനിയായ ബെര്‍ണാഡെറ്റ് ഹെയ്‌സിന് 23,526 പൗണ്ട് (ഏകദേശം 29 ലക്ഷം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ബ്രിട്ടനിലെ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു.

ലീഡ്‌സിലെ ഒരു സിവില്‍ എഞ്ചിനീയറിങ് കമ്പനിയില്‍ ബുക്ക് കീപ്പറായി ജോലി ചെയ്യുകയായിരുന്നു ബെര്‍ണാഡെറ്റ്. തന്റെ ഐറിഷ് പാരമ്പര്യത്തെ പരിഹസിക്കാനായി മേലുദ്യോഗസ്ഥനായ മിക്ക് ആറ്റ്കിന്‍സ് 'പോട്ടറ്റോ', 'സ്റ്റുപ്പിഡ് പാഡി' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് നിരന്തരം അപമാനിക്കാറുണ്ടായിരുന്നുവെന്ന് യുവതി പരാതിയില്‍ പറഞ്ഞു. ദേഷ്യം വരുമ്പോഴെല്ലാം ശത്രുതാപരമായ സമീപനമാണ് ഇയാള്‍ സ്വീകരിച്ചിരുന്നത്.

ഓരോ തവണ അധിക്ഷേപിക്കുമ്പോഴും 'ആയിരം വെട്ടുകള്‍ ഏല്‍ക്കുന്ന വേദനയാണ്' താന്‍ അനുഭവിച്ചതെന്ന് ബെര്‍ണാഡെറ്റ് കോടതിയില്‍ പറഞ്ഞു. ആറു മാസത്തോളം നീണ്ടുനിന്ന ഈ മാനസിക പീഡനം തന്റെ ആത്മാഭിമാനത്തെ തകര്‍ക്കുകയും കടുത്ത ഉത്കണ്ഠയ്ക്കും അരക്ഷിതാവസ്ഥയ്ക്കും കാരണമാവുകയും ചെയ്തു.

 

മേലുദ്യോഗസ്ഥന്റെ ഭയപ്പെടുത്തുന്ന സ്വഭാവം കാരണം പ്രതികരിക്കാന്‍ ഭയമായിരുന്നുവെന്നും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ജോലി ഉപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും യുവതി വ്യക്തമാക്കി. വ്യക്തികളുടെ ആത്മാഭിമാനം സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ട്രൈബ്യൂണല്‍, മേലുദ്യോഗസ്ഥന്റേത് വംശീയമായ പീഡനമാണെന്ന് കണ്ടെത്തിയാണ് വിധി പുറപ്പെടുവിച്ചത്.

 

An Employment Tribunal ordered a UK employer to pay 23,526 GBP (approx. ₹29 Lakhs) to an Irish woman for racial harassment after he repeatedly mocked her heritage using slurs like 'Potato' and 'Stupid Paddy'.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജു തുടങ്ങിവെച്ചു, 10 ടീമുകളും ചേർന്ന് തീപ്പൊരിയാക്കി; ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ആരും കാണാത്ത റെക്കോർഡ് ചരിതം!

Cricket
  •  5 days ago
No Image

കോഴിക്കോട് 16-കാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി; 18 ദിവസമായിട്ടും കണ്ടെത്താനായില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

Kerala
  •  5 days ago
No Image

യുഎഇയിലെ പ്രശസ്ത അധ്യാപകൻ ഡോ. മഹ്മൂദ് അഹമ്മദ് അൽ ഖൈസി അന്തരിച്ചു; അനുശോചനം രേഖപ്പെടുത്തി ശൈഖ് മുഹമ്മദ്

uae
  •  5 days ago
No Image

നവകേരള യാത്രയിലെ ഗൺമാൻ മർദ്ദനം: അറസ്റ്റ് തടയണമെന്ന ആവശ്യം തള്ളി കോടതി; പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

crime
  •  5 days ago
No Image

114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങി ഇന്ത്യ; ഫ്രാന്‍സുമായി നടപടികള്‍ ആരംഭിച്ചു

National
  •  5 days ago
No Image

ബാങ്ക് ലോണിന് മാത്രമല്ല; യുഎഇയിൽ ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ നിങ്ങളുടെ ദൈനംദിന ജീവിതം തന്നെ പ്രതിസന്ധിയിലാകും, കാരണങ്ങൾ ഇതാ

uae
  •  5 days ago
No Image

ആകാശ നീലിമയും മേഘങ്ങളുടെ വെണ്മയും; അർജന്റീനയുടെ 'അൽബിസെലെസ്റ്റെ' ജേഴ്‌സിക്ക് പിന്നിലെ ചരിത്രമറിയാമോ?

Football
  •  5 days ago
No Image

അന്ന് സ്വന്തം നാടിന്റെ നെഞ്ചിലേക്ക് ഗോളടിച്ച് കരയിപ്പിച്ചു, ഇത്തവണ അയാളുണ്ട്...പക്ഷെ ജന്മനാടില്ല

Football
  •  5 days ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും ആശുപത്രി രേഖകളിലും പൊരുത്തക്കേട്; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ വിധി

Kerala
  •  5 days ago
No Image

ഇറാനിലേക്കും ഇറാഖിലേക്കും ഇനി യാത്ര വേണ്ട; പൗരന്മാർക്ക് യാത്രാവിലക്കുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

bahrain
  •  5 days ago