HOME
DETAILS

അശ്ലീല സൈറ്റുകൾ ബ്ലോക്ക് ചെയ്യണം, 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കണം; രാജ്യസഭയിൽ ശക്തമായ നിയമനിർമ്മാണം ആവശ്യപ്പെട്ട് ഹർഭജൻ സിംഗ്

  
March 13, 2026 | 5:26 AM

harbhajan singh calls for strict law against online porn social media misuse

ഡൽഹി: ഇന്റർനെറ്റിലെ അശ്ലീല ഉള്ളടക്കങ്ങൾക്കും സോഷ്യൽ മീഡിയ ദുരുപയോഗത്തിനുമെതിരെ ശക്തമായ നിയമം വേണമെന്ന് മുൻ ക്രിക്കറ്റ് താരവും എം.പിയുമായ ഹർഭജൻ സിംഗ്. രാജ്യസഭയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

ഇൻസ്റ്റാഗ്രാം അടക്കമുള്ള പ്ലാറ്റ്‌ഫോമുകൾക്ക് കുട്ടികൾ അടിമകളാകുന്നത് അവരുടെ മാനസികാരോഗ്യത്തെ തകർക്കുമെന്ന് ഹർഭജൻ വ്യക്തമാക്കി. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണം. ഇതിനായി കൃത്യമായ പ്രായപരിശോധന ഉറപ്പാക്കാനുള്ള സംവിധാനം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"നമ്മുടെ കുട്ടികളുടെ ഭാവി വലിയ ഭീഷണിയിലാണ്. ഇന്റർനെറ്റിലെ അശ്ലീല വെബ്സൈറ്റുകൾ പൂർണ്ണമായും ബ്ലോക്ക് ചെയ്യണം. ചെറിയ പ്രായത്തിൽ തന്നെ ഇത്തരം ഉള്ളടക്കങ്ങൾ കാണുന്നത് കുട്ടികളിൽ ഉത്കണ്ഠയ്ക്കും വിഷാദത്തിനും കാരണമാകുന്നു. കുട്ടികളുടെ ചിന്താഗതിയെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണം," ഹർഭജൻ ആവശ്യപ്പെട്ടു. 

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ പല സംസ്ഥാനങ്ങളും നിയമനിർമാണം നടത്തിയിരുന്നു. കർണാടകയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിച്ചിരുന്നു. 13 മുതൽ 16 വയസ്സു വരെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം ഏർപ്പെടുത്താനുള്ള ആലോചനയിലാണ് ആന്ധ്ര പ്രദേശ് സർക്കാർ. 

Former cricketer and Rajya Sabha MP Harbhajan Singh has urged for a strong law against online pornographic content and social media misuse, raising the issue in the Rajya Sabha [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചു; ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചു 

Kerala
  •  7 days ago
No Image

ബ്രഹ്‌മോസ് വാങ്ങാന്‍ വിയറ്റ്‌നാമും ഇന്തോനേഷ്യയും; പ്രതിരോധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം

National
  •  7 days ago
No Image

ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; അപലപിച്ച് ലെബനാന്‍

International
  •  7 days ago
No Image

ഉപരിപഠനത്തിന് ഉചിത വാതിലുകള്‍ തുറന്ന് സുപ്രഭാതം കരിയര്‍ ക്ലിനിക്കുകള്‍ക്ക് തുടക്കം

Kerala
  •  7 days ago
No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  7 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  7 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  7 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  7 days ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  7 days ago