HOME
DETAILS

അമ്മത്തൊട്ടിലില്‍ നാലാമത്തെ അതിഥി; സമാധാനത്തിന്റെ സന്ദേശവുമായി 'ആരവ്'

  
March 13, 2026 | 6:33 AM

fourth-baby-in-amma-thottil-named-aarav-with-message-of-peace

കോഴിക്കോട് : അമ്മമടിത്തട്ട് തേടി കോഴിക്കോട് ബീച്ച് ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ നാലാമത്തെ അതിഥിയെത്തി. ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച് സംരക്ഷിക്കാന്‍ കേരള സംസ്ഥാന ശിശുക്ഷേമ സമിതി കഴിഞ്ഞ ആഗസ്റ്റില്‍ കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേര്‍ന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിലാണ് കുഞ്ഞതിഥിയെത്തിയത്. വ്യാഴാഴ്ച രാത്രി 10.37നാണ് എഴ് ദിവസം പ്രായവും
3.500 ഗ്രാം ഭാരവും ഉള്ള ആണ്‍ കുട്ടി സംരക്ഷണാര്‍ത്ഥം അമ്മകൂടണഞ്ഞത്.  

യുദ്ധത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്ന അശാന്തിയുടെ കാലത്ത് ലോക ജനത ഏറേ ആഗ്രഹിക്കുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും കരുണയുടെയും പ്രതീകമായി സമാധാനം എന്ന് അര്‍ത്ഥം വരുന്ന 'ആരവ്' എന്ന് അതിഥിക്ക് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. ജി.എല്‍. അരുണ്‍ ഗോപി പത്രകുറിപ്പില്‍ അറിയിച്ചു. 

കുരുന്നിന്റെ വരവറിയിച്ചു കൊണ്ട് തൊട്ടിലിനോട് ചേര്‍ന്നുള്ള ആശുപത്രി നേഴ്‌സിംഗ് സ്റ്റേഷനില്‍ അലാറം മുഴങ്ങി. നേഴ്‌സിംഗ് ഉദ്യോഗസ്ഥര്‍ എത്തി കുട്ടിയെ ഇന്റര്‍ കെയര്‍ യൂണിറ്റില്‍ എത്തിച്ച് പ്രഥമ പരിശോധനകള്‍ നടത്തി. വിവരം അറിയച്ചതിന് തുടര്‍ന്ന് കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പില്‍ ആശുപത്രിയില്‍ എത്തി അധികൃതരുമായി സംസാരിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി. പൂര്‍ണ്ണ ആരോഗ്യവനായ കുരുന്ന് ബീച്ച് ആശുപത്രിയില്‍ സംരക്ഷണയിലാണ് . ആധുനിക സാങ്കേതിക വിദ്യയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ സ്ഥാപിച്ച അമ്മത്തൊട്ടിലില്‍ ഇത് നലാമത്തെ കുരുന്നാണ് എത്തുന്നത്. മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍ കുട്ടിയും
ആദ്യത്തെത് ആദി, രണ്ടാമത്തെത് ഹെര്‍ത്ത്യൂസ് എന്നും പേരിട്ടിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 11-ന് ലഭിച്ച പെണ്‍ കരുത്തിന് കവിയും ഗാനരചയിതാവുമായ ഗിരിഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മ നിലനിര്‍ത്തി
നിലാവ് എന്നും പേരിട്ടിരുന്നു.

 

The fourth baby has been received in the Amma Thottil cradle baby scheme and has been named Aarav, symbolizing a message of peace. Authorities said the initiative continues to provide a safe space for abandoned infants while ensuring their protection and care.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  7 days ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  7 days ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  7 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  7 days ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  7 days ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  7 days ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  7 days ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  7 days ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  7 days ago