HOME
DETAILS

'സ്വദേശം അല്ലെങ്കില്‍ മരണം' - യു.എസ്-ഇസ്‌റാഈല്‍ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന ഉറച്ച നിലപാടില്‍ ഇറാന്‍ നേതൃത്വം - പ്രതികരണങ്ങളിലൂടെ

  
Web Desk
March 13, 2026 | 8:54 AM

iran leadership says it will not bow to us and israel threats

ഒരു നിമിഷത്തില്‍ ഒട്ടും പ്രകോപനമില്ലാതെ തികച്ചും ഏകപക്ഷീയമായി യു.എസും ഇസ്‌റാഈലും തുടങ്ങി വെച്ചതാണ് ഇന്ന് ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ ഈ യുദ്ധം. എന്നാല്‍ ഇറാന്‍ നല്‍കിയ തിരിച്ചടി യു.എസിന്റെ പ്രതീക്ഷകള്‍ക്കപ്പുറത്തായിരുന്നു. യുദ്ധം തുടങ്ങിയത് നിങ്ങളാണെങ്കിലും എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കുന്നത് ഞങ്ങളായിരിക്കും- ഇറാന്‍ യു.എസിനോട് ശക്തമായ ഭാഷയില്‍ പറഞ്ഞു. 

തുടര്‍ച്ചയായ യു.എസ്-ഇസ്‌റാഈല്‍ ആക്രമണങ്ങളോടുള്ള ടെഹ്റാന്റെ പ്രതികരണം വിവരിക്കുന്ന നിരവധി പ്രസ്താവനകള്‍ ഇറാനിയന്‍ രാഷ്ട്രീയ, സൈനിക നേതാക്കള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികാരം, തന്ത്രപരമായ തിരിച്ചടികള്‍, വിശാലമായ പ്രാദേശിക മുന്നണികളുടെ സാധ്യത എന്നിവ സൂചിപ്പിക്കുന്നതാണ് പ്രതികരണങ്ങള്‍.

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ മുതല്‍ മേഖലയിലുടനീളം യുഎസ് സേനയെ ലക്ഷ്യമിടുന്നതിനുള്ള ഭീഷണികള്‍ വരെ, ഇതില്‍ ഉള്‍പെടുന്നു. സംഘര്‍ഷം ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. അവരുടെ പ്രസ്താവനകള്‍ ഒരു ഏകീകൃത സന്ദേശമാണ് നല്‍കുന്നത്.  ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇറാന്‍ ശക്തമായി പ്രതികരിക്കുകയും വിശാലമായ ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയും ചെയ്യും.


'പ്രതികാരം ചെയ്യാന്‍ ഞങ്ങള്‍ മടിക്കില്ല'' മുജ്തബ ഖാംനഈ

ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ തന്റെ ആദ്യ പൊതുപ്രസംഗത്തില്‍ തന്നെ നിലപാട് വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിനെതിരായ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ഇറാന്‍ പ്രതികാരം ചെയ്യും. അദ്ദേഹം പ്രഖ്യാപിച്ചു. ''ശത്രു ചെയ്ത കുറ്റകൃത്യങ്ങള്‍ക്ക് പ്രതികാരം ചെയ്യാന്‍ ഞങ്ങള്‍ മടിക്കില്ല,'' അദ്ദേഹം പറഞ്ഞു.

ശത്രുത തുടര്‍ന്നാല്‍ സംഘര്‍ഷം ഭൂമിശാസ്ത്രപരമായി വികസിക്കുമെന്നും ഖാംനഈ മുന്നറിയിപ്പ് നല്‍കി. ''യുദ്ധസാഹചര്യങ്ങള്‍ തുടര്‍ന്നാല്‍, ശത്രുവിന് അനുഭവപരിചയമില്ലാത്ത മുന്നണികള്‍ ഇവിടെ സജീവമാകും.''

അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ തന്നെ മേഖലയിലെ യു.എസ് താവളങ്ങള്‍ യുദ്ധക്കളത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. ''അയല്‍രാജ്യങ്ങളുമായുള്ള സൗഹൃദത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു, പക്ഷേ അവിടെയുള്ള അമേരിക്കന്‍ താവളങ്ങള്‍ ലക്ഷ്യമിടുന്നത് തുടരാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു.'- അദ്ദേഹം പറഞ്ഞു.

'ശക്തമായ പ്രഹരങ്ങള്‍ ഞങ്ങള്‍ നല്‍കും'അലിറേസ ടാങ്സിരി
ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഇറാന്‍ സൈനിക പ്രതികരണം വര്‍ദ്ധിപ്പിക്കുമെന്നാണ് മുതിര്‍ന്ന ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നത്. 

ഹോര്‍മുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനിയന്‍ സേന അവരുടെ തന്ത്രം നടപ്പിലാക്കുന്നത് തുടരുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐ.ആര്‍.ജി.സി) നാവിക സേനയുടെ കമാന്‍ഡര്‍ അഡ്മിറല്‍ അലിറേസ ടാങ്സിരി വ്യക്തമാക്കി.

'ഹോര്‍മുസ് കടലിടുക്ക് അടച്ചിടുക എന്ന തന്ത്രം നിലനിര്‍ത്തിക്കൊണ്ട് തന്നെ  ശത്രുവിന് ഞങ്ങള്‍ ഏറ്റവും ശക്തമായ പ്രഹരങ്ങള്‍ നല്‍കും' ടാങ്സിരി പറഞ്ഞു.


'ഈ കടലിടുക്ക് സുരക്ഷിതമല്ലാതാക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല'ഇസ്മാഈല്‍ ബഗായ് 

ഹോര്‍മുസ് കടലിടുക്കിലെ സമുദ്ര സുരക്ഷയെയും ചര്‍ച്ചകളോടുള്ള നയതന്ത്ര നിലപാടിനെയും ഇറാന്റെ വിദേശകാര്യ മന്ത്രാലയം അഭിസംബോധന ചെയ്യുന്നു.

ജലപാത മുറിച്ചുകടക്കാന്‍ ആഗ്രഹിക്കുന്ന കപ്പലുകള്‍ സുരക്ഷിതമായ കടന്നുപോകല്‍ ഉറപ്പാക്കാന്‍ ഇറാനിയന്‍ നാവിക സേനയുമായി ഏകോപിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഗായ് പറഞ്ഞു. ''ഈ കടലിടുക്ക് സുരക്ഷിതമല്ലാതാക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നില്ല,'' അദ്ദേഹം പറഞ്ഞു, ജലപാതയിലെ സുരക്ഷ പ്രാദേശിക സ്ഥിരതയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

അതേസമയം, അമേരിക്കയും ഇസ്‌റാഈലും മൂലമുണ്ടാകുന്ന അസ്ഥിരത ഗള്‍ഫിലെ നാവിഗേഷനെ ബാധിച്ചേക്കാമെന്ന് ബഗായ് മുന്നറിയിപ്പ് നല്‍കി. ഇറാനെതിരായ ആക്രമണങ്ങള്‍ തുടരുമ്പോള്‍ ചര്‍ച്ചകള്‍ക്കുള്ള ആഹ്വാനങ്ങളും അദ്ദേഹം നിരസിച്ചു.

''ശത്രു ചിലപ്പോള്‍ സംഭാഷണത്തെയും ചര്‍ച്ചകളെയും കുറിച്ച് സംസാരിക്കുകയും അതേ സമയം ആക്രമണങ്ങള്‍ അഴിച്ചു വിടുകയും ചെയ്യുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല,'' അദ്ദേഹം പറഞ്ഞു.

ഇറാന്‍ മുമ്പ് ''നല്ല വിശ്വാസത്തോടെ'' ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും, എന്നാല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് യുഎസും ഇസ്‌റാഈലും ആക്രമണങ്ങള്‍ നടത്തിയതെന്നും ബഗായ് കൂട്ടിച്ചേര്‍ത്തു. ''ഞങ്ങള്‍ ചര്‍ച്ചകളുടെ മധ്യത്തിലായിരുന്നു, അവര്‍ ഈ കുറ്റകൃത്യം ചെയ്തു,'' അദ്ദേഹം പറഞ്ഞു.


സ്വദേശം അല്ലെങ്കില്‍ മരണം-മുഹമ്മദ് ബാഗര്‍ ഖാലിബാഫ് 
സംഘര്‍ഷം രൂക്ഷമാകാനുള്ള സാധ്യതയെക്കുറിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് മുന്നറിയിപ്പ് നല്‍കുന്നു. 

''സ്വദേശമോ മരണമോ!'' അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ എഴുതി.

ഇറാനിയന്‍ പ്രദേശത്തിനെതിരായ ഏതൊരു ആക്രമണവും ടെഹ്റാന്റെ പ്രതികരണത്തെ അടിസ്ഥാനപരമായി മാറ്റുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ''ഇറാന്‍ ദ്വീപുകളുടെ മണ്ണിനെതിരായ ഏതൊരു ആക്രമണവും എല്ലാ നിയന്ത്രണങ്ങളെയും തകര്‍ക്കും.''

കൂടുതല്‍ സംഘര്‍ഷം ഉണ്ടാകുന്നതിന്റെ അനന്തരഫലങ്ങള്‍ നേരിട്ട് വാഷിംഗ്ടണില്‍ പതിക്കുമെന്നും ഖാലിബാഫ് മുന്നറിയിപ്പ് നല്‍കുന്നു. ''അമേരിക്കന്‍ സൈനികരുടെ രക്തം ഡൊണാള്‍ഡ് ട്രംപിന്റെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്,'' അദ്ദേഹം പറഞ്ഞു.

അലി ലാരിജാനി: ''മേഖല മുഴുവന്‍ ഇരുട്ട് വ്യാപിക്കും''

വാഷിംഗ്ടണിന് ഇറാന്റെ വൈദ്യുതി ഗ്രിഡ് നശിപ്പിക്കാന്‍ കഴിയുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് ശക്തമായ ഭഷയില്‍ മറുപടി നല്‍കുന്നുണ്ട് ഇറാന്റെ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ തലവന്‍ അലി ലാരിജാനി.

''ട്രംപ് ഇറാന്റെ വൈദ്യുതിയെ ലക്ഷ്യം വച്ചാല്‍, മുഴുവന്‍ മേഖലയിലും ഇരുട്ട് വ്യാപിക്കും,'' ലാരിജാനി പറതാക്കീത് ചെയ്യുന്നു. അലഞ്ഞു നടക്കുന്ന യു.എസ് സൈനികരെ ഇല്ലാതാക്കാന്‍ ഈ ഇരുട്ട് ഞങ്ങള്‍ക്ക് ധാരാലമാണ്- അദ്ദേഹം പറയുന്നു. 

അത്തരമൊരു ആക്രമണം ഇറാനില്‍ മാത്രമല്ല, അയല്‍ രാജ്യങ്ങളിലുടനീളം വിശാലമായ അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 

iran’s leadership says the country will not give in to threats from the united states and israel, reaffirming its firm stance amid rising regional tensions and geopolitical pressure.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ദ്രപ്രസ്ഥത്തിൽ 'സഞ്ജു' തരംഗം; ഡൽഹിയെ തകർത്ത് ചെന്നൈ; പ്ലേ ഓഫ് പ്രതീക്ഷകൾക്ക് ജീവൻ വെച്ച് സൂപ്പർ കിങ്‌സ്

Cricket
  •  5 days ago
No Image

'ആരാധനയല്ല വേണ്ടത്, രാഷ്ട്രീയ ബോധമാണ്'; വിജയ്‌യുടെ വിജയത്തെ വിമർശിച്ച് പ്രകാശ് രാജ്; കാമരാജിനെ ഓർമ്മിപ്പിച്ച് എക്സ് പോസ്റ്റ്

National
  •  5 days ago
No Image

ഗൂഗിൾ എ.ഐ 'യുദ്ധക്കരുവാകുന്നു'; വംശഹത്യയിൽ പങ്കാളികളാകില്ലെന്ന് ജീവനക്കാർ; ഡീപ്‌മൈൻഡിൽ ചരിത്രപരമായ യൂണിയൻ നീക്കം

International
  •  5 days ago
No Image

മലയാളി യുവാവിന്റെ ക്രൂരത; ബെംഗളൂരുവിൽ മർദനമേറ്റ യുവതി മരിച്ചു; ലൈംഗികാതിക്രമം നടന്നുവെന്ന് എഫ്.ഐ.ആർ, പ്രതി ഒളിവിൽ

crime
  •  5 days ago
No Image

തോൽവി സമ്മതിക്കാതെ മമത; രാജിവെക്കില്ലെന്ന് ഉറച്ച നിലപാട്; അധികാരത്തിൽ തുടരാനാകുമോ? ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ

National
  •  5 days ago
No Image

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രണ്ട് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി

Kerala
  •  5 days ago
No Image

റയലിൽ പോര് മുറുകുന്നു; അർബെലോവയുടെ സ്റ്റാഫുമായി കൊമ്പുകോർത്ത് എംബാപ്പെ; ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥത പുകയുന്നു

Football
  •  5 days ago
No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  5 days ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  5 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  5 days ago