HOME
DETAILS

കൂടുതല്‍ വനിതകള്‍ക്ക് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ്

  
March 13, 2026 | 9:02 AM

Congress to allocate more seats for women

ഇ.പി മുഹമ്മദ്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വനിതാ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്. വലിയ ജില്ലകളില്‍ ഒരു സീറ്റിലെങ്കിലും വനിതയെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12 വനിതകളാണ് കോണ്‍ഗ്രസിനായി മത്സരിച്ചത്. ഇത്തവണ 15ലേറെ പേര്‍ മത്സരരംഗത്തുണ്ടാകും. കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് എം.എല്‍.എ ആയ ഉമാ തോമസ് തൃക്കാക്കരയില്‍ വീണ്ടും മത്സരിക്കും.
തിരുവനന്തപുരം ജില്ലയില്‍ വാമനപുരത്ത് രമണി പി. നായരെയും നേമത്ത് വൈഷ്ണ സുരേഷിനെയും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ട്. കൊല്ലം ഡി.സി.സി മുന്‍ പ്രസിഡന്റ് ബിന്ദു കൃഷ്ണയും മത്സരിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞതവണ മത്സരിച്ച കൊല്ലം സീറ്റില്‍ തന്നെയാകും ബിന്ദു കൃഷ്ണ ജനവിധി തേടുക.
സി.പി.എമ്മില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ മുന്‍ കൊട്ടാരക്കര എം.എല്‍.എ അയിഷാ പോറ്റിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ ഇത്തവണയും രണ്ടുപേര്‍ മത്സരിക്കും. മുന്‍ എം.എല്‍.എ ഷാനിമോള്‍ ഉസ്മാന്‍ ഇത്തവണയും അരൂരില്‍ സ്ഥാനാര്‍ഥിയാകും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബുവും കോണ്‍ഗ്രസിന്റെ പരിഗണനാ പട്ടികയില്‍ ഉണ്ട്. കഴിഞ്ഞതവണ കായംകുളത്താണ് അരിത മത്സരിച്ചത്. മുന്‍ എം.പിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ രമ്യ ഹരിദാസിനെ അടൂരിലേക്കാണ് പരിഗണിക്കുന്നത്.
മാധ്യമപ്രവര്‍ത്തക നിഷ പുരുഷോത്തമനെ ഉടുമ്പഞ്ചോലയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ ആലോചനയുണ്ട്. കാഞ്ഞിരപ്പള്ളി സീറ്റില്‍ മറിയം ഉമ്മന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും മത്സരിക്കുന്ന കാര്യത്തില്‍ അവര്‍ സമ്മതം മൂളിയിട്ടില്ല. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, മുന്‍ മേയര്‍ സൗമിനി ജയന്‍ എന്നിവര്‍ എറണാകുളം ജില്ലയിലെ പ്രാഥമിക പട്ടികയില്‍ ഉണ്ട്. മേയര്‍ സ്ഥാനത്തുനിന്ന് അവസാനനിമിഷം ഒഴിവാക്കപ്പെട്ട ദീപ്തിക്ക് നിയമസഭാ സീറ്റ് നല്‍കുമെന്ന് നേതൃത്വം ഉറപ്പുനല്‍കിയിരുന്നു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സോണിയ ഗിരിയാണ് തൃശൂരില്‍നിന്ന് പരിഗണിക്കപ്പെടുന്ന വനിതാ നേതാവ്.
യുവമുഖങ്ങളായ ആന്‍ സെബാസ്റ്റ്യന്‍, സോയ ജോസഫ് എന്നിവരും പരിഗണനയിലുണ്ട്. ചേലക്കരയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.എ തുളസിയുടെ പേരിനാണ് മുന്‍തൂക്കം. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെ ഭാര്യയാണ് തുളസി. കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍ മത്സരിക്കുമെന്ന് ഉറപ്പായി. യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രി എന്‍. രാമകൃഷ്ണന്റെ മകളുമായ അമൃത രാമകൃഷ്ണന്‍ കണ്ണൂരിലെ ഏതെങ്കിലും സീറ്റില്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയേറി. എ.ഐ.സി.സി വക്താവ് ഷമ മുഹമ്മദും സീറ്റിനായി രംഗത്തുണ്ടെങ്കിലും നേതൃത്വം അനുകൂല മറുപടി നല്‍കിയിട്ടില്ല.

English summary

The Congress party is planning to increase women's representation in the upcoming Assembly elections by fielding more female candidates. A key strategy in this move is to ensure that at least one woman candidate is fielded in every major district.

  • Candidate Increase: Compared to the 12 women who contested for Congress in the previous election, the party aims to field over 15 candidates this time.

  • Sitting MLA: Uma Thomas, the party's sole sitting woman MLA, is set to contest again from the Thrikkakara constituency.

  • Strategic Shift: The move is part of the party's broader effort to ensure better gender representation across the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയുടെ കയ്യും പിടിച്ച് സന്തോഷത്തിന്റെ കൊടുമുടിയിൽ; എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കി ഏഴുവയസുകാരൻ നിലൻ!

Trending
  •  7 days ago
No Image

ഉറുമ്പ് കടിച്ചതാണെന്ന് തെറ്റിദ്ധരിച്ചു; പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 13കാരി മരിച്ചു

Kerala
  •  7 days ago
No Image

കരച്ചില്‍ നിര്‍ത്താന്‍ കുഞ്ഞിന്റെ തല ഭിത്തിയില്‍ ഇടിപ്പിച്ചു; ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ രണ്ടാനച്ഛന്‍ കുറ്റം സമ്മതിച്ചു 

Kerala
  •  7 days ago
No Image

ബ്രഹ്‌മോസ് വാങ്ങാന്‍ വിയറ്റ്‌നാമും ഇന്തോനേഷ്യയും; പ്രതിരോധ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് വലിയ മുന്നേറ്റം

National
  •  7 days ago
No Image

ആക്രമണം ശക്തമാക്കി ഇസ്‌റാഈല്‍; അപലപിച്ച് ലെബനാന്‍

International
  •  7 days ago
No Image

ഉപരിപഠനത്തിന് ഉചിത വാതിലുകള്‍ തുറന്ന് സുപ്രഭാതം കരിയര്‍ ക്ലിനിക്കുകള്‍ക്ക് തുടക്കം

Kerala
  •  7 days ago
No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  7 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  7 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  7 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  7 days ago