HOME
DETAILS

കോളേജ് പരിസരത്ത് നഗ്നതാ പ്രദർശനം: യുവാവിനെ പെൺകുട്ടി ഓടിച്ചിട്ട് പിടികൂടി; പുനലൂർ സ്വദേശിക്കെതിരെ കേസ്

  
Web Desk
March 13, 2026 | 9:21 AM

Exhibitionism near college girl chases and catches youth case filed against punalur native

കൊട്ടാരക്കര: കോളേജ് പരിസരത്ത് നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെ സാഹസികമായി പിടികൂടി പെൺകുട്ടി. പുനലൂർ സ്വദേശി ശിവപ്രസാദിനെതിരെ കൊട്ടാരക്കര പൊലിസ് കേസെടുത്തു. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തതിനടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി.

കഴിഞ്ഞ ദിവസമായിരുന്നു ഞെട്ടിച്ച സംഭവം നടന്നത്. കോളേജിന് സമീപം നിൽക്കുകയായിരുന്ന പെൺകുട്ടികൾക്ക് മുന്നിലെത്തി ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. യുവാവിന്റെ പ്രവൃത്തി കണ്ടതോടെ പെൺകുട്ടി ധീരമായി പ്രതികരിക്കുകയായിരുന്നു.

പിടിയിലാകുമെന്ന് ഉറപ്പായതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശിവപ്രസാദിനെ പെൺകുട്ടി പിന്തുടർന്ന് പിടിക്കൂടുകയായിരുന്നു. പെൺകുട്ടി ചോദ്യം ചെയ്യുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊലിസ് സ്വമേധയാ കേസെടുത്തത്.

പിടികൂടിയതിന് പിന്നാലെ പെൺകുട്ടി യുവാവിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. താൻ മൂത്രമൊഴിക്കാൻ വന്നതാണെന്നായിരുന്നു ഇയാളുടെ ആദ്യ വാദം. വീഡിയോ പുറത്തുവിടരുതെന്നും അങ്ങനെ ചെയ്താൽ ജീവനൊടുക്കുമെന്നും ഇയാൾ പെൺകുട്ടിയോട് അപേക്ഷിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലിസ് ഇടപെട്ടത്.

 

 

A young man from Punalur was apprehended by a college student after he allegedly exposed himself near a college campus in Kottarakkara. When the suspect tried to flee the scene, the girl chased him down and confronted him.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന് മുന്നിൽ അമേരിക്ക നാണംകെട്ടു എന്ന പരാമർശം; ജർമ്മനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കാൻ ട്രംപ്, യൂറോപ്പിൽ പടലപ്പിണക്കം!

International
  •  7 days ago
No Image

യുദ്ധഭീതി ഒഴിഞ്ഞു: ഖത്തറില്‍ സമുദ്ര ഗതാഗതം പൂര്‍ണ്ണസ്ഥിതിയിലേക്ക്

qatar
  •  7 days ago
No Image

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

National
  •  8 days ago
No Image

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

Kerala
  •  8 days ago
No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  8 days ago
No Image

മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി

Kerala
  •  8 days ago
No Image

ഭരണമാറ്റമോ തുടർച്ചയോ? ജനഹിതമറിയാം നാളെ

Kerala
  •  8 days ago
No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  8 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  8 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  8 days ago