ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ ബൈക്കിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
പിറവം: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയുടെ സ്കൂട്ടറിലേക്ക് ബൈക്ക് ഇടിച്ചുകയറ്റി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഓണക്കൂർ പള്ളിപ്പുറത്ത് കുന്നേൽ വീട്ടിൽ ശ്രീനിവാസനെ (46) ആണ് പിറവം പൊലിസ് പിടികൂടിയത്.
സ്വകാര്യ സ്ഥാപനത്തിലെ കാന്റീൻ ജീവനക്കാരിയായ ഭാര്യ, കഴിഞ്ഞ പത്താം തീയതി വൈകുന്നേരം ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ സമയത്താണ് ശ്രീനിവാസൻ തന്റെ ബൈക്കുമായി എത്തി ഭാര്യ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ബോധപൂർവ്വം ഇടിച്ചുകയറ്റിയത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഭാര്യയുടെ കൈയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റു.
യുവതിയെ ആദ്യം പിറവത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൈപ്പത്തിക്ക് ഒടിവുണ്ടെന്ന് കണ്ടതിനെത്തുടർന്ന് പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യുവതിയുടെ പരാതിയിൽ കൊലപാതക ശ്രമത്തിന് പൊലിസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ദമ്പതികൾക്കിടയിൽ നിലനിന്നിരുന്ന നിരന്തരമായ കുടുംബവഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
a man was arrested for attempting to murder his wife by crashing into her with a motorcycle. the incident occurred while the woman was returning home from work. according to police reports, the husband intentionally targeted her with the vehicle, resulting in her injury. he is currently in custody as authorities investigate the motive behind the attack.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."