വിവാഹം മുടക്കിയെന്ന് ആരോപണം; മലപ്പുറത്ത് പെൺകുട്ടിയുടെ കുടുംബത്തിന് നേരെ ആക്രമണം
മലപ്പുറം: വിവാഹാലോചന മുടക്കിയെന്ന് ആരോപിച്ച് മലപ്പുറം കൂട്ടിലങ്ങാടിയിൽ കൂട്ടത്തല്ല്. പെരിന്താട്ടിരി അത്തിക്കാപറമ്പിൽ ആണ് വിവാഹം മുടക്കിയെന്നാരോപിച്ച് സംഘർഷം നടന്നത്. ആക്രമണത്തിൽ കൊളപ്പറമ്പ് സ്വദേശിനിയായ പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കും മർദനമേറ്റു. സംഭവത്തിൽ കുടുംബം മലപ്പുറം പൊലിസിൽ പരാതി നൽകി.
കൊളപ്പറമ്പ് സ്വദേശിയായ യുവതിയുടെ വിവാഹം മുടങ്ങിയതിന് പിന്നിൽ പെരിന്താട്ടിരി സ്വദേശിയായ യുവാവും സുഹൃത്തുക്കളുമാണെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് സംസാരിക്കാനും പരാതി ബോധിപ്പിക്കാനുമായാണ് പെൺകുട്ടിയുടെ ബന്ധുക്കൾ യുവാവിന്റെ വീട്ടിലെത്തിയത്.
സംസാരത്തിനിടെ ഇരുവിഭാഗവും തമ്മിൽ തർക്കം ഉടലെടുത്തു. ഈ സമയം യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയുടെ കുടുംബത്തെ മർദിക്കുകയുമായിരുന്നു എന്നാണ് പരാതി. പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരിക്കും പരുക്കേറ്റു. നിലവിൽ മലപ്പുറം പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
In Malappuram's Koottilangadi, a dispute over a broken marriage proposal escalated into a violent clash. Relatives of a girl from Kolappamba visited a young man’s house in Perinthattiri, accusing him of intentionally sabotaging her wedding.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."