HOME
DETAILS

റേഷന്‍ കാര്‍ഡില്‍ വ്യാജമായി പേരു ചേര്‍ത്തു; ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ പരാതി, റേഷന്‍ കാര്‍ഡ് റദ്ദാക്കാന്‍ ഉത്തരവ്

  
March 13, 2026 | 10:52 AM

fake-name-added-in-ration-card-complaint-against-sreenadevi-kunjamma-order-to-cancel-card

പത്തനംതിട്ട: കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉള്‍പ്പെട്ട റേഷന്‍കാര്‍ഡ് റദ്ദാക്കാന്‍ ഉത്തരവ്. കാര്‍ഡില്‍ പേരുചേര്‍ത്തത് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാര്‍ഡുടമയുടെ ഭര്‍തൃസഹോദരിയുടെ മകള്‍ എന്ന നിലയിലാണ് ശ്രീനാദേവിയുടെ പേര് ചേര്‍ത്തതെന്നും എന്നാല്‍ കാര്‍ഡുടമയ്ക്ക് ഭര്‍തൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയില്‍ പറയുന്നു. അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസറാണ് കാര്‍ഡ് റദ്ദാക്കിയത്.

2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥിയായാണ് പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് ശ്രീനാദേവി മത്സരിച്ച് വിജയിച്ചത്. അന്ന് ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയെങ്കിലും തള്ളിപ്പോയി. പിന്നീട് സി.പി.ഐയുമായി ഇടഞ്ഞ ശ്രീനാദേവി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. തുടര്‍ന്ന് സി.പി.ഐ നേതാക്കള്‍ റേഷന്‍ കാര്‍ഡ് വിഷയത്തില്‍ പരാതി നല്‍കി. 

ഏറത്തു പഞ്ചായത്തിലെ യശോദയുടെ വീടിന്റെ പേരിലാണ് ശ്രീനാദേവി റേഷന്‍കാര്‍ഡ് എടുത്തത്. 2024 ല്‍ യശോദ മരിച്ചു. യശോദയുടെ ഭര്‍ത്താവും മക്കളുമാണ് പരാതി നല്‍കിയത്. പിന്നാലെ ഹിയറിങ് നടത്തിയപ്പോള്‍ വീട്ടില്‍ ആരും താമസിക്കുന്നില്ലെന്ന് മനസിലായതോടെ കാര്‍ഡ് റദ്ദാക്കുകയായിരുന്നു. 

റേഷന്‍ കാര്‍ഡ് റദ്ദാക്കിയത് ശ്രീനാദേവിയുടെ ജില്ലാ പഞ്ചായത്ത് അംഗത്വത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. കാര്‍ഡ് റദ്ദാക്കിയത് രാഷ്ട്രീയ നീക്കമാണെന്നും, ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.

 

A complaint has been filed against Sreenadevi Kunjamma for allegedly adding a name fraudulently to a ration card. Authorities have ordered the cancellation of the ration card following the allegations, and further action may be taken after investigation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില കുറയുമോ അതോ എൻജിൻ പണി തരുമോ? രാജ്യത്തെ E20 പെട്രോൾ നയത്തിൽ നിങ്ങൾ അറിയേണ്ടതെല്ലാം

National
  •  7 hours ago
No Image

കോഴിക്കോട് സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ മെക്‌സിക്കന്‍ കടലില്‍ കാണാതായതായി പരാതി

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

പാലക്കാട് വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവിന്റെ പരാതി; 'ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ'

Kerala
  •  8 hours ago
No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  9 hours ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  9 hours ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  9 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  9 hours ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  10 hours ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  10 hours ago