തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി: യൂണിറ്റ് ചീഫിനെതിരെ കേസ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും നിലവിൽ ന്യൂറോ സർജറി വിഭാഗം യൂണിറ്റ് ചീഫുമായ ഡോ. സുനിൽ കുമാറിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ചികിത്സയ്ക്കെത്തിയ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് പൊലിസ് നടപടിയെടുത്തത്.
ചികിത്സയ്ക്കായി എത്തിയപ്പോൾ ഡോക്ടറുമായി സൗഹൃദത്തിലായെന്നും, ഇത് മുതലെടുത്ത് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. 2023 മുതൽ ഡോക്ടറുമായി ബന്ധമുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നു. യുവതിയുടെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിലവിൽ ന്യൂറോ സർജറി വിഭാഗത്തിലെ മുതിർന്ന ഡോക്ടറായ സുനിൽ കുമാറിനെതിരെയുള്ള ഈ ഗുരുതര ആരോപണം ആരോഗ്യവകുപ്പിലും വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പൊലിസ് തെളിവുകൾ ശേഖരിച്ചു വരികയാണ്.
A case of sexual assault has been registered against Dr. Sunil Kumar, the former Superintendent of Thiruvananthapuram Medical College and current Unit Chief of the Neurosurgery Department. The Medical College Police initiated the action following a formal complaint from a young woman who had sought treatment at the hospital.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."