HOME
DETAILS

റമദാൻ വിപണിയിൽ നാരങ്ങയ്ക്ക് 'പൊള്ളുന്ന' വില; വിയറ്റ്നാം നാരങ്ങയ്ക്ക് മൂന്നിരട്ടി വർധന

  
March 13, 2026 | 12:19 PM

lemon prices scorch ramadan market threefold hike for vietnam lemons

മനാമ: റമദാൻ വിപണിയിൽ പല പഴവർഗങ്ങളുടെയും വില മാറ്റമില്ലാതെ തുടരുമ്പോഴും നാരങ്ങയുടെ വിലയിൽ മാത്രം ശ്രദ്ധേയമായ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നാരങ്ങയുടെ വില മൂന്നിരട്ടി വർധിച്ചിട്ടുണ്ട്. കൂടാതെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള നാരങ്ങയുടെ വിലയും ചെറിയ തോതിൽ ഉയർന്നിട്ടുണ്ട്. 

റമദാൻ മാസത്തിൽ നാരങ്ങയ്ക്ക് പ്രത്യേക ആവശ്യകതയുള്ളതിനാൽ നാരങ്ങയുടെ വിലക്കയറ്റം ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ഇഫ്താർ ഭക്ഷണങ്ങളിൽ പാനീയങ്ങൾ തയ്യാറാക്കാനും സലാഡുകളിലും മീൻ വിഭവങ്ങളിലുമൊക്കെയായി നാരങ്ങ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഈ സമയത്ത് ആവശ്യകത സാധാരണത്തേക്കാൾ കൂടുതലാണ്. റിപ്പോർട്ടനുസരിച്ച്  വില വർധനയ്ക്ക് പ്രദേശത്തെ സംഘർഷാവസ്ഥ മാത്രം കാരണമല്ല, മറിച്ച്‍ ആവശ്യകതയും വിതരണവും വർധിച്ചതും  പ്രധാന കാരണമാണ്. 

സാധാരണയായി വിയറ്റ്നാം നാരങ്ങകൾ യു.എ.ഇയിലെ ജബൽ അലി തുറമുഖം വഴിയാണ് ബഹ്റൈനിലേക്ക് എത്തുന്നത്. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കാരണം ജബൽ അലി  തുറമുഖത്തെ ബാധിച്ച പ്രതിസന്ധി വിതരണ ശൃംഖലയെയും ബാധിച്ചിട്ടുണ്ട്. ഇത് വിലവർദ്ധനവിന് കാരണമായിട്ടുണ്ട്.

വലിയ വലിപ്പം, കൂടുതൽ ജ്യൂസ് ലഭിക്കൽ, ചെറിയ തോൽ, ശക്തമായ സിറ്റ്രസ് രുചി എന്നിവ കാരണം വിയറ്റ്നാം നാരങ്ങ ഉപഭോക്താക്കൾക്കിടയിൽ ഏറെ പ്രിയപ്പെട്ടതാണെന്നും വ്യാപാരികൾ പറഞ്ഞു. അതേസമയം, മറ്റ് പഴങ്ങളുടെ വിപണി ഇപ്പോഴും സ്ഥിരത പുലർത്തുന്നുവെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

 

As the demand for refreshing drinks and citrus seasonings peaks during the holy month of Ramadan, lemon prices have surged dramatically.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില കുറയുമോ അതോ എൻജിൻ പണി തരുമോ? രാജ്യത്തെ E20 പെട്രോൾ നയത്തിൽ നിങ്ങൾ അറിയേണ്ടതെല്ലാം

National
  •  a day ago
No Image

കോഴിക്കോട് സ്വദേശിയായ കപ്പല്‍ ജോലിക്കാരനെ മെക്‌സിക്കന്‍ കടലില്‍ കാണാതായതായി പരാതി

Kerala
  •  a day ago
No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

പാലക്കാട് വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവിന്റെ പരാതി; 'ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ'

Kerala
  •  a day ago
No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  a day ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  a day ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  a day ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  a day ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  a day ago