HOME
DETAILS

ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐക്ക് സ്ഥലംമാറ്റം; കൈക്കൂലിപ്പണം കണ്ടെത്താനായില്ല

  
March 13, 2026 | 12:44 PM

kochi thrikkakara ci transferred after vigilance raid at spa no bribe money recovered

കൊച്ചി: ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്ന് വിജിലൻസ് പിടികൂടിയ സംഭവത്തിൽ തൃക്കാക്കര എസ്എച്ച്ഒ എ.കെ. സുധീറിനെതിരെ വകുപ്പുതല നടപടി. ഇദ്ദേഹത്തെ സിറ്റി പൊലിസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലേക്കാണ് സ്ഥലംമാറ്റിയത്. ഭരണപരമായ നടപടിയുടെ ഭാഗമായാണ് ഈ അടിയന്തര മാറ്റമെന്ന് പൊലിസ് വൃത്തങ്ങൾ അറിയിച്ചു.

സംഭവം ഇങ്ങനെ

കഴിഞ്ഞ ശനിയാഴ്ച ചേരാനല്ലൂരിലെ ഒരു സ്പായിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് സിഐ സുധീർ പിടിയിലായത്.സിഐ സ്ഥിരമായി സ്പായിൽ എത്തി പണം വാങ്ങുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് വിജിലൻസ് സംഘം എത്തിയത്.പരിശോധനാ സമയത്ത് സിഐയുടെ കൈവശത്തുനിന്നോ പരിസരത്തുനിന്നോ കൈക്കൂലി പണമൊന്നും കണ്ടെത്താൻ വിജിലൻസിന് സാധിച്ചില്ല.

അന്വേഷണം തുടരുന്നു

വിജിലൻസ് റെയ്ഡിൽ പണം പിടികൂടാനായില്ലെങ്കിലും, ഡ്യൂട്ടി സമയത്ത് സ്റ്റേഷനിലില്ലാതെ സ്പായിൽ എത്തിയത് ഗുരുതരമായ അച്ചടക്ക ലംഘനമായാണ് അധികൃതർ കണക്കാക്കുന്നത്.സ്പായിലെ ജീവനക്കാരിൽ നിന്ന് വിജിലൻസ് വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം: 

സിഐയും സ്പാ ഉടമകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്.ഈ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം സിഐക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കൂടുതൽ കർശനമായ നടപടികൾ സ്വീകരിച്ചേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഡലിങ് വ്യാജേന മനുഷ്യക്കടത്ത്: ദുബൈ സെക്സ് റാക്കറ്റിന്റെ കെണിയിൽ നിന്നും രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

Kerala
  •  2 days ago
No Image

പ്രായം വെറും അക്കം മാത്രം! റെക്കോർഡ് വേട്ടയുമായി റൊണാൾഡോ വീണ്ടുമെത്തുന്നു; പോർച്ചുഗൽ സ്ക്വാഡ് റെഡി

Football
  •  2 days ago
No Image

സിറ്റിയുടെ പെപ് യുഗം അവസാനത്തിലേക്ക്; സീസൺ ഒടുവിൽ ഗാർഡിയോള മാഞ്ചസ്റ്റർ സിറ്റി വിട്ടേക്കുമെന്ന് റിപ്പോർട്ടുകൾ

Football
  •  2 days ago
No Image

ഖത്തര്‍ തീരങ്ങളില്‍ ശക്തമായ കാറ്റ്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

qatar
  •  2 days ago
No Image

62 ലക്ഷം ഗുണഭോക്താക്കൾക്ക് ആശ്വാസം; ക്ഷേമ പെൻഷൻ വിതരണം 25 മുതൽ; 1070 കോടി രൂപ അനുവദിച്ചു

Kerala
  •  2 days ago
No Image

ഗള്‍ഫ് സുരക്ഷയില്‍ ആശങ്ക; സഊദി, യുഎഇ നേതാക്കളുമായി നിര്‍ണായക ചര്‍ച്ച നടത്തി ഖത്തര്‍ അമീര്‍ 

qatar
  •  2 days ago
No Image

യുഎഇ പൗരന്മാർക്കായി ഏകീകൃത ദേശീയ ആരോഗ്യ ഇൻഷുറൻസ് സംവിധാനം; അംഗീകാരം നൽകി പ്രസിഡന്റ്

uae
  •  2 days ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: ഓർഡിനറിക്കു പുറമെ ഫാസ്റ്റ് പാസഞ്ചറുകളിലും അനുമതിക്ക് സാധ്യത

Kerala
  •  2 days ago
No Image

തമിഴ്‌നാട്ടിൽ വ്യാഴാഴ്ച മന്ത്രിസഭാ വിപുലീകരണം; 59 വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് മന്ത്രിസ്ഥാനം; എഐഎഡിഎംകെ വിമതരുടെ കാര്യത്തിൽ സസ്പെൻസ്!

National
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ ശേഷിയിൽ പശ്ചിമേഷ്യയിൽ ഒന്നാമതായി ഖത്തർ

qatar
  •  2 days ago