HOME
DETAILS
MAL
സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം
Web Desk
March 13, 2026 | 3:15 PM
മസ്‌കത്ത്: സോഹാറിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ മരിച്ച രണ്ട് പ്രവാസികളും ഇന്ത്യൻ പൗരന്മാരാണെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. റിപ്പോർട്ടനുസരിച്ച്, ആകെ 11 പേർക്ക് പരിക്കേറ്റതായും അതിൽ 10 പേർ ഇന്ത്യൻ പൗരന്മാരാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് മേഖല ചുമതലയുള്ള അഡീഷണൽ സെക്രട്ടറി അസീം ആർ മഹാജൻ അറിയിച്ചു.
നിലവിൽ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിൽ നിന്ന് ഇതിനകം ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന അഞ്ചുപേർ ചികിത്സയിൽ തുടരുകയാണെന്നും അവരുടെ ആരോഗ്യനില സുരക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുലർച്ചയോടെ സോഹാർ ഗവർണറേറ്റിൽ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പരിക്കേറ്റവർക്കു ആവശ്യമായ ചികിത്സയും സഹായവും ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."