HOME
DETAILS

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

  
March 13, 2026 | 5:02 PM

pathanapuram nss taluk union dissolved as members resign protesting minister ganesh kumars dictatorship

പത്തനാപുരം: പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കൂടിയായ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭരണസമിതി അംഗങ്ങളുടെ കലാപം. ഗണേഷ് കുമാറിന്റെ 'ഏകാധിപത്യ' നടപടികളിൽ പ്രതിഷേധിച്ച് 19 അംഗ ഭരണസമിതിയിലെ 10 പേർ രാജിവെച്ചതിനെത്തുടർന്ന് യൂണിയൻ ഭരണസമിതി പിരിച്ചുവിട്ടു. പത്മ കഫേ നിർമ്മാണത്തിലെ അഴിമതി ആരോപണങ്ങളും മർദന പരാതികളുമാണ് തർക്കം രൂക്ഷമാക്കിയത്.

സംഭവം ഇങ്ങനെ;

ഗണേഷ് കുമാറിന്റെ പ്രവർത്തന ശൈലിയിൽ അതൃപ്തിയറിയിച്ച് ഭൂരിഭാഗം ഭരണസമിതി അംഗങ്ങളും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ നേരിട്ട് കണ്ട് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പത്ത് അംഗങ്ങൾ ഔദ്യോഗികമായി രാജിവെച്ചത്.

ഭരണസമിതിയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ രജിസ്ട്രാർ ഭരണസമിതി പിരിച്ചുവിടുകയും അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.

എൻഎസ്എസ് താലൂക്ക് യൂണിയന്റെ കീഴിലുള്ള പത്മ കഫേ നിർമ്മാണത്തിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നതായി അംഗങ്ങൾ ആരോപിക്കുന്നു. ഇത് ചോദ്യം ചെയ്ത ഭരണസമിതി അംഗത്തെ ഗണേഷ് കുമാറിന്റെ പാർട്ടിക്കാർ (കേരള കോൺഗ്രസ് ബി) മർദിച്ചതായും പരാതിയുണ്ട്.

ഗണേഷ് കുമാറിന്റെ പ്രതികരണം

യൂണിയനിൽ പ്രശ്നങ്ങളില്ലെന്ന നിലപാടിലാണ് ഗണേഷ് കുമാർ. തന്റെ പിതാവ് ആർ. ബാലകൃഷ്ണപിള്ള 64 വർഷം കൊണ്ട് കെട്ടിപ്പടുത്തതാണ് ഈ താലൂക്ക് യൂണിയനെന്നും അച്ഛന്റെ സമ്പാദ്യം കൊണ്ട് ഉണ്ടാക്കിയതാണിതെന്നും അദ്ദേഹം പ്രതികരിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു, എല്‍.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

പാലക്കാട് വോട്ടിന് പണം: ശോഭ സുരേന്ദ്രനെതിരെ ബിജെപി നേതാവിന്റെ പരാതി; 'ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തൽ'

Kerala
  •  a day ago
No Image

സ്കൂൾ പ്രിൻസിപ്പലിനെ പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 7 ലക്ഷം തട്ടി; 'റീൽ സ്റ്റാർ' വനിതാ കോൺസ്റ്റബിളും സംഘവും പിടിയിൽ

National
  •  a day ago
No Image

വോട്ടറുടെ സമ്മതമില്ലാതെ ഓപ്പണ്‍ വോട്ട്; കണ്ണൂരില്‍ സി.പി.എം പഞ്ചായത്ത് അംഗത്തിനെതിരേ കേസ്

Kerala
  •  a day ago
No Image

മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് മര്‍ദനം: നഷ്ടപരിഹാരം നല്‍കാന്‍ കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  a day ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന സിഎൻജി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Kerala
  •  a day ago
No Image

സിബിഎസ്ഇ സ്‌കൂളുകളില്‍ ത്രിഭാഷാ പഠനം നിര്‍ബന്ധം; പുസ്തകം ഇല്ലെങ്കിലും ഒരാഴ്ചയ്ക്കകം ക്ലാസ് തുടങ്ങണം; കര്‍ശന നിര്‍ദേശവുമായി ബോര്‍ഡ്

National
  •  a day ago
No Image

വാംഖഡെയിൽ തീപാറും; കണക്കുതീർക്കാൻ മുംബൈ, വിജയിക്കാനുറച്ച് കോലിയും സംഘവും; പോരാട്ടം ഞായറാഴ്ച

Cricket
  •  a day ago
No Image

ചൂട് കനക്കുന്നു; പാലക്കാട് 40 ഡിഗ്രി, കൊല്ലത്ത് 39ഡിഗ്രി; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

അമ്പലപ്പുഴയിൽ നെഞ്ചിടിപ്പോടെ സിപിഎം; 'കൈ' കൊടുത്ത് ജി. സുധാകരൻ, വിജയമുറപ്പിച്ച് യുഡിഎഫ്

Kerala
  •  a day ago

No Image

ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ചു; 23കാരിക്ക് ദാരുണാന്ത്യം, അമ്മ ഗുരുതരാവസ്ഥയില്‍; നാടിനെ നടുക്കിയ ക്രൂരത

National
  •  a day ago
No Image

ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരുക്ക്, അസ്ഥികള്‍ പൊട്ടിയനിലയില്‍; മരണകാരണം തലയ്‌ക്കേറ്റ പരുക്ക്; ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  a day ago
No Image

കോട്ടയം ജില്ലയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തോക്കുധാരികളായ സൈനികരും ഉദ്യോഗസ്ഥരും തമ്മില്‍ ഉന്തും തള്ളും; സ്‌ട്രോങ് റൂം താക്കോലിനെച്ചൊല്ലി നാടകീയ രംഗങ്ങള്‍

Kerala
  •  a day ago
No Image

ഓട്ടോ യാത്രയ്ക്കിടയില്‍ സംശയം, കള്ളന്മാരുമായി ഓട്ടോ ഡ്രൈവര്‍ പാഞ്ഞു പോയത് പൊലിസ് സ്റ്റേഷനിലേക്ക്; മാവൂരിലെ വന്‍ മോഷണം തടഞ്ഞു

Kerala
  •  a day ago