HOME
DETAILS

യുഎസിനെ ഞെട്ടിച്ച് ശ്രീലങ്ക; കൊല്ലപ്പെട്ട ഇറാൻ സൈനികരുടെ മൃതദേഹങ്ങൾ വിട്ടുനൽകും; ട്രംപിന്റെ നിർദ്ദേശം തള്ളി

  
March 14, 2026 | 2:10 AM

sri lanka to hand over 84 iranian sailors bodies to iran despite us pressure

കൊളംബൊ: ഇന്ത്യ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന ഇറാന്‍ വ്യോമസേനാ കപ്പലിനെ യു.എസ് തകര്‍ത്ത ദുരന്തത്തില്‍ കൊല്ലപ്പെട്ട 84 സൈനികരുടെ മൃതദേഹങ്ങള്‍ ഇറാന് കൈമാറുമെന്ന് ശ്രീലങ്ക. ഇവരുടെ മൃതദേഹങ്ങള്‍ ഇറാന് കൈമാറരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിയാണ് ശ്രീലങ്കയുടെ തീരുമാനം.

32 സൈനികരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു. മാര്‍ച്ച് നാലിനാണ് ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ നാവിക സേനയുടെ ഐറിസ് ദേന കപ്പല്‍ അമേരിക്കന്‍ അന്തര്‍വാഹിനി തകര്‍ത്തത്. മരിച്ച നാവികരുടെ മൃതദേഹങ്ങളും അവശിഷ്ടങ്ങളും ഇറാന് കൈമാറാന്‍ തീരുമാനിച്ചതായി ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് തുഷാര റോഡ്രിഗോ അറിയിച്ചു.

ഇറാന്‍ ചാര്‍ട്ടര്‍ ചെയ്തയക്കുന്ന പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഇറാനിലെത്തിക്കുക. നാവികരുടെ മൃതദേഹങ്ങള്‍ ഇറാനിലെത്തിക്കുമെന്ന് ഇറാന്‍ എംബസിയും സ്ഥിരീകരിച്ചു. ശ്രീലങ്ക രക്ഷപ്പെടുത്തിയ 32 ഇറാന്‍ സൈനികര്‍ ശ്രീലങ്കയില്‍ തന്നെ തുടരുമെന്നും ശ്രീലങ്കന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. പരുക്കേറ്റ നാവികരെ അന്താരാഷ്ട്ര റെഡ്‌ക്രോസ് ബന്ധപ്പെട്ടിരുന്നു.

ശ്രീലങ്കയില്‍ മറ്റൊരു ഇറാനിയന്‍ നാവിക കപ്പലായ ഐറിസ് ബുഷേഹറിനും അഭയം നല്‍കിയിട്ടുണ്ട്. 219 നാവികരാണ് ഈ കപ്പലിലുള്ളത്. ബുഷേഹറിലെ നാവികരും ദേനയില്‍ പരുക്കേറ്റ നാവികരെയും ഇറാനിലേക്ക് തിരിച്ചയക്കുന്നതു സംബന്ധിച്ച ചര്‍ച്ചയൊന്നും തുടങ്ങിയിട്ടില്ലെന്ന് ശ്രീലങ്ക പറഞ്ഞു. ദേനയില്‍ പരുക്കേറ്റ 32 നാവികരില്‍ 22 പേര്‍ ആശുപത്രി വിട്ടിട്ടുണ്ട്. സൗത്ത് ദ്വീപിലെ വ്യോമസേനാ ആസ്ഥാനത്താണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

ബുഷെഹറിലെ നാവികരെ മറ്റൊരിടത്താണ് താമസിപ്പിച്ചത്. നിലവില്‍ ശ്രീലങ്കയുടെ സംരക്ഷണത്തില്‍ 251 ഇറാനിയന്‍ നാവികരാണുള്ളത്. ബുഷെഹര്‍ നാവികരെ സൈനിക ക്യാംപിലേക്ക് മാറ്റിയ ശേഷം കപ്പല്‍ ശ്രീലങ്കന്‍ നാവിക സേനയുടെ നിയന്ത്രണത്തിലാക്കി. ഈ കപ്പലിന്റെ രണ്ടു എന്‍ജിനുകളില്‍ ഒന്ന് അറ്റക്കുറ്റപ്പണി ചെയ്യുന്നുണ്ട്.

ഇറാന്റെ മൂന്നാമത്തെ മേഖലയിലെ നാവിക സേനാ കപ്പല്‍ കൊച്ചിയിലാണ് നങ്കുരമിട്ടത്. 183 നാവികരാണ് ഈ കപ്പലിലുള്ളത്. നാവികരെ ഇന്ത്യന്‍ അധികൃതരുടെ സംരക്ഷണത്തിലാണുള്ളത്. യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെടുമെന്ന കാരണത്താന്‍ ഇന്ത്യയും ശ്രീലങ്കയും ഇറാന്‍ നാവികര്‍ക്ക് സംരക്ഷണം മനുഷ്യത്വപരമായ കാരണങ്ങളാല്‍ നല്‍കുകയായിരുന്നു.

Sri Lanka has announced it will repatriate the bodies of 84 Iranian sailors killed in a US submarine attack on their warship, IRIS Dena, off Sri Lanka's coast. The decision comes despite US pressure to withhold the bodies, with Sri Lanka citing humanitarian principles and diplomatic relations with Iran ¹ ² ³.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  16 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  16 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  16 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  16 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  16 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  16 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  16 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  16 days ago
No Image

'ഒരൊറ്റ കേസ് മതി, അതിർത്തികൾ കടന്ന് പടരാൻ'; എബോള വ്യാപനത്തിൽ കടുത്ത മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

International
  •  16 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അബുദബിയിൽ കശാപ്പുശാല അടപ്പിച്ചു, കഴിഞ്ഞ മാസം പൂട്ടിച്ചത് ആറോളം ഭക്ഷ്യ സ്ഥാപനങ്ങൾ

uae
  •  16 days ago