HOME
DETAILS

പാലിലെ മായം തടയാൻ കർശന നടപടി; ഉൽപാദകർക്കും വിൽപനക്കാർക്കും ഇനി എഫ്.എസ്.എസ്.എ.ഐ ലൈസൻസ് നിർബന്ധം

  
March 14, 2026 | 2:37 AM

fssai makes license mandatory for milk vendors to curb adulteration

ന്യൂഡല്‍ഹി: പാലിലെ മായംചേര്‍ക്കല്‍ തടയുന്നതിനായി ഉൽപാദകര്‍ക്കും വില്‍പനക്കാര്‍ക്കും ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) ലൈസന്‍സ് നിര്‍ബന്ധമാക്കി. നിയമപ്രകാരം ഗ്രാമങ്ങളിലടക്കം വീടുവീടാന്തരം പാല്‍ വില്‍ക്കുന്നവരുള്‍പ്പെടെ ലൈസന്‍സ് എടുക്കേണ്ടിവരും.

സഹകരണസംഘങ്ങള്‍ക്ക് പുറത്ത് പ്രവര്‍ത്തിക്കുന്ന പാല്‍ ഉൽപാദകര്‍ക്കും വില്‍പനക്കാര്‍ക്കുമാണ് നിർദേശം ബാധകമാവുകയെന്ന് ഈ മാസം 11ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. സഹകരണസംഘങ്ങളില്‍ അംഗമല്ലാത്തവരും സംഘങ്ങള്‍ക്ക് മുഴുവന്‍ പാലും നല്‍കാത്തവരുമായ ഉൽപാദകരും വിതരണക്കാരും എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷനോ ലൈസന്‍സോ എടുത്തിരിക്കണം.

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റോ ലൈസന്‍സോ ഉണ്ടെന്ന് ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അതോറിറ്റി നിർദേശം നല്‍കി. പാലിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനായി വിതരണക്കാര്‍ ഉപയോഗിക്കുന്ന ചില്ലറുകള്‍ (പാല്‍ തണുപ്പിക്കുന്ന യന്ത്രങ്ങള്‍) കൃത്യമായ താപനിലയിലാണോ പ്രവര്‍ത്തിക്കുന്നതെന്ന് ഇടയ്ക്കിടെ പരിശോധിക്കണം. ലൈസന്‍സില്ലാത്ത ചെറുകിട പാല്‍ വിതരണക്കാരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനായി സംസ്ഥാനങ്ങള്‍ പ്രത്യേകം രജിസ്‌ട്രേഷന്‍ ക്യാംപുകള്‍ സംഘടിപ്പിക്കണമെന്നും അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.

The Food Safety and Standards Authority of India (FSSAI) has made it mandatory for milk producers and vendors, including those selling door-to-door in rural areas, to obtain a license to curb milk adulteration [1].

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കേറിവാടാ മക്കളേ..'; വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും; ലക്ഷക്കണക്കിന് കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്

Kerala
  •  6 days ago
No Image

ഓപറേഷൻ തൂഫാൻ സംസ്ഥാനതല ഉദ്ഘാടനം നാളെ

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ബുധനാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  6 days ago
No Image

വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി; ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിൽ, ഹോട്ടൽ ഭക്ഷണത്തിന് വില കൂടിയേക്കും

National
  •  6 days ago
No Image

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും

Kerala
  •  6 days ago
No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  7 days ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  7 days ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  7 days ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  7 days ago