HOME
DETAILS

പാചക വാതക ക്ഷാമം കൂടുതല്‍ ഹോട്ടലുകള്‍ക്ക് താഴിട്ടു; വ്യവസായ മേഖലയും മരുന്നുല്‍പാദനവും പ്രതിസന്ധിയില്‍

  
Web Desk
March 14, 2026 | 2:53 AM

lpg cylinder shortage hits small industries pharma sector in india

ബംഗളൂരു: രാജ്യത്ത് ഗാര്‍ഹിക-വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായി തുടരുന്നു. ഇതോടെ ചെറുകിട, സൂക്ഷ്മ വ്യവസായ ശാലകള്‍ അടക്കം പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. മരുന്ന് നിര്‍മാണശാലകളുടെ പ്രവര്‍ത്തനം നിലച്ചത് മരുന്ന് ഉല്‍പാദനത്തില്‍ പ്രതിസന്ധിക്കിടയാക്കുമെന്നാണ് വിലയിരുത്തല്‍.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ വന്‍ നഗരങ്ങളിലെ ഹോട്ടലുകളും റസ്റ്റാറന്റുകളും ഇന്നലെയും ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിച്ചത്. അമ്പത് ശതമാനത്തോളം ചെറുകിട ഹോട്ടലുകളും റസ്റ്റാറന്റുകളും ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റാറന്റ് അസോസിയേഷന്‍ പറയുന്നു.

വഴിയോര ഭക്ഷണശാലകളില്‍ 70 ശതമാനവും അടച്ചുപൂട്ടി. കാറ്ററിങ്, ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും താളം തെറ്റി. ഐ.ടി മേഖലയെയും പാചക വാതക ക്ഷാമം ബാധിച്ചു. ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഐ.ടി നഗരങ്ങളില്‍ വിവിധ സ്ഥാപനങ്ങളിലെ ക്യാന്റീനുകള്‍ അടച്ചുപൂട്ടി. ഇതോടെ ജീവനക്കാരില്‍ പലരും ഭക്ഷണത്തിന് പ്രയാസപ്പെട്ടു. ചില ഐ.ടി കമ്പനികള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. ഹോസ്റ്റലുകളിലും പി.ജികളിലും താമസിച്ച് ജോലി ചെയ്യുന്നവരോടും വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിക്കുകയാണ്. ഇന്ധനക്ഷാമം വിവിധ ആരാധനാലയങ്ങളിലെ പ്രസാദ സദ്യകള്‍, ഇഫ്താര്‍ വിരുന്നുകള്‍ എന്നിവയെ പ്രതിസന്ധിയിലാക്കി.

നിയന്ത്രണമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും പ്രധാന നഗരങ്ങളിലടക്കം ഗാര്‍ഹിക പാചക വാതക സിലിണ്ടര്‍ കിട്ടാനില്ല. ചില വിതരണ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്പോള്‍ സ്റ്റോക്കില്ലെന്നും കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രജിസ്റ്റര്‍ ചെയ്യാനുമാണ് സന്ദേശം വരുന്നത്. ബുക്കിങ്ങിനായി ശ്രമിക്കുമ്പോള്‍ പല ഏജന്‍സികളും ഫോണ്‍ എടുക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നു.

ഗാര്‍ഹിക സിലിണ്ടര്‍ വിതരണത്തിന് 45 ദിവസത്തെ ഇടവേളയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍, സിലിണ്ടര്‍ കാലിയായ ശേഷം ഔട്ട്‌ലെറ്റുകളില്‍ നേരിട്ടെത്തുന്നവര്‍ക്ക് പോലും സ്‌റ്റോക്ക് പല ഏജന്‍സികളിലും ഇല്ല. ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് സര്‍ക്കാര്‍ അറിയിപ്പ് നല്‍കുമ്പോഴും വിതരണക്കാരുടെ ഔട്ട്‌ലെറ്റുകളില്‍ പകല്‍ മുഴുവന്‍ ക്യൂ നിന്ന് മടങ്ങുകയാണ് ഉപഭോക്താക്കള്‍.

A severe LPG cylinder shortage is forcing small and micro industries, including crucial medicine manufacturing units, to shut down, potentially disrupting essential supplies and impacting the economy [1].

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; കെപിസിസി, ഡിസിസി നേതാക്കന്‍മാര്‍ മാറും 

Kerala
  •  2 days ago
No Image

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

National
  •  2 days ago
No Image

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യെ തടയാൻ എഎംഎംകെ നേതാവ് ദിനകരൻ, ഇപിഎസിനായി ഗവർണർക്ക് കത്ത്

National
  •  2 days ago
No Image

എകെ 47, റൈഫിളുകള്‍, ബോംബുകള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടികൂടി 

National
  •  2 days ago
No Image

യുഎഇക്ക് നേരെയുള്ള ഇറാന്റെ മിസൈൽ ആക്രമണം; ശക്തമായി അപലപിച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

സമാധാന ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ, വ്യോമാതിർത്തി ആർക്കും വിട്ടുകൊടുക്കില്ല: സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ഒടുവിൽ സഊദിയും സമ്മതിച്ചു; ഹോര്‍മുസ് കടലിടുക്കിലെ സംഭവവികാസങ്ങള്‍ ഊര്‍ജ, ഭക്ഷ്യ വിപണികളെ ബാധിക്കുന്നു

Saudi-arabia
  •  2 days ago
No Image

ഇറാന്റെ ആക്രമണത്തിന് പിന്നാലെ യുഎഇയിലെ സ്കൂളുകൾ വിദൂരപഠന രീതിയിലേക്ക് മാറുമെന്ന് സൂചന; മെയ് പത്തിന് തീരുമാനം

uae
  •  2 days ago
No Image

ഡൽഹിയിൽ മൂന്ന് വയസ്സുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

National
  •  2 days ago
No Image

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയ വ്യക്തി; കെ.സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജ് തിരുത്തിയ നിലയില്‍ 

Kerala
  •  2 days ago