പാചകവാതക ബുക്കിങ്ങുകൾ 60 ലക്ഷത്തിൽ നിന്ന് 80 ലക്ഷത്തിലേക്ക് ഉയർന്നു; പ്രതിസന്ധി തീർക്കാൻ മണ്ണെണ്ണ വിഹിതം വർധിപ്പിച്ച് കേന്ദ്രം;
ന്യൂഡൽഹി: പാചകവാതകക്ഷാമം രൂക്ഷമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ രാജ്യത്ത് ബുക്കിങ്ങുകൾ കുതിച്ചുയർന്നു. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ സിലിണ്ടറുകൾക്കായി നീണ്ടവരി രൂപപ്പെടുകയും ചെയ്തു. ദിവസേനയുള്ള പാചകവാതക ബുക്കിങ് 60 ലക്ഷത്തിൽ നിന്ന് 80 ലക്ഷമായി ഉയർന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള മണ്ണെണ്ണ വിഹിതം കേന്ദ്രം വർധിപ്പിച്ചിട്ടുണ്ട്.
സിലിണ്ടറിന് വേണ്ടി ക്യൂ: ഒരാൾ കുഴഞ്ഞുവീണ് മരിച്ചു
ബംഗളൂരു: പാചകവാതക സിലിണ്ടറിനായി മണിക്കൂറുകൾ ക്യൂ നിന്നതിനെ തുടർന്ന് ഒരാൾ കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ സെഹ്നയിലാണ് സംഭവം.ഭൂഷണ്‍ കുമാര്‍ എന്നയാളാണ് മരിച്ചത്. ഗ്യാസ് സിലിണ്ടറിനായി ഇദ്ദേഹം പുലര്‍ച്ചെ 5 മണിയോടെ വിതരണസ്ഥാപനത്തിന് മുന്നില്‍ ക്യൂ നില്‍ക്കുകയായിരുന്നു. എട്ടുമണിയോടെ കുഴഞ്ഞുവീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
The LPG cylinder shortage has led to a surge in bookings, with daily bookings rising from 60 lakh to 80 lakh. Long queues have formed in cities like Delhi, and the government has increased kerosene allocation to states to mitigate the impact ¹ ².
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."