'മൃതദേഹം 35 കഷണങ്ങളായി കണ്ടെത്തും'; മൊണാലിസയുടെ വിവാഹത്തെ ലൗ ജിഹാദെന്ന് വിശേഷിപ്പിച്ച് സാധ്വി പ്രാചി
ഭോപ്പാല്‍: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി എന്ന പേരില്‍ വൈറലായ മൊണാലിസ ഭോസ്‌ലെ, ലൗ ജിഹാദിന്റെ ഇരയാണെന്നും അവര്‍ ഉടന്‍ കൊല്ലപ്പെട്ടേക്കാമെന്നും വിവാദ ഹിന്ദുത്വ നേതാവ് സാധ്വി പ്രാചി. കാമുകനും നടനും മോഡലുമായ ഫര്‍മാന്‍ ഖാനുമായുള്ള വിവാഹത്തെ ലൗജിഹാദ് എന്ന് വിശേഷിപ്പിച്ച സാധ്വി മൊണാലിസ വലിയൊരു വഞ്ചനയ്ക്ക് വിധേയയാകുമെന്നും പറഞ്ഞു.
മൃതദേഹം 35 കഷണങ്ങളായി കണ്ടെത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു. ഫര്‍മാന്‍ ഒരു ഹിന്ദുവായി വിവാഹം കഴിച്ചിരുന്നെങ്കില്‍ സ്വാഗതം ചെയ്യുമായിരുന്നു. എന്നാല്‍ ഇത് വ്യക്തമായ ലൗ ജിഹാദ് കേസാണ്. മദ്‌റസയിലെ പഠനരീതിയെക്കുറിച്ചോ ലൗ ജിഹാദിന്റെ അപകടങ്ങളെക്കുറിച്ചോ അവര്‍ക്ക് യാതൊരു അറിവുമില്ലെന്നും സ്വാധ്വി അവകാശപ്പെട്ടു.
അതേസമയം, തങ്ങള്‍ക്ക് ഈ വിവാഹത്തില്‍ താത്പര്യമില്ലെന്ന് ഫര്‍മാന്‍ ഖാന്റെ കുടുംബം അറിയിച്ചു. വിവാഹത്തെക്കുറിച്ച് അറിവില്ല. ബന്ധത്തെ അംഗീകരിക്കുന്നില്ലെന്നും പിതാവ് ജാഫര്‍ അലി പറഞ്ഞു. വിവാഹം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് ഇതിനെപ്പറ്റി അറിയുന്നതെന്ന് കുടുംബം പറയുന്നു. വിവാഹത്തിന് എതിരാണെന്ന് മൊണാലിസയുടെ കുടുംബവും അറിയിച്ചിരുന്നു.
Hindu leader Sadhvi Prachi has sparked controversy by claiming Monalisa Bhosle, the viral girl from Kumbh Mela, is a victim of 'Love Jihad' and might be killed soon. Monalisa, who recently married her boyfriend Farman Khan, has denied these allegations, stating their marriage is based on love and not forced conversion ¹ ² ³.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."