ഇറാന്റെ ഖാർഗ് ദ്വീപിൽ യുഎസ് ബോംബാക്രമണം; ആഗോള എണ്ണവിപണിയിൽ ഇന്ധനവില വർധിക്കാൻ സാധ്യത
തെഹ്‌റാൻ: ഇറാന്റെ പ്രധാന അസംസ്കൃത എണ്ണ കയറ്റുമതി നടക്കുന്ന ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ ബോംബാക്രമണം. ദ്വീപിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾ തകർത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ആക്രമണത്തിലും തങ്ങളുടെ സൈനിക പ്രതിരോധ സംവിധാനങ്ങൾ സുരക്ഷിതമാണെന്നും പ്രവർത്തനം തുടരുകയാണെന്നും ഇറാൻ പ്രതികരിച്ചു. ഖാർഗ് ദ്വീപിൽ 15-ലധികം സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാന്റെ അസംസ്കൃത എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്. ഈ കേന്ദ്രത്തിന് നേരെയുള്ള ആക്രമണം ആഗോള എണ്ണ വിപണിയെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (IEA) തങ്ങളുടെ കരുതൽ ശേഖരത്തിൽ നിന്ന് 400 ദശലക്ഷം ബാരൽ എണ്ണ പുറത്തുവിടാൻ തീരുമാനിച്ചെങ്കിലും വിലക്കയറ്റം നിയന്ത്രിക്കാനായിട്ടില്ല.
ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നില്ലെങ്കിൽ അവരുടെ എണ്ണ വ്യവസായത്തെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന കർശന നിലപാടിലാണ് ട്രംപ്. സൈനിക കേന്ദ്രങ്ങൾക്ക് പിന്നാലെ എണ്ണ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ആക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രതിരോധ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചതായി ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എണ്ണ കയറ്റുമതി കേന്ദ്രങ്ങൾക്ക് നിലവിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
ഇറാന്റെ മുന്നറിയിപ്പ്
തങ്ങളുടെ എണ്ണ സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ മേഖലയിലെ അമേരിക്കൻ പങ്കാളിത്തമുള്ള എല്ലാ എണ്ണ കമ്പനികളെയും ഊർജ്ജ കേന്ദ്രങ്ങളെയും ചാരമാക്കുമെന്ന് ഇറാന്റെ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സ് വക്താവ് പ്രസ്താവിച്ചു. ഹോർമുസ് കടലിടുക്കിന്മേലുള്ള നിയന്ത്രണം ഇറാൻ ശക്തമാക്കുന്നത് ആഗോള ഊർജ്ജ വിപണിയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
U.S. President Donald Trump announced that American forces carried out a massive bombing raid on Iran’s Kharg Island, a strategic hub that handles approximately 90% of the country’s crude oil exports. Trump stated that U.S. Central Command "totally obliterated" every military target on the island but intentionally spared the oil infrastructure for now as a gesture of "decency."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."