HOME
DETAILS

മദ്യലഹരിയിൽ ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞു; ഭർത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് അയൽവാസി മരിച്ചു

  
March 14, 2026 | 3:55 AM

man trying to stop neighbor from beating wife killed with hammer in pathanamthitta

പത്തനംതിട്ട: കുടുംബവഴക്കിനിടെ മധ്യസ്ഥതയ്ക്ക് എത്തിയ അയൽവാസി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. കോന്നി എലിയറക്കൽ സ്വദേശി വഹാബ് (52) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വഹാബിന്റെ ബന്ധുകൂടിയായ അയൽവാസി നിയാസിനെ പൊലിസ് കസ്റ്റഡിയിലെടുത്തു.

പ്രതിയായ നിയാസും ഭാര്യയും തമ്മിൽ വീട്ടിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും മദ്യലഹരിയിൽ എത്തി നിയാസ് ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ടാണ് അയൽവാസിയായ വഹാബ് ഇടപെട്ടത്. മർദ്ദനം തടയാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ നിയാസ് കയ്യിലുണ്ടായിരുന്ന ചുറ്റിക കൊണ്ട് വഹാബിന്റെ തലയ്ക്കടിക്കുകയായിരുന്നു.

പരുക്കേറ്റ വഹാബിനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച നിയാസിനെ പൊലിസ് പിടികൂടി. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് കോന്നി പൊലിസ് അറിയിച്ചു.

 

A 52-year-old man, identified as Vahab, was killed in Konni, Pathanamthitta, while attempting to stop his neighbor from assaulting his wife. The incident occurred in Eliyarakkal, where the accused, Niyas, was reportedly physically abusing his wife in an intoxicated state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിക്ക് പിന്നാലെ പാലക്കാടും പടക്കം പൊട്ടി മരണം; യുവാവ് മരിച്ചത് കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്

Kerala
  •  2 days ago
No Image

'ചെറുത്ത് നിൽപിന്റെ ജ്വാലകൾ പടരട്ടെ, ഫാസിസ്റ്റ് ബി.ജെ.പിയുടെ ധാർഷ്ട്യം അണയട്ടെ'  മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ കരിദിനാചരണത്തിന് തുടക്കമിട്ട് സ്റ്റാലിൻ

National
  •  2 days ago
No Image

മദ്യവിൽപനയെക്കുറിച്ച് എക്സൈസിന് വിവരം നൽകി; വനിതാ പഞ്ചായത്തംഗത്തിന് നേരെ അക്രമം

Kerala
  •  2 days ago
No Image

കൊല്ലത്ത് ഉത്സവത്തിനിടെ ഗാനമേളയ്ക്ക് നൃത്തം ചെയ്ത വയോധികനെ കസേര കൊണ്ട് അടിച്ചുവീഴ്ത്തി

Kerala
  •  2 days ago
No Image

ആഗോള എ.ഐ ഹബ്ബുകളുടെ പട്ടികയില്‍ മുന്‍നിരയില്‍ ഇടംനേടി യു.എ.ഇ; എല്ലാ മേഖലകളിലും എ.ഐ

uae
  •  2 days ago
No Image

കുടുംബവഴക്കിനെച്ചൊല്ലി വീടുവിട്ടിറങ്ങിയ സ്ത്രീ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടു

National
  •  2 days ago
No Image

യു.എ.ഇയില്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയ്ക്ക് സാധ്യത; താപനില ഉയരും | UAE Weather Updates

uae
  •  2 days ago
No Image

പടക്കംപൊട്ടി വിദ്യാര്‍ഥിയുടെ മരണം: പടക്കം പൊട്ടിച്ചത് സ്റ്റീല്‍ പാത്രത്തിനടിയില്‍ വെച്ച്, യൂട്യൂബ് നോക്കി ചെയ്തതെന്ന് സൂചന; മരണ കാരണം പാത്രത്തിന്റെ ചീളുകള്‍ ശരീരത്തില്‍ തുളച്ചുകയറിതെന്ന്

Kerala
  •  2 days ago
No Image

കോഴിക്കോട് പള്ളിമുറ്റത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

വിഴിഞ്ഞത്തെ കൊലപാതകം: സഹോദരങ്ങളുടെ തര്‍ക്കം മാറ്റാന്‍ ഇടപെട്ട സുഹൃത്തിനെ മര്‍ദിച്ച് കൊന്നു

Kerala
  •  2 days ago


No Image

നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം: നിർണ്ണായക തെളിവെടുപ്പ്; ആരോഗ്യ സർവകലാശാല പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40 ഡിഗ്രി കടന്നേക്കും

Kerala
  •  2 days ago
No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  2 days ago
No Image

മരുന്ന് വിതരണത്തിൽ വീഴ്ച; സഊദിയിൽ 23 ഫാർമസികൾക്ക് 12 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി

Saudi-arabia
  •  2 days ago