HOME
DETAILS

സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ്; നേരിട്ട് ഫോണിൽ വിളിച്ച് ഖാർഗെ, നിർണ്ണായക കൂടിക്കാഴ്ച തിങ്കളാഴ്ച

  
Web Desk
March 14, 2026 | 4:33 AM

highcommand intervenes to pacify sudhakaran kharge holds phone talks crucial meeting on monday

കണ്ണൂർ: സ്ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ദേശീയ നേതൃത്വം നേരിട്ട് രംഗത്ത്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സുധാകരനുമായി ഫോണിൽ സംസാരിച്ചു.

തന്റെ അതൃപ്തി സുധാകരൻ കേന്ദ്ര നേതൃത്വത്തെ നേരിട്ട് അറിയിച്ചതായാണ് വിവരം. തിങ്കളാഴ്ച ഡൽഹിയിലെത്തുന്ന അദ്ദേഹവുമായി നേരിട്ട് ചർച്ച നടത്തുന്നതോടെ പ്രശ്നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാൻഡ്. സ്ഥാനാർഥി ചർച്ചകൾക്കിടെ അതൃപ്തി പ്രകടിപ്പിച്ച് ഡൽഹിയിൽ നിന്ന് മടങ്ങിയ സുധാകരനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കൾ നേരിട്ട് എത്തിയിരിക്കുകയാണ്

നിലവിലെ എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കോൺ​ഗ്രസ് നേതൃത്വം. ഇതു സംബന്ധിച്ചുള്ള എല്ലാവരുടെയും തീരുമാനം സണ്ണി ജോസഫ് വഴി സുധാകരനെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ സീറ്റ് ഇല്ലെന്ന് സുധാകരനെ അറിയിച്ചതിന് പിന്നാലെ കണ്ണൂർ സീറ്റിൽ സുധാകരൻ നിർദ്ദേശിക്കുന്ന ആരെയും സ്ഥാനാർത്ഥിയാക്കാമെന്ന വാഗ്ദാനവും കെ.പി.സി.സി മുന്നോട്ടുവെച്ചു.

കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുമ്പോൾ, നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കാൻ അനുവദിക്കാമെന്ന ഉറപ്പ് നേതൃത്വം നൽകിയിരുന്നു എന്നാണ് സുധാകരൻ അനുകൂലികളുടെ വാദം. ഈ വാഗ്ദാനം പാലിക്കണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കുകയാണ്. തിങ്കളാഴ്ച ഡൽഹിയിൽ നടക്കുന്ന നിർണ്ണായക കൂടിക്കാഴ്ചയോടെ സുധാകരൻ വഴങ്ങുമോ അതോ കടുത്ത നിലപാടുകളിലേക്ക് നീങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്.

 

the congress high command has directly intervened to resolve a growing dispute with senior leader k. sudhakaran over candidate selection for the upcoming assembly elections. following sudhakaran's public expression of discontent regarding the party's "no-mp" rule for assembly polls, aicc president mallikarjun kharge and other senior leaders reached out to him via telephone.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടിങ് മെഷീനില്‍ വീണാ ജോര്‍ജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ എന്ന് പരാതി; ഇത്രയ്ക്ക് സ്വാധീനമോയെന്ന് ആന്റോ ആന്റണി

Kerala
  •  9 days ago
No Image

ആദ്യ ജയത്തിലും ഗില്ലിന് നിരാശ; ഗുജറാത്ത് ക്യാപ്റ്റന് കിട്ടിയത് വമ്പൻ തിരിച്ചടി

Cricket
  •  9 days ago
No Image

അസമിലും ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് പുരോഗമിക്കുന്നു, 11 മണിയോടെ 38.92 ശതമാനം പോളിംഗ്

National
  •  9 days ago
No Image

ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യു.ഡി.എഫ് ചീഫ് ഏജന്റ് പിടിയില്‍

Kerala
  •  9 days ago
No Image

പൊലിസ് ഓഫിസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തി; കണ്ണൂരിലെ ദിവ്യശ്രീ വധക്കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala
  •  9 days ago
No Image

കെ.എം മാണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട്

Kerala
  •  9 days ago
No Image

നാല്‍പത് ദിവസത്തിന് ശേഷം മസ്ജിദുല്‍ അഖ്‌സയില്‍ ബാങ്കുവിളി മുഴങ്ങി

International
  •  9 days ago
No Image

ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും; കറുത്ത വസ്ത്രം ധരിച്ച് ബുത്തിലെത്തി ചാണ്ടി ഉമ്മന്‍, പ്രതിഷേധമെന്ന് പ്രതികരണം

Kerala
  •  9 days ago
No Image

പിഎസ്ജിക്കൊപ്പം മെസിക്കും നെയ്മറിനും സാധിക്കാത്തത്; അമ്പരിപ്പിച്ച് സൂപ്പർതാരം

Football
  •  9 days ago
No Image

അവൻ ക്രിക്കറ്റിലെ വലിയ പ്രതിഭയായി മാറും: അനിൽ കുംബ്ലെ

Cricket
  •  9 days ago