പാചകവാതക ക്ഷാമം: ഹോസ്റ്റലുകൾ കൂട്ടത്തോടെ പൂട്ടുന്നു; താമസക്കാർ ദുരിതത്തിൽ
കൊച്ചി: രൂക്ഷമായ എൽ.പി.ജി ഗ്യാസ് ക്ഷാമത്തിനിടെ ഹോസ്റ്റലുകളും കൂട്ടത്തോടെ പൂട്ടുന്നു. നിരവധി ഹോസ്റ്റലുകളും ഹോട്ടലുകളുമാണ് പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിക്കുന്നത്. എറണാകുളം ജില്ലയിൽ മാത്രം രണ്ടായിരത്തോളം ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
കുറഞ്ഞ നിരക്കിൽ ഭക്ഷണവും താമസവും ലഭ്യമാക്കുന്ന ഹോസ്റ്റലുകളാണ് പ്രധാനമായും പ്രതിസന്ധി നേരിടുന്നത്. ദിവസേന ഭക്ഷണം തയാറാക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ പല ഹോസ്റ്റലുകളും താൽക്കാലികമായി പൂട്ടുകയാണ്. ഇതോടെ വിദ്യാർഥികളും തൊഴിൽ തേടി നഗരങ്ങളിലെത്തിയവരും ദുരിതത്തിലായി.
വിവിധ നഗരങ്ങളിലെ ഹോസ്റ്റലുകളിൽ ലക്ഷണണക്കിന് പേർ താമസിക്കുന്നുണ്ട്. വിദ്യാർഥികളും ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവരുമാണ് ഇത്തരം ഹോസ്റ്റലുകളെ ആശ്രയിക്കുന്നത്. ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ പല ഹോസ്റ്റലുകളും പ്രവർത്തനം താൽക്കാലികമായി നിർത്തിയതായി ഉടമകൾ പറയുന്നു.
ഹോസ്റ്റലുകൾ അടച്ചുപൂട്ടിയതോടെ വിദ്യാർഥികളും തൊഴിലാളികളും നാട്ടിലേക്കുമടങ്ങേണ്ട അവസ്ഥയിലാണ്. ചിലർ സുഹൃത്തുക്കളുടെ വീടുകളിലാണ് കഴിയുന്നത്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളോടും അനുബന്ധിച്ച് പ്രവർത്തിക്കുന്ന ഹോസ്റ്റലുകൾ പൂട്ടിയതോടെ വിദ്യാർഥികളുടെ പഠനത്തെയും ഇത് ബാധിച്ചു.
ഓഫിസുകളോടൊപ്പം പ്രവർത്തിച്ചിരുന്ന കാന്റീൻ സംവിധാനങ്ങളും പലയിടങ്ങളിലും നിർത്തലാക്കിയിട്ടുണ്ട്. പുറത്തുനിന്ന് വലിയ വില കൊടുത്ത് ഭക്ഷണം വാങ്ങേണ്ട സാഹചര്യമാണ്. ഹോട്ടലുകളും നിർത്തിയതോടെ നഗരങ്ങളിൽ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭിക്കുന്നതും ബുദ്ധിമുട്ടായി.
കുടിവെള്ളം പോലും തിളപ്പിച്ച് നൽകാൻ കഴിയാത്ത സാഹചര്യം പലയിടങ്ങളിലും നിലനിൽക്കുന്നതായി താമസക്കാരും ഉടമകളും പറയുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഹോസ്റ്റലുകൾക്ക് ഗ്യാസ് വിതരണത്തിന് മുൻഗണന നൽകണമെന്ന് ഉടമകളുടെ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്യാസ് സപ്ലൈ മുൻഗണനാക്രമത്തിൽ ഉറപ്പാക്കി വിതരണത്തിലെ തടസങ്ങൾ ഉടൻ പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
The severe LPG shortage in Kerala has forced numerous hostels and hotels to shut down temporarily, with around 2,000 hostels in Ernakulam district alone affected. The crisis has led to a surge in bookings for induction cooktops and alternative cooking methods ¹ ² ³.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."