HOME
DETAILS

ഇടപ്പള്ളി മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു

  
backup
September 12 2016 | 01:09 AM

%e0%b4%87%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%a8%e0%b4%be


കൊച്ചി: കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്കിന് ആശ്വസംപകര്‍ന്ന്  ഇടപ്പള്ളി മേല്‍പ്പാലം നാടിന് സമര്‍പ്പിച്ചു. മെട്രോ റെയില്‍ ജോലികളുടെ ഭാഗമായി ഡി.എം.ആര്‍സി നിര്‍മിച്ച മേല്‍പ്പാലം നവകേരള സൃഷ്ടിക്കായി തുറന്ന് കൊടുക്കുന്നതായി പ്രത്യേക സന്ദേശത്തിലൂടെ മന്ത്രി ജി സുധാകരന്‍ സദസ്സിനെ  അറിയിച്ചു. പുതിയ മേല്‍പ്പാലത്തിലൂടെയുള്ള ഗതാഗതം മന്ത്രി  പ്രൊഫ.സി രവീന്ദ്രനാഥ് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.
ഗതാഗത കുരുക്ക് പൂര്‍ണമായി പരിഹരിക്കുന്നതിന് ജങ്ഷനില്‍ അടിപ്പാത നിര്‍മിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയും ധന, പൊതുമരാമത്ത് മന്ത്രിമാരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു. അടിപ്പാത നിര്‍മാണത്തിനുള്ള പദ്ധതി ചര്‍ച്ച നടത്തി പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും
സംസ്ഥാനത്ത് 50,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇതിന് കേരളത്തിലെ വിവിധ ധനസ്ഥാപനങ്ങളിലായി നിക്ഷേപിച്ചിരിക്കുന്ന അഞ്ച് ലക്ഷം കോടിയുടെ നിക്ഷേപത്തില്‍ നിന്നും പണം കണ്ടെത്തും. സമ്പദ് വ്യവസ്ഥയിലുള്ള പണത്തെ വികസനത്തിന് നിക്ഷേപിക്കുന്ന പദ്ധതി മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന മന്ത്രി ജി സുധാകരന് അമ്മ മരിച്ചതിനെത്തുടര്‍ന്ന് എത്താന്‍ സാധിച്ചില്ല. പകരമായാണ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് എത്തിയത്. ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഡോ.ഇ ശ്രീധരന്‍ സ്വാഗതം പറഞ്ഞു.
എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, ഹൈബി ഈഡന്‍, മേയര്‍ സൗമിനി ജെയ്ന്‍, കളമശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍, കൗണ്‍സിലര്‍മാരായ ബിന്ദു മനോഹരന്‍, മാര്‍ട്ടിന്‍ തായങ്കരി, വിജയകുമാര്‍, ഡിഎംആര്‍സി പ്രൊജക്ട് ഡയറക്ടര്‍ ഡാനി തോമസ് എന്നിവരും പൊതുമരാമത്ത് വകുപ്പ്, ഡിഎംആര്‍സി, കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ഗതാഗതത്തിന് തുറന്നു കൊടുത്ത മേല്‍പ്പാലത്തിലൂടെ മന്ത്രി സി രവീന്ദ്രനാഥ്, ഇ ശ്രീധരന്‍ എന്നിവര്‍ നടന്നു. ഉദ്ഘാടനത്തിന് സാക്ഷ്യംവഹിക്കാന്‍ നൂറുകണക്കിനാളുകളുമെത്തിയിരുന്നു. മേല്‍പ്പാലത്തിന്റെ നിര്‍മാണ ഉപകരാര്‍ ഏറ്റെടുത്തത് എല്‍.ആന്‍.ടി കമ്പനിയാണ്.
 20 മാസം കൊണ്ടാണ് പാലം പൂര്‍ത്തിയാക്കിയത്.നിശ്ചയിച്ചതിലും 11 കോടി രൂപ കുറച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 49 കോടി രൂപയായിരുന്നു  നിര്‍മാണച്ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍, 38 കോടി മാത്രം ചെലവാക്കി നിര്‍മാണം പൂര്‍ത്തീകരിച്ചു. നൂതനമായ രൂപകല്‍പ്പനയിലൂടെയാണ് ഡി.എം.ആര്‍.സി ചെലവു ചുരുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago