വാഹനങ്ങള്‍ക്ക് നല്‍കേണ്ട എല്‍.പി.ജി, സിലിണ്ടറില്‍ നിറച്ചുനല്‍കി; വില 2000 രൂപ, തടഞ്ഞ് പൊലിസ്
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയില്‍ വാഹനങ്ങള്‍ക്ക് എല്‍.പി.ജി വിതരണം ചെയ്യുന്നിടത്ത് വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള എല്‍.പി.ജി സിലണ്ടര്‍ ഫില്‍ ചെയ്തു നല്‍കി.
കൊട്ടുക്കരയിലെ എസ്സെ ഓട്ടോ എല്‍.പി.ജി പമ്പിലാണ് വാഹനങ്ങള്‍ക്ക് നല്‍കേണ്ട വാതകം സിലിണ്ടറില്‍ നിറച്ചുനല്‍കിയത്. 14.2 കിലോ തൂക്കമുള്ള ഒരു സിലിണ്ടറില്‍ ഗ്യാസ് നിറയ്ക്കാന്‍ 2000 രൂപയാണ് ഈടാക്കിയത്.
വിവരമറിഞ്ഞ് നൂറു കണക്കിന് പേരാണ് സിലിണ്ടര്‍ നിറക്കാനായി സ്റ്റേഷനിലെത്തിയത്. ഇന്നലെ നിരവധിപേര്‍ക്ക് ഇവിടെ നിന്ന് സിലിണ്ടര്‍ നിറച്ചു നല്‍കിയിരുന്നു.
പാചക വാതക ക്ഷാമം രൂക്ഷമായതോടെയാണ് എല്‍.പി.ജി സിലിണ്ടറുകള്‍ ഇവിടെ നിന്ന് നിറച്ചു നല്‍കിയത്. അതേസമയം, വാഹനങ്ങള്‍ക്ക് മാത്രം ഇന്ധനം നിറയ്ക്കാന്‍ ലൈസന്‍സുള്ള ഒാട്ടോ എല്‍.പി.ജി പമ്പാണ് ഇത്. അതേസമയം, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ സിലിണ്ടറുകളില്‍ വാതകം നിറയ്ക്കുന്നത് വലിയ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. വിവരമറിഞ്ഞ് പൊലിസ് എത്തി വിതരണം തടഞ്ഞു. ഇത്തരത്തില്‍ സിലിണ്ടറുകളില്‍ വാതകം വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കി.
Police intercepted the illegal sale of LPG that was meant for vehicles after it was found being filled into domestic cylinders and sold for ₹2000. The operation was carried out following a tip-off, and the police seized the cylinders involved in the illegal activity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."