HOME
DETAILS

ഇരിക്കൂർ കുഞ്ഞാമിന വധക്കേസ്: പ്രതികൾ പത്ത് വർഷത്തിന് ശേഷം പിടിയിൽ 

  
Web Desk
March 14, 2026 | 5:51 AM

irikkur murder crime branch arrests two women from delhi after a decade-long hunt

ഇരിക്കൂർ: ഉത്തരമലബാറിനെ നടുക്കിയ കുഞ്ഞാമിന വധക്കേസിൽ പത്ത് വർഷത്തിന് ശേഷം പ്രതികളെ പൊലിസ് പിടികൂടി. കേസിൽ ഡൽഹി സ്വദേശികളായ പർവീൻ ബാബു, സക്കീന ഫാത്തിമ എന്നിവരെയാണ് മധ്യപ്രദേശിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. 2016-ൽ നടന്ന കൊലപാതകത്തിന് ശേഷം ഒളിവിലായിരുന്ന ഇവരെ അതിസാഹസികമായാണ് അന്വേഷണ സംഘം വലയിലാക്കിയത്.

2016 ഏപ്രിൽ 30-നാണ് ഇരിക്കൂർ സ്വദേശിനി കുഞ്ഞാമിന സ്വന്തം ക്വാർട്ടേഴ്സിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. വൈകിട്ട് ജോലി കഴിഞ്ഞ് മകൻ ഉമ്മർ തിരിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.
ശരീരമാസകലം 19 കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ശേഷം കുഞ്ഞാമിന ധരിച്ചിരുന്ന 10 പവനിലധികം സ്വർണാഭരണങ്ങൾ പ്രതികൾ കവർന്നിരുന്നു. രാവിലെ 8 മണിക്കും 9.30 നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

കൊലപാതകം നടക്കുന്നതിന് ഒരു മാസം മുൻപാണ് പ്രതികൾ കുഞ്ഞാമിനയുടെ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. വ്യാജ പേരും മേൽവിലാസവും നൽകിയായിരുന്നു താമസം. കൃത്യം നടത്തിയ ദിവസം രാവിലെ തന്നെ ഇവർ സ്ഥലം വിട്ടിരുന്നു.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ മഹാരാഷ്ട്രയിലേക്ക് കടന്നതായി അന്ന് തന്നെ സൂചന ലഭിച്ചിരുന്നു. എങ്കിലും തിരിച്ചറിയൽ രേഖകൾ വ്യാജമായതിനാൽ ഇവരെ കണ്ടെത്തുക പൊലിസിന് വലിയ വെല്ലുവിളിയായിരുന്നു. ഒടുവിൽ ശാസ്ത്രീയമായ തെളിവുകളുടെയും രഹസ്യ വിവരങ്ങളുടെയും അടിസ്ഥാനത്തിൽ മധ്യപ്രദേശിലെ ഒളിസങ്കേതത്തിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

പ്രതികളെ കണ്ണൂരിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുമെന്ന് പൊലിസ് അറിയിച്ചു.

 

on april 30, 2016, a woman named kunjamina was found murdered inside her quarters in irikkur, kannur. she had been stabbed 19 times, and over 10 sovereigns of gold ornaments were stolen from her body. the crime was discovered by her son when he returned from work.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആദ്യ ജയത്തിലും ഗില്ലിന് നിരാശ; ഗുജറാത്ത് ക്യാപ്റ്റന് കിട്ടിയത് വമ്പൻ തിരിച്ചടി

Cricket
  •  3 days ago
No Image

അസമിലും ഇന്ന് വിധിയെഴുത്ത്; വോട്ടെടുപ്പ് പുരോഗമിക്കുന്നു, 11 മണിയോടെ 38.92 ശതമാനം പോളിംഗ്

National
  •  3 days ago
No Image

ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യു.ഡി.എഫ് ചീഫ് ഏജന്റ് പിടിയില്‍

Kerala
  •  3 days ago
No Image

പൊലിസ് ഓഫിസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തി; കണ്ണൂരിലെ ദിവ്യശ്രീ വധക്കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

Kerala
  •  3 days ago
No Image

കെ.എം മാണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് ഏഴാണ്ട്

Kerala
  •  3 days ago
No Image

നാല്‍പത് ദിവസത്തിന് ശേഷം മസ്ജിദുല്‍ അഖ്‌സയില്‍ ബാങ്കുവിളി മുഴങ്ങി

International
  •  3 days ago
No Image

ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയവര്‍ക്കെതിരെ കേരളം ഇന്ന് വോട്ട് ചെയ്യും; കറുത്ത വസ്ത്രം ധരിച്ച് ബുത്തിലെത്തി ചാണ്ടി ഉമ്മന്‍, പ്രതിഷേധമെന്ന് പ്രതികരണം

Kerala
  •  3 days ago
No Image

പിഎസ്ജിക്കൊപ്പം മെസിക്കും നെയ്മറിനും സാധിക്കാത്തത്; അമ്പരിപ്പിച്ച് സൂപ്പർതാരം

Football
  •  3 days ago
No Image

അവൻ ക്രിക്കറ്റിലെ വലിയ പ്രതിഭയായി മാറും: അനിൽ കുംബ്ലെ

Cricket
  •  3 days ago
No Image

ഇടടാ താഴെ, ദാ ഇത് കഴിക്ക്!' സോപ്പ് തിന്നാന്‍ നോക്കിയ കുരങ്ങന് അമ്മയുടെ 'ക്ലാസ്'; സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി വൈറല്‍ വിഡിയോ

National
  •  3 days ago