തുടര്‍ച്ചയായി നാലാം ദിവസവും സ്വര്‍ണവില താഴേക്ക്; യുദ്ധത്തിന് പിന്നാലെ കുറഞ്ഞത് 10,000 രൂപ, ഇന്നത്തെ വിലയറിയാം...
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. നിലവില്‍ മാര്‍ച്ച് മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് വ്യാപാരം നടക്കുന്നത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം പുകഞ്ഞുതുടങ്ങിയപ്പോള്‍ മെല്ലെ കുതിച്ചുതുടങ്ങിയ സ്വര്‍ണവില പിന്നീട് കുത്തനെ താഴേക്ക് പതിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. രണ്ടാഴ്ച്ചക്കിടെ മാത്രം 10,000 രൂപയോളമാണ് പവന് കുറഞ്ഞത്.
സാധാരണ നിലയില്‍ യുദ്ധസാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണവില വര്‍ധിക്കാറാണ് പതിവ്. എന്നാല്‍ ഇക്കുറി ക്രൂഡ് ഓയില്‍ വിലയും അമേരിക്കന്‍ ഡോളറും കരകയറാന്‍ തുടങ്ങിയതാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്. ഇങ്ങനെയാണ് ട്രെന്റെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില കുറയാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് അത് വലിയൊരു ആശ്വാസമാകും.
അന്താരാഷ്ട്ര വിപണിയിലും ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഔണ്‍സിന് 5,023 ഡോളര്‍ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം വാരത്തിലാണ് സ്വര്‍ണവില അന്താരാഷ്ട്ര തലത്തില്‍ താഴ്ന്ന നിലവാരത്തില്‍ തുടരുന്നത്.
ഇന്നത്തെ സ്വര്‍ണവില
ഇന്ന് സ്വര്‍ണവില ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,635 രൂപയും പവന് 760 രൂപ കുറഞ്ഞ് 1,17,080 രൂപയുമായി. 24 മണിക്കൂറിനുളളില്‍ സ്വര്‍ണ വിലയില്‍ പവന് 1,880 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,025 രൂപയും 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 9,365 രൂപയുമായി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 6,035 രൂപയിലെത്തി.
വെളളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 275 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു പവന്‍ വാങ്ങാന്‍
ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയെല്ലാം ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍1,20,646 രൂപയാകും. അതേസമയം, ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസമുണ്ടാകും.
| Date | Price of 1 Pavan Gold (Rs.) |
| 1-Mar-26 | Rs. 1,26,920 (Highest of Month) |
| 2-Mar-26 (Morning) |
124520 |
| 2-Mar-26 (Afternoon) |
125040 |
| 3-Mar-26 (Morning) |
124680 |
| 3-Mar-26 (Evening) |
122920 |
| 4-Mar-26 | 120640 |
| 5-Mar-26 (Morning) |
119920 |
| 5-Mar-26 (Afternoon) |
119440 |
| 6-Mar-26 (Morning) |
118880 |
| 6-Mar-26 (Afternoon) |
118160 |
| 7-Mar-26 | 120000 |
| 8-Mar-26 | 120000 |
| 9-Mar-26 | 118560 |
| 10-Mar-26 | 119080 |
| 11-Mar-26 (Morning) |
119760 |
| 11-Mar-26 (Evening) |
119320 |
| 12-Mar-26 | 118960 |
| 13-Mar-26 Yesterday » (Morning) |
118240 |
| 13-Mar-26 Yesterday » (Afternoon) |
117840 |
| 14-Mar-26 Today » |
Rs. 1,17,080 (Lowest of Month) |
Gold prices in Kerala continued to fall for the fourth consecutive day, offering relief to buyers. Following recent geopolitical tensions and market fluctuations, the price of gold has dropped by nearly ₹10,000 from its earlier peak.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."