എയര്‍പോര്‍ട്ട് റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍; നന്നാക്കാന്‍ നടപടിയില്ല
കാലടി: മറ്റൂര്‍ കരിയാട് എയര്‍പോര്‍ട്ട് റോഡ് തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതായിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് അറ്റകുറ്റപണികള്‍ നടത്താതെ അധികൃതര്‍ അനാസ്ഥ കാണിക്കുന്നു. കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ നിന്നും എം.സി റോഡില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക് വരുന്ന പ്രധാന റോഡാണിത്. മറ്റൂര്‍ മുതല്‍ വിമാനത്താവളം വരെ റോഡില്‍ നിറയെ കുഴിയാണ്. ഈ കുഴികളില്‍ വീണ് ഇരുചക്ര വാഹന യാത്രക്കാരുള്‍പടെ അപകടത്തില്‍ വീഴുന്നത് സ്ഥിരം കാഴ്ചയാണ്.
രണ്ട് മാസത്തിന് മുന്‍പ് ഈ റോഡിലെ വെള്ളം നിറഞ്ഞ് കിടന്നിരുന്നകുഴിയില്‍ ഇരുചക്ര വാഹനം വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ് പിരാരൂര്‍ സ്വദേശി ലാല്‍ജി എന്ന ചെറുപ്പക്കാരന്‍ മരണമടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ഭാഗമായി താത്കാലികമായി കുഴിയടക്കല്‍ പ്രഹസനം നടത്തിയിരുന്നു. എന്നാല്‍ ഇത് ദിവസങ്ങള്‍കകം പൊളിഞ്ഞ് പോയി റോഡ് വീണ്ടും പഴയപടിയാകുകയും ചെയ്തു.
അഞ്ച് വര്‍ഷം മുന്‍പാണ് മറ്റൂര്‍ കരിയാട് എയര്‍പോര്‍ട്ട് റോഡ് ബീഎം ബീസി നിലവാരത്തില്‍ ടാര്‍ ചെയ്തത്. ടാര്‍ ചെയ്തയുടനെ തന്നെ പിരാരൂര്‍ ജംഗ്ഷനിലെ വളവില്‍ റോഡ് കുഴിയായി അപകടങ്ങള്‍ പതിവായി. ഈ ഭാഗത്തെ കുഴിയടച്ച് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവിശ്യം അധികൃതര്‍ ചെവികൊണ്ടിരുന്നില്ല. പിന്നീട് ഇവിടെ ചില സംഘടനകളുടെ നേതൃത്വത്തില്‍ കോണ്‍വെക്‌സ് മിററും മറ്റും സ്ഥാപിച്ച് ഈ ഭാഗത്തെ അപകടങ്ങള്‍ക് ഒരു പരിധിവരെ പരിഹാരം കാണുകയായിരുന്നു.
മറ്റൂരില്‍ ഈ റോഡിന്റെ തുടക്കം മുതല്‍ കുഴികള്‍ ആരംഭിക്കുകയാണ്. വിമാനത്താവളത്തിലേക് വരുന്ന പ്രധാനമായ രണ്ട് വഴികളില്‍ ഒന്നാണ് മറ്റൂര്‍ കരിയാട് റോഡ്. ഇത് കൂടാതെ ഒക്കല്‍, കാലടി, മലയാറ്റൂര്‍, മഞ്ഞപ്ര തുടങ്ങിയ ഭാഗത്ത് നിന്നും ആലുവ ഭാഗത്തേക് പോകുവാന്‍ ഉപയോഗിക്കുന്ന റോഡുമാണിത്. വിമാനത്താവളത്തിലേകുള്ള മറ്റൊരു വഴിയായഅത്താണി വിമാനത്താവള റോഡ് സിയാലിന്റെ നേതൃത്വത്തില്‍ നാല് വരി പാതയായി അന്താരാഷ്ട്ര നിലവാരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
എന്നാല്‍ കേരളത്തിലെ തന്നെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍ തേക്കടി മുതലായിടങ്ങളിലേകും മറ്റ് മലയോര പ്രദേശങ്ങളിലേകും പോകുന്ന ഈ റോഡിനോടുള്ള അധികൃതരുടെ അവഗണന അവസാനിപ്പിച്ച് റോഡ് പുനര്‍നിര്‍മ്മിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന ആവിശ്യത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."