HOME
DETAILS

പാചകവാതക ക്ഷാമം; വിറക് വിലയും കുതിക്കുന്നു, ടണ്ണിന് വര്‍ധിച്ചത് 1500 രൂപ വരെ

  
March 14, 2026 | 7:06 AM

cooking-gas-shortage-firewood-price-surges-rs1500-per-ton

തിരുവനന്തപുരം: പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ വിറകിന് വില കുത്തനെ ഉയര്‍ന്നു. ഗ്യാസ് ലഭ്യമാകാത്ത സാഹചര്യത്തില്‍ നിരവധി ഹോട്ടലുകള്‍ പാചകം വിറക് അടുപ്പിലേക്ക് മാറ്റിയതോടെയാണ് വിപണിയില്‍ വിറകിന്റെ ആവശ്യകത വര്‍ധിച്ചത്. 

സാധാരണയായി ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്തിരുന്ന വിഭവങ്ങളുടെ വലിയൊരു പങ്കും ഇപ്പോള്‍ വിറക് ഉപയോഗിച്ച് തയ്യാറാക്കേണ്ട സാഹചര്യമാണെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഇതോടെ ഹോട്ടലുകള്‍ വലിയ തോതില്‍ വിറക് വാങ്ങാന്‍ തുടങ്ങുകയും, പ്രാദേശിക വിപണിയില്‍ വിറകിന്റെ ലഭ്യത കുറയുകയും ചെയ്തു.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ വിപണിയില്‍ വിറകിന്റെ വില ടണ്ണിന് 1000 മുതല്‍ 1500 രൂപ വരെ വര്‍ധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. പുളിമരത്തിന്റെ വിറകിന് ടണ്ണിന് 5000 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 6000 രൂപയായി. ഇത് മുറിക്കാത്ത വിറകിന്റെ വിലയാണ്. മുറിച്ച വിറക് കിട്ടണമെങ്കില്‍ ഏകദേശം 1000 രൂപ അധിക ചെലവ് വരും. മറ്റ് വിറകുകള്‍ പൊളിച്ച് നല്‍കുമ്പോള്‍ ടണ്ണിന് ഏകദേശം 7500 രൂപവരെ ഈടാക്കുന്നുണ്ട്. പടുവിറകിന്റെ വില ടണ്ണിന് 3200 രൂപയില്‍ നിന്ന് 4200 രൂപയായും, റബ്ബര്‍ വിറകിന്റെ വില 4000 രൂപയില്‍ നിന്ന് 5000 രൂപയായും ഉയര്‍ന്നു. വിറക് ചുള്ളിയുടെ വിലയും 3800 രൂപയില്‍ നിന്ന് 4500 രൂപയായി വര്‍ധിച്ചതായി വ്യാപാരികള്‍ പറഞ്ഞു.

ഹോട്ടലുകള്‍ വന്‍തോതില്‍ വിറക് വാങ്ങാന്‍ തുടങ്ങിയതോടെ മാര്‍ക്കറ്റില്‍ വിറകിന്റെ ലഭ്യത കുറയുന്ന സാഹചര്യമുണ്ടായതായി കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ ഹോട്ടലുകളാണ് വിറക് കൂടുതലായി വാങ്ങുന്നതെങ്കിലും ഗ്യാസ് ക്ഷാമം തുടരുകയാണെങ്കില്‍ ഗാര്‍ഹിക ആവശ്യത്തിനും വിറക് വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നും അതോടെ വില ഇനിയും ഉയര്‍ന്നേക്കാമെന്നും വ്യാപാരികള്‍ പറയുന്നു.

 

Amid a shortage of cooking gas in several areas, the price of firewood has also surged sharply. With many households turning to firewood as an alternative to LPG, demand has increased significantly in the market.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  6 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  6 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  6 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  6 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  6 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  6 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  6 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  6 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  6 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  6 days ago