HOME
DETAILS

പൂജാരി ചമഞ്ഞ് തട്ടിപ്പ്; മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണവുമായി മധ്യവയസ്‌കൻ കടന്നുകളഞ്ഞു

  
March 14, 2026 | 9:28 AM

man poses as priest to scam medical shop flees with cash after tricking staff

തിരുവനന്തപുരം: ക്ഷേത്രത്തിലെ പൂജാരിയാണെന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ ഷോപ്പിൽ നിന്നും അയ്യായിരത്തിലധികം രൂപ തട്ടിയെടുത്ത മധ്യവയസ്‌കനായി തിരച്ചിൽ. പാറശാലയിലെ ഒരു മെഡിക്കൽ സ്റ്റോറിലാണ് സിനിമാ സ്റ്റൈൽ തട്ടിപ്പ് നടന്നത്. 5,300 രൂപയുടെ ചില്ലറ നൽകാം എന്ന് വിശ്വസിപ്പിച്ച് 1,200 രൂപയുടെ നാണയങ്ങൾ മാത്രം നൽകി ബാക്കി തുകയുമായി മധ്യവയസ്‌കൻ മുങ്ങുകയായിരുന്നു.

തിരക്കുള്ള സമയത്താണ് പ്രതി മെഡിക്കൽ ഷോപ്പിലെത്തിയത്. താൻ സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയാണെന്നും സ്ഥിരം ഇവിടെ നിന്നും മരുന്ന് വാങ്ങുന്ന ആളാണെന്നും ഇയാൾ ജീവനക്കാരെ വിശ്വസിപ്പിച്ചു. ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച 5,300 രൂപയുടെ ചില്ലറ കൈവശമുണ്ടെന്നും അത് നൽകി പകരം നോട്ടുകൾ വേണമെന്നുമായിരുന്നു ആവശ്യം. കടയുടെ മാനേജരെ പരിചയമുണ്ടെന്ന് ജീവനക്കാരോട് പറഞ്ഞ ഇയാൾ, ഫോണിൽ മാനേജരോട് സംസാരിക്കുന്നതായി അഭിനയിക്കുകയും ചെയ്തു.

1,200 രൂപയുടെ ഒരു രൂപ നാണയങ്ങൾ ഒരു സഞ്ചിയിൽ പൊതിഞ്ഞാണ് ഇയാൾ കൊണ്ടുവന്നത്. 5,300 രൂപയുണ്ടെന്ന് പറഞ്ഞ് ജീവനക്കാരെ ഇത് ഏൽപ്പിക്കുകയായിരുന്നു. നാണയങ്ങൾ എണ്ണി നോക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ, തനിക്ക് പൂജയ്ക്ക് പോകാൻ തിരക്കുണ്ടെന്നും കുറവുണ്ടെങ്കിൽ ഫോണിൽ വിളിച്ചാൽ മതിയെന്നും പറഞ്ഞ് ഒരു വ്യാജ നമ്പറും നൽകി ഇയാൾ കടന്നുകളഞ്ഞു. പിന്നീട് ജീവനക്കാർ പൊതി തുറന്ന് എണ്ണി നോക്കിയപ്പോഴാണ് 1,200 രൂപ മാത്രമേ ഉള്ളൂ എന്ന് മനസ്സിലായത്. അപ്പോഴേക്കും പ്രതി പണവുമായി മുങ്ങിയിരുന്നു. 

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കടയിൽ മാസ്ക് ധരിച്ചാണ് ഇയാൾ എത്തിയതെങ്കിലും, പുറത്തിറങ്ങിയ ശേഷം മാസ്ക് മാറ്റുന്നത് സമീപത്തെ മറ്റൊരു ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഹിതം പാറശാല പൊലിസിൽ പരാതി നൽകി. ഒരു രൂപയുടെ നാണയങ്ങൾ ആയതിനാൽ സഞ്ചിക്ക് നല്ല ഭാരമുണ്ടായിരുന്നു. ഈ ഭാരം ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ആയുധമാക്കുകയായിരുന്നു. ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലിസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

A middle-aged man posing as a temple priest scammed a medical shop in Parassala, Thiruvananthapuram. Claiming he had ₹5,300 in loose change from temple offerings, he handed over a heavy bag and requested currency notes in exchange.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടിന് പണം: ബിജെപിയെ പ്രതിരോധത്തിലാക്കി കോൺഗ്രസ്; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  2 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനം; അൽ ഐനിലെ പ്രമുഖ റെസ്റ്റോറന്റ് അടച്ചുപൂട്ടി അധികൃതർ

uae
  •  2 days ago
No Image

ഏപ്രിൽ 13 വരെ അബുദാബിയിലെ പ്രധാന പാതകൾ ഭാഗികമായി അടച്ചിടും; യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ

uae
  •  2 days ago
No Image

ഇറാന് സമീപം അമേരിക്കയുടെ ഡ്രോൺ കാണാതായി; വെടിവെച്ചിട്ടതെന്ന് സംശയം?

International
  •  2 days ago
No Image

വീണ്ടും ചാഞ്ചാട്ടം; രാവിലെ കൂടിയ സ്വര്‍ണവിലയില്‍ വൈകീട്ട് കുറവ്

Business
  •  2 days ago
No Image

'സ്വർണ്ണത്തേക്കാൾ വിലപ്പെട്ടതാണ് ജീവിതം': ഖനന മാഫിയക്കെതിരെ ആമസോൺ തീരത്തും ഒഡീഷയിലും ആദിവാസി പ്രക്ഷോഭം ഇരമ്പുന്നു

National
  •  2 days ago
No Image

കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങിനിടെ ജാക്കി നീങ്ങി അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മോണാലിസയ്ക്ക് 16 വയസ്സ് മാത്രം; ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തൽ,ഭർത്താവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

crime
  •  2 days ago
No Image

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് ഇലക്ട്രിക് കാറിന് ഫൈനിട്ട് രാജസ്ഥാന്‍ പൊലിസ്, നല്‍കിയത് 1500 രൂപയുടെ ചലാന്‍; വീഡിയോ വൈറല്‍

National
  •  2 days ago
No Image

After 28 Years, Court Declares Missing Kashmiri Youth Dead Following Military Custody

National
  •  2 days ago