HOME
DETAILS

ഇറാൻ നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 100കോടി രൂപ ഇനാം പ്രഖ്യാപിച്ച് യു.എസ്

  
March 14, 2026 | 10:24 AM

us offers 100 crore rupees reward-for information on irans supreme leadermojtaba khamenei and senior-officials

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ അലി ഖാംനഇ ഉൾപ്പെടെയുള്ള പ്രാധന നേതാക്കളെക്കുറിച്ച് വിവരം കൈമാറുന്നവർക്ക് 100കോടി രൂപ ഇനാം പ്രഖ്യാപിച്ച് യു.എസ്. ഇസ് ലാമിക് റെവ്യൂഷണറി ​ഗാർഡ് കോ‍ർപ്സുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവരെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ കൈമാറുന്നവർക്ക് 10 മില്യൺ ഡോളർ ആണ് (92,47,48,000 രൂപ)  യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പാരിതോഷികം പ്രഖ്യാപിച്ചത്. മുജ്തബ അലി ഖാംനഇ ഉൾപ്പെടെയുള്ള ആറ് നേതാക്കളുടെ പേരും ചിത്രങ്ങളും സഹിതമാണ് യുഎസിന്റെ ഇനാം പ്രഖ്യാപനം. അതേസമയം, ഈ ഇനാം നേടുന്നതിന് എന്തെല്ലാം വിവരങ്ങളാണ് നേതാക്കളെക്കുറിച്ച് നൽകേണ്ടതെന്ന് ഇതുമായി ബന്ധപ്പെട്ട്  യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നില്ല. യു.എസിനെ ലക്ഷ്യംവച്ചുള്ള 'തീവ്രവാദ പ്രവർത്തനത്തിൽ' പങ്കുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെ കണ്ടെത്തുന്നതിന് സഹായിക്കുന്ന വിവരങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ 'റിവാർഡ് ഫോർ ജസ്റ്റിസ്' പ്രോഗ്രാമിലൂടെയാണ് ഈ പാരിതോഷികം വിതരണം ചെയ്യുക. 
മുജ്തബയെ കൂടാതെ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവും മുജ്തബ അലി ഖാംനഇയുടെ പിതാവുമായ ആയത്തുല്ല അലി ഖാംനഇയുടെ ഡെപ്പ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും പ്രമുഖ ഇറാനിയൻ പണ്ഡിതനും ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയത്തിൽ വിദേശകാര്യ ഡെപ്യൂട്ടിയുമായിരുന്ന അലി അസ്ഗർ ഹിജാസി, ഇറാനിയൻ സൈനിക കമാൻഡറും മുജ്തബ അലി ഖാംനഇയുടെ മുഖ്യ ഉപദേശകനുമായ യഹിയ റഹിം സഫാവി, ഇറാനിലെ സുരക്ഷാ ശ്രേണിയിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായ അലി ലാരിജാനി, 2021 ഓഗസ്റ്റ് മുതൽ ഇറാന്റെ ഇന്റലിജൻസ് മന്ത്രിയായ ഇസ്മായിൽ ഖത്തീബ്, ഇറാൻ ആഭ്യന്തര മന്ത്രിയും സൈനിക കമാൻഡറുമായ എസ്കന്ദർ മൊമേനി എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതുകൂടാതെ, പ്രതിരോധ കൗൺസിൽ സെക്രട്ടറി, സുപ്രിം നേതാവിന്റെ ഉപദേഷ്ടാവ്, മിലിട്ടറി ഓഫിസ് മേധാവി, എസ്എൽഒ, ഐ.ആർ.ജി.സി കമാൻഡർ എന്നീ നാല് ഉന്നത ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. എന്നാൽ, അവരുടെ പേരുകൾ പരാമർശിക്കുകയോ ഫോട്ടോ നൽകുകയോ ചെയ്തിട്ടില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇവർ മന്ത്രിമാർ

Kerala
  •  2 days ago
No Image

അജ്ഞാതന്റെ തുടര്‍ച്ചയായ ഫോണ്‍ വിളി; അത്യാഹിത കോളുകള്‍ സ്വീകരിക്കാന്‍ ബുദ്ധിമുട്ടെന്ന് അഗ്നിരക്ഷാസേന

Kerala
  •  2 days ago
No Image

 സത്യപ്രതിജ്ഞയ്ക്ക് ഇനി നിമിഷങ്ങള്‍ മാത്രം: ടീം വിഡിഎസ് അധികാരത്തിലേക്ക്

Kerala
  •  2 days ago
No Image

മഴ തുടരും, എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

Kerala
  •  2 days ago
No Image

വാഹനാപകടത്തില്‍ മുന്‍ എംഎല്‍എ എ.കെ മണിക്ക് പരുക്ക്

Kerala
  •  2 days ago
No Image

ദേവസ്വം ബോര്‍ഡില്‍ സുതാര്യത ഉറപ്പാക്കുമെന്ന് കെ. മുരളീധരന്‍; സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പഴവങ്ങാടിയില്‍ പ്രാര്‍ഥന

Kerala
  •  2 days ago
No Image

ഫ്രഷ് ആയി ഇരിക്കാന്‍ ഇഷ്ടപ്പെടുന്ന വി.ഡി.എസ്

Kerala
  •  2 days ago
No Image

എസ്.എച്ച്.ഒ യുഗം അവസാനിക്കുന്നു സ്റ്റേഷന്‍ ഭരണം ഇനി എസ്.ഐമാര്‍ക്ക്: പൊലിസില്‍  കളമൊരുങ്ങുന്നത്  വന്‍ അഴിച്ചുപണിക്ക്

latest
  •  2 days ago
No Image

കമാല്‍ മൗല മസ്ജിദ്: 'വിധി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യും': ചരിത്രരേഖകള്‍ക്ക് വിരുദ്ധമെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ്

Kerala
  •  2 days ago
No Image

എബോള വൈറസ്: വാക്‌സിന്‍ കണ്ടെത്തിയില്ല; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യു.എച്ച്.ഒ

International
  •  2 days ago