HOME
DETAILS

ഐപിഎല്ലിൽ അവൻ അതിവേഗ സെഞ്ച്വറി നേടും: പ്രവചനവുമായി ഉത്തപ്പ 

  
Web Desk
March 14, 2026 | 12:24 PM

robin uthappa talks vaibhav suryavanshi score fastest century in ipl

ഐപിഎല്ലിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ഐപിഎല്ലിൽ വൈഭവ് അതിവേഗത്തിൽ സെഞ്ച്വറിയോ അർദ്ധ സെഞ്ച്വറിയോ നേടുമെന്നാണ് ഉത്തപ്പയുടെ പ്രവചനം. ഏത് ടൂർണമെന്റായാലും റൺസ് നേടുന്നതിലുള്ള സൂര്യവംശിയുടെ സ്ഥിരതയെക്കുറിച്ചും ഉത്തപ്പ സംസാരിച്ചു. 

''ഐപിഎല്ലിനും അതിനു ശേഷവും അവൻ എവിടെ കളിച്ചാലും അതേ റൺസ് തന്നെ നിലനിർത്തുന്നുണ്ട്. ഈ കാര്യത്തിലാണ് എനിക്ക് അവനിൽ വളരെയധികം ആത്മവിശ്വാസം ഉള്ളത്. റൺസ് നേടുന്നത് മുകളിലേക്കോ അല്ലെങ്കിൽ താഴേക്കോ ആണെങ്കിൽ പോലും ഞാൻ ആശങ്കപ്പെടും. അവൻ മറ്റൊരു വേഗത്തിൽ അർദ്ധ സെഞ്ച്വറി നേടുമെന്ന് ഞാൻ കരുതുന്നു. അല്ലെങ്കിൽ ഒരു സെഞ്ച്വറി പോലും അവൻ നേടും'' റോബിൻ ഉത്തപ്പ സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു. 

 2025 ഐപിഎല്ലിൽ  രാജസ്ഥാൻ റോയൽസിനായി നടത്തിയ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെയാണ്  വൈഭവ് എന്ന പേര് ക്രിക്കറ്റ് ലോകത്തിൽ ചർച്ചയായത്. 2025 ഐപിഎല്ലിലെ സൂപ്പർ സ്ട്രൈക്കർ അവാർഡ് സ്വന്തമാക്കിയത് വൈഭവ് സൂര്യവംശിയായിരുന്നു. രാജസ്ഥനായി ഏഴ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ച്വറിയും ഒരു അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 252 റൺസാണ് നേടിയത്.

ഐപിഎല്ലിൽ നേരത്തെ വൈഭവ് സെഞ്ച്വറി നേടിയിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള മത്സരത്തിലാണ് വൈഭവ് സെഞ്ച്വറി നേടിയത്. മത്സരത്തിൽ 35 പന്തിൽ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. മറ്റൊരു സീസൺ കൂടി അടുത്തെത്തി നിൽക്കുമ്പോൾ വീണ്ടും വൈഭവിന്റെ ബാറ്റിൽ നിന്നും സെഞ്ച്വറികൾ പിറക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 

അതേസമയം 2026 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുന്നതിൽ വൈഭവ് വഹിച്ച പങ്ക് വളരെ വലുതായിരിക്കുന്നു. ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടിയാണ് വൈഭവ് തിളങ്ങിയത്. മത്സരത്തിൽ വെറും 55 പന്തിൽ നിന്ന് സെഞ്ച്വറി തികച്ച വൈഭവ്, അണ്ടർ-19 ലോകകപ്പ് ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോർഡും സ്വന്തമാക്കി. 80 പന്തിൽ 175 റൺസെടുത്ത താരത്തിന്റെ ഇന്നിംഗ്സിൽ 15 ഫോറുകളും 15 സിക്സറുകളും ഉൾപ്പെടുന്നു.

ഫൈനലിലെ ഈ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ഒന്നിലധികം റെക്കോർഡുകളാണ് വൈഭവ് സൂര്യവംശി സ്വന്തമാക്കിയത്. അണ്ടർ 19 ലോകകപ്പിലെ താരത്തിന്റെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. ആദ്യ സെഞ്ച്വറിയിൽ തന്നെ അണ്ടർ 19 ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് റെക്കോർഡിട്ടു. 14 വയസ്സും 316 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.

പാകിസ്ഥാൻ താരം ബാബർ അസമിന്റെ റെക്കോർഡ് തകർത്താണ് വൈഭവിന്റെ കുതിപ്പ്. 2012 അണ്ടർ 19 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ 15 വയസ്സും 92 ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു ബാബർ സെഞ്ച്വറി നേടിയത്. അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഇത് തന്നെയാണ്. 2014 അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ വിൻഡീസ് താരം നിക്കോളാസ് പൂരൻ നേടിയ 142 റൺസ് തകർത്താണ് വൈഭവ് ഒന്നാമനായത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

339 മെഡിക്കല്‍ സെന്ററുകള്‍; 1.25 ലക്ഷത്തിന് മുകളില്‍ സിവിലിയന്‍ കേന്ദ്രങ്ങള്‍ തകർന്നു; യുഎസ് -ഇസ്റാഈൽ ആക്രമണത്തിൽ ഇറാനിലെ നഷ്ടക്കണക്കുകള്‍

International
  •  a day ago
No Image

ചൂടോട് ചൂട്; പന്ത്രണ്ട് ജില്ലകളില്‍ നാളെ താപനില മുന്നറിയിപ്പ് 

Kerala
  •  a day ago
No Image

പയ്യന്നൂരിലും തളിപ്പറമ്പിലും വീടുകൾക്ക് നേരെ ആക്രമണം, ബോംബേറ്; കോൺഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തു

Kerala
  •  a day ago
No Image

ബീഫ് പാകം ചെയ്‌തെന്ന് ആരോപണം; ദലിത് യുവാവിനെ ചെരുപ്പ് മാലയണിയിച്ച്, തലയില്‍ ചാണകവെള്ളം ഒഴിച്ച് ഗോരക്ഷാ സംഘം 

National
  •  a day ago
No Image

കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്, മുഖ്യമന്ത്രി സ്ഥാനം ആര് ആ​ഗ്രഹിച്ചാലും തെറ്റില്ല; സിപിഎമ്മിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറണമെന്ന് പറഞ്ഞാൽ എന്താകും പറഞ്ഞവന്റെ അവസ്ഥ? കെ.സി വേണു​ഗോപാൽ

Kerala
  •  a day ago
No Image

ഇസ്റാഈലുമായുള്ള വ്യാപാര-രാഷ്ട്രീയ ബന്ധം അവസാനിപ്പിക്കണം; യൂറോപ്യൻ യൂണിയനോട് സ്പെയിൻ; ഗസ്സ വെടിനിർത്തൽ സമിതിയിൽ നിന്ന് പുറത്താക്കി നെതന്യാഹുവിന്റെ പ്രതികാരം

International
  •  a day ago
No Image

റാണ അയ്യൂബിന്റെ വിവാദ ട്വീറ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര നീക്കം; കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

National
  •  a day ago
No Image

ബൈക്കിന് തടസമുണ്ടാക്കി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും യുവാക്കളുടെ ക്രൂരമര്‍ദ്ദനം 

Kerala
  •  a day ago
No Image

മലേഗാവ് കേസിൽ കുറ്റവിമുക്തനായ ശ്രീകാന്ത് പുരോഹിതിന് ബ്രിഗേഡിയർ പദവി; വിരമിക്കൽ നടപടികൾക്ക് സ്റ്റേ

National
  •  a day ago
No Image

മധ്യപ്രദേശിലെ സ്‌കൂളില്‍ തേനീച്ചയാക്രമണം; കുത്തേറ്റ നാലാം ക്ലാസുകാരന്‍ മരിച്ചു; നിരവധി കുട്ടികള്‍ക്ക് പരിക്ക് 

National
  •  a day ago