HOME
DETAILS

വിവാദ റണ്ണൗട്ട്; ക്രീസിൽ രോഷപ്രകടനം നടത്തിയ പാക് താരം സൽമാൻ ആഗയ്ക്ക് ഐസിസി ശിക്ഷ

  
March 14, 2026 | 1:44 PM

controversial run-out icc punishes pakistans salman ali agha for outburst viral clip

കറാച്ചി: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിടെയുണ്ടായ വിവാദ റണ്ണൗട്ടിന് പിന്നാലെ അച്ചടക്കലംഘനം നടത്തിയ പാകിസ്ഥാൻ ബാറ്റർ സൽമാൻ അലി ആഗയ്ക്ക് ഐസിസിയുടെ നടപടി. പുറത്തായി മടങ്ങുന്നതിനിടെ ഹെൽമെറ്റും ഗ്ലൗസും വലിച്ചെറിഞ്ഞ് രോഷപ്രകടനം നടത്തിയ താരത്തിന് മാച്ച് റഫറി ഔദ്യോഗികമായി താക്കീത് നൽകുകയും ഒരു ഡീമെറിറ്റ് പോയിന്റ് ചുമത്തുകയും ചെയ്തു.

നടപടിക്ക് കാരണം

ക്രിക്കറ്റ് ഉപകരണങ്ങളെ ദുരുപയോഗം ചെയ്തതിനാണ് ഐസിസി പെരുമാറ്റച്ചട്ടത്തിലെ 'ലെവൽ 1' ലംഘനം സൽമാനെതിരെ ചുമത്തിയത്. മാച്ച് റഫറി നിയാമുർ റഷീദാണ് നടപടി പ്രഖ്യാപിച്ചത്. സൽമാൻ അലി ആഗയ്ക്ക് മുൻപ് ഇത്തരം അച്ചടക്ക ലംഘന ചരിത്രമില്ലെങ്കിലും മൈതാനത്തെ പെരുമാറ്റം ചട്ടവിരുദ്ധമാണെന്ന് മാച്ച് റഫറി വ്യക്തമാക്കി. അതേസമയം, ബംഗ്ലാദേശ് താരങ്ങളുമായി നടത്തിയ വാക് തർക്കത്തിൽ താരത്തിനെതിരെ മറ്റ് നടപടികളുണ്ടാകില്ല.

നാടകീയമായ ആ റണ്ണൗട്ട്

പാകിസ്ഥാൻ ഇന്നിംഗ്സിന്റെ 39-ാം ഓവറിലായിരുന്നു കാണികളെയും താരങ്ങളെയും ഒരുപോലെ അമ്പരപ്പിച്ച ആ റണ്ണൗട്ട് നടന്നത്. മുഹമ്മദ് റിസ്വാനൊപ്പം 109 റൺസിന്റെ കൂട്ടുകെട്ടുമായി പാകിസ്ഥാനെ 230/3 എന്ന ശക്തമായ നിലയിൽ എത്തിച്ചതായിരുന്നു സൽമാൻ.

മെഹ്ദി ഹസൻ എറിഞ്ഞ പന്ത് റിസ്വാൻ നേരെ മുന്നോട്ട് അടിച്ചു.നോൺ-സ്‌ട്രൈക്കിംഗ് എൻഡിലായിരുന്ന സൽമാന്റെ കാലിൽ തട്ടിയാണ് പന്ത് നിന്നത്.പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ വീണുപോയ ബൗളർ മെഹ്ദിയെ സഹായിക്കാൻ സൽമാൻ കുനിഞ്ഞ നിമിഷം, മെഹ്ദി പന്ത് കൈക്കലാക്കി സ്റ്റംപ് ചെയ്യുകയായിരുന്നു.ഈ സമയം ക്രീസിന് പുറത്തായിരുന്ന സൽമാൻ അലി ആഗയെ തേർഡ് അമ്പയർ ഔട്ട് വിധിക്കുകയായിരുന്നു.

മൈതാനത്തെ തർക്കം

സ്‌പോർട്‌സ്‌മാൻ സ്പിരിറ്റിന് നിരക്കാത്ത പുറത്താക്കലാണെന്ന് ആരോപിച്ച് സൽമാൻ അലി ആഗ മെഹ്ദി ഹസനോടും ലിറ്റൺ ദാസിനോടും മൈതാനത്ത് വെച്ച് തർക്കിച്ചു. 62 പന്തിൽ 64 റൺസുമായി നിൽക്കെയായിരുന്നു താരത്തിന്റെ മടക്കം. ഒടുവിൽ മുഹമ്മദ് റിസ്വാൻ ഇടപെട്ടാണ് സൽമാനെ ശാന്തനാക്കി പവലിയനിലേക്ക് അയച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  4 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  4 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  4 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  4 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  4 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  4 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  4 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  4 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  4 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  4 days ago