HOME
DETAILS

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് മത്സരിക്കും; മുന്നണി സാധ്യതകള്‍ തള്ളി അമിത് ഷാ

  
Web Desk
March 14, 2026 | 3:32 PM

amit shah says bjp will contest independently in the upcoming punjab election

ചണ്ഡീഗഢ്: 2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ബിജെപി. പഞ്ചാബില്‍ ശിരോമണി അകാലിദളുമായി ഇനി സഖ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പഞ്ചാബ് 'രാഷ്ട്രീയത്തില്‍ ഛോട്ടാ ഭായ്' ആയി തുടരാന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്നും, പഞ്ചാബില്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു. 

മോഗയിലെ കിള്ളി ചഹ്ലാനില്‍ നടന്ന ബദലാവ് റാലിയിലാണ് മുന്നണി ഊഹോപോഹങ്ങളെ തള്ളി അമിത് ഷാ രംഗത്തെത്തിയത്. പഞ്ചാബിനെ മയക്കുമരുന്ന് മാഫിയ, കടക്കെണി എന്നിവയില്‍ നിന്നും രക്ഷിക്കാന്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വേണമെന്ന് അമിത് ഷാ പറഞ്ഞു. ' പഞ്ചാബില്‍ ബിജെപി ഇനി രണ്ടാമതൊരു കക്ഷിയായി പ്രവര്‍ത്തിക്കില്ല. ഇതുവരെ ഞങ്ങള്‍ നിങ്ങളിലേക്ക് എത്തുമ്പോള്‍ പങ്കാളികളുണ്ടായിരുന്നു. ഇന്നുമുതല്‍ പഞ്ചാബില്‍ സ്വന്തം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രചരണം ബിജെപി ആരംഭിക്കുകയാണ്. നിങ്ങള്‍ കോണ്‍ഗ്രസിനെയും, അകാലിദളിനെയും, ആംആദ്മി പാര്‍ട്ടിയെയും പരീക്ഷിച്ച് കഴിഞ്ഞു. ഇനി ഞങ്ങള്‍ക്ക് ഒരു അവസരം നല്‍കൂ,' അമിത് ഷാ സമ്മേളനത്തില്‍ പറഞ്ഞു. 

2024ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ഒരു സീറ്റും നേടാന്‍ ബിജെപിക്കായിരുന്നില്ല. എന്നാല്‍ 19 ശതമാനം വോട്ട് വിഹിതവുമായി പാര്‍ട്ടി കരുത്തുകാട്ടിയിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് അമിത് ഷായുടെ പ്രഖ്യാപനം. അസം, ഹരിയാന, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 19 ശതമാനം വോട്ട് വിഹിതത്തില്‍ തുടങ്ങി പിന്നീട് അധികാരം പിടിച്ചെടുത്ത കാര്യം അമിത് ഷാ എടുത്ത് പറഞ്ഞിരുന്നു. തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ മുന്നണികളുമായി മത്സരിച്ച് പിന്നീട് കാലുവാരുന്ന തന്ത്രം തന്നെയാണ് ബിജെപി പഞ്ചാബിലും പയറ്റുന്നതെന്ന് ചുരുക്കം.

Union Home Minister Amit Shah said that the party will no longer have an alliance in Punjab with Shiromani Akali Dal, and will contest independently in the upcoming  Legislative Assembly election. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐപിഎല്ലിൽ ചരിത്ര നേട്ടവുമായി മിച്ചൽ സ്റ്റാർക്ക്; വെടിക്കെട്ട് പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഡൽഹി

Cricket
  •  4 days ago
No Image

'സമയം അതിവേഗം നീങ്ങുന്നു,യുഎസുമായി ചർച്ചകൾക്ക് അതിവേ​ഗം തയ്യാറാകണം, അല്ലെങ്കിൽ രാജ്യത്ത് ഒന്നും അവശേഷിക്കില്ല'; ഇറാന് ട്രംപിന്റെ അവസാന അന്ത്യശാസനം

International
  •  4 days ago
No Image

ആശുപത്രി ഗേറ്റ് പൂട്ടി, ഡോക്ടർമാരുമില്ല; പാർക്കിൽ മൊബൈൽ വെളിച്ചത്തിൽ യുവതിയുടെ പ്രസവം, രണ്ട് ജീവനക്കാർക്ക് സസ്‌പെൻഷൻ

National
  •  4 days ago
No Image

ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി

organization
  •  4 days ago
No Image

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അന്വേഷണം എൻടിഎ ഉന്നതരിലേക്ക്; കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ, വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്

National
  •  4 days ago
No Image

തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  4 days ago
No Image

ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; യുഎഇ അടക്കമുള്ള ​ഗൾഫ് രാജ്യങ്ങളിൽ മെയ് 27-ന് ബലിപെരുന്നാൾ

uae
  •  4 days ago
No Image

സച്ചിനെയും ഡു പ്ലെസിയെയും പിന്നിലാക്കി വിരാട് കോഹ്‌ലിക്ക് റെക്കോർഡ് സിംഹാസനം; പഞ്ചാബിനെ തകർത്ത് ആർസിബി പ്ലേഓഫിൽ

Cricket
  •  4 days ago
No Image

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ നീർപ്പാലത്തിന്റെ തൂണിലിടിച്ചു; രണ്ടു മരണം, മൂന്ന് പേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

സഊദിയിൽ ദുൽ ഹിജ്ജ മാസപ്പിറവി ദൃശ്യമായി; അറഫാ ദിനം മെയ് 26-ന്, ബലിപെരുന്നാൾ മെയ് 27-നും

Saudi-arabia
  •  4 days ago