HOME
DETAILS

കൊടുങ്ങല്ലൂരില്‍ നോട്ടമിട്ട് ട്വന്റി ട്വന്റിയും ബിഡിജെഎസും; തൃപ്പൂണിത്തറയില്‍ അനിശ്ചിതത്വം; ബിജെപിയില്‍ സീറ്റ് വിഭജന തര്‍ക്കമെന്ന് റിപ്പോര്‍ട്ട് 

  
Web Desk
March 14, 2026 | 5:30 PM

nda facing internal disputes over seat allocation in the upcoming niyamasabha election

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് തര്‍ക്കത്തില്‍ കുഴങ്ങി ബിജെപിയും. തൃപ്പൂണിത്തറ, കൊടുങ്ങല്ലൂര്‍ സീറ്റുകളില്‍ തര്‍ക്കം തുടരുന്നതായാണ് റിപ്പോര്‍ട്ട്. എന്‍ഡിഎയില്‍ ലയിച്ച ട്വന്റി ട്വന്റിയും, ബിഡിജെഎസും തമ്മിലാണ് തര്‍ക്കം തുടരുന്നത്. ബിജെപി ഭരണം പിടിച്ച നഗരസഭ ഉള്‍പ്പെടുന്ന തൃപ്പൂണിത്തറ ട്വന്റി ട്വന്റിക്ക് നല്‍കുന്നതിനോട് കടുത്ത വിയോജിപ്പ് മുന്നണിക്കുള്ളില്‍ തന്നെയുണ്ട്. 

ട്വന്റി ട്വന്റിക്ക് വേണ്ടി സാബു എം ജേക്കബ് മത്സരിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ അഖില്‍ മാരാരെ നിര്‍ത്താനാണ് ട്വന്റി ട്വന്റി ഉദ്ദേശിക്കുന്നത്. ഇത് ബിജെപി അംഗീകരിച്ചിട്ടില്ല. 

കൊടുങ്ങല്ലൂര്‍ സീറ്റില്‍ ട്വന്റി ട്വന്റിയും ബിഡിജെഎസും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ബിജെപി സംസ്ഥാന നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ പ്രചരണവുമായി നേരത്തെ ഇറങ്ങിയ മണ്ഡലമാണിത്. ചൊവ്വാഴ്ച്ച ചേരുന്ന ബിജെപി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനം വരുമെന്നാണ് റിപ്പോര്‍ട്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ അടുത്ത ദിവസം 50 അംഗങ്ങളുടെ പ്രാഥമിക പട്ടിക പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന ബിജെപിയുടെ അവകാശവാദം.

അതേസമയം സീറ്റ് വിഭജന ചർച്ചകളിൽ കോൺ​ഗ്രസും പ്രതിസന്ധിയിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപുതന്നെ ആദ്യഘട്ട പട്ടിക പൂർത്തിയാക്കി ഹൈക്കമാൻഡിന് സമർപ്പിച്ച ആത്മവിശ്വാസത്തിൽ രണ്ടാംഘട്ട സ്ഥാനാർഥി ചർച്ചകളിലേക്ക് ഡൽഹിയിൽ ചർച്ചകൾ പുരോഗമിക്കവേ കെ. സുധാകരൻ അതൃപ്തി പരസ്യമാക്കിയത് നേതൃത്വത്തെ വെട്ടിലാക്കി. സുധാകരന്റെ വികാരപരമായ ഫേസ്ബുക്ക് പോസ്റ്റും പിന്തുണച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളും എങ്ങനെയെങ്കിലും സീറ്റ് തരപ്പെടുത്തുകയെന്ന ലക്ഷ്യമിട്ടാണ്. സുധാകരന്റെ നീക്കങ്ങളെ കരുതലോടയാണ് നേതൃത്വം വീക്ഷിക്കുന്നത്. സുധാകരന്റെ സീറ്റിനെ ചൊല്ലി അസ്വാരസ്യം നീണ്ടാൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിനായി രാഹുൽ ഗാന്ധി തന്നെ രംഗത്തിറങ്ങിയത്. സുധാകരന് സീറ്റ് നിഷേധിച്ചാൽ പാർട്ടിയിൽ വൻ പ്രതിഷേധം ഉണ്ടാവുമെന്ന സൂചനയാണ് ഇന്നലെ അദ്ദേഹത്തിന്റെ അടുത്ത അനുയായികൾ നൽകിയത്.

With the Legislative Assembly election coming up, the Bharatiya Janata Party is having problems deciding who will get which seats. Reports say the issue is still going on in the Thrippunithura and Kodungallur areas.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  5 days ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  5 days ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  5 days ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  5 days ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  5 days ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  5 days ago
No Image

ഹോർമുസ് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ സുരക്ഷാ കൗൺസിലിൽ ബഹ്‌റൈന്റെ പ്രമേയം; വീറ്റോ ചെയ്ത് ചൈനയും റഷ്യയും

bahrain
  •  5 days ago
No Image

ഭാവിയില്‍ സ്വത്തുക്കള്‍ കൈവിട്ടുപോകുമെന്ന് പേടി; ഇരട്ട പെണ്‍കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു; പിതാവും ബന്ധുക്കളും പിടിയില്‍ 

National
  •  5 days ago
No Image

തൃശൂരിൽ ബസിൽ നിന്നും ഇറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിന്റെ അടിയിൽപ്പെട്ട് മരിച്ചു

Kerala
  •  5 days ago
No Image

A Landmark Verdict: The Thoothukudi Custody Death Case and the Court’s Judgment

National
  •  5 days ago