HOME
DETAILS
MAL
കാവേരി: കര്‍ണാടകയുടെ ഹരജി ഇന്ന് സുപ്രിംകോടതിയില്‍
backup
September 12 2016 | 04:09 AM
ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്ന് തമിഴ്നാടിന് വെള്ളം നല്‍കണമെന്ന ഉത്തരവില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകം സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും. മഴ കുറവും ജലദൗര്‍ലഭ്യവും കണക്കിലെടുത്ത് 15000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് നല്കാന് കഴിയില്ലെന്നാണ് കര്‍ണാടകത്തിന്റെ നിലപാട്.
സംസ്ഥാനത്തിന്റെ ഹരജി അടിയന്തിര പ്രാധാന്യം നല്കി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച്ച രാത്രിയാണ് സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കര്‍ണാടകം ഹരജി നല്‍കിയത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് കാവേരി പ്രശ്നത്തില്‍ വാദം കേള്‍ക്കുന്ന ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചിന് കൈമാറിയിരുന്നു. തമിഴ്നാടുമായി വെള്ളം പങ്കിടണമെന്ന ഉത്തരവിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍ കര്‍ഷക പ്രക്ഷോഭം ശക്തമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."